ഡി ബ്രൂയിന്‍, ജോര്‍ജീഞ്ഞോ, കാന്‍റെ; ആരാവും യൂറോപ്പിന്‍റെ രാജാവെന്ന് ഇന്നറിയാം

By Web TeamFirst Published Aug 26, 2021, 1:56 PM IST
Highlights

ഇസ്‌താംബൂളിൽ നടക്കുന്ന യുവേഫ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ട നറുക്കെടുപ്പ് ചടങ്ങിനിടെയാണ് പുരസ്‌കാരങ്ങൾ പ്രഖ്യാപിക്കുക

ഇസ്‌താംബൂള്‍: യൂറോപ്യൻ ഫുട്ബോളിലെ പ്ലെയർ ഓഫ് ദ ഇയർ ആരെന്ന് ഇന്നറിയാം. ഇസ്‌താംബൂളിൽ നടക്കുന്ന യുവേഫ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ട നറുക്കെടുപ്പ് ചടങ്ങിനിടെയാണ് പുരസ്‌കാരങ്ങൾ പ്രഖ്യാപിക്കുക. മാഞ്ചസ്റ്റർ സിറ്റിയുടെ കെവിൻ ഡി ബ്രൂയിൻ, ചെൽസിയുടെ ജോർജീഞ്ഞോ, എൻഗോളോ കാന്റെ എന്നിവരാണ് ചുരുക്കപ്പട്ടികയിലുള്ളത്. 

മികച്ച പരിശീലകനുള്ള പുരസ്‌കാരത്തിനായി റോബർട്ടോ മാൻചീനി, തോമസ് ടുഷേൽ, പെപ് ഗാർഡിയോള എന്നിവര്‍ മത്സരിക്കുന്നു. യൂറോ കപ്പിൽ കളിച്ച 24 ടീമുകളുടെ പരിശീലകരും യുവേഫ ചാമ്പ്യൻസ് ലീഗിലും യൂറോപ്പ ലീഗിലും കളിച്ച ക്ലബുകളുടെ 80 പരിശീലകരും യുവേഫ അംഗരാജ്യങ്ങളിൽ നിന്നുള്ള 55 ഫുട്ബോൾ ജേർണലിസ്റ്റുകളും വോട്ടെടുപ്പിലൂടെയാണ് ചുരുക്കപ്പട്ടിക തയ്യാറാക്കിയത്. 

2020-21 സീസണില്‍ ദേശീയ ടീമിലെയും ക്ലബിലേയും പ്രകടനം പരിഗണിച്ചാണ് ചുരുക്കപ്പട്ടിക തയ്യാറാക്കിയത്. കഴിഞ്ഞ വര്‍ഷത്തെ ജേതാവായ റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കി അഞ്ചാം സ്ഥാനത്തായപ്പോള്‍ ലിയോണല്‍ മെസി നാലും ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഒന്‍പതാം സ്ഥാനത്തുമായി. ലീകെ മെര്‍ട്ടന്‍സ്, അലക്‌സിയ പ്യുറ്റേയാസ്, ജെനിഫര്‍ ഹെര്‍മോസോ എന്നിവരാണ് വനിതാ പ്ലെയര്‍ ഓഫ് ദ ഇയറിനുള്ള ചുരുക്കപ്പട്ടികയില്‍ ഇടംപിടിച്ചത്. മൂന്നുപേരും സ്‌പാനിഷ് ക്ലബ് ബാഴ്‌സലോണയുടെ താരങ്ങളാണ്. 

സജീവമായി സിറ്റി ചര്‍ച്ചകള്‍, മറുവശത്ത് പരിക്ക്; ചൂടുപിടിച്ച് റൊണാള്‍ഡോയുടെ കൂടുമാറ്റം

സിറ്റി പദ്ധതി പാളി; ഹാരി കെയ്‌ന്‍ ഈ സീസണില്‍ ടോട്ടനത്തില്‍ തുടരും

എംബാപ്പെക്കായി റയല്‍ വാഗ്ദാനം ചെയ്തത് 1400 കോടി രൂപ, തീരെ കുറഞ്ഞുപോയെന്ന് പി എസ് ജി

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!