മാഞ്ചസ്റ്റര്‍ സിറ്റിയിലേക്ക് മാറാനുളള നീക്കങ്ങള്‍ പരാജയപ്പെട്ടതോടെയാണ് കെയ്‌‌ന്‍ അന്തിമ തീരുമാനത്തിലെത്തിയത്

ടോട്ടനം: സൂപ്പര്‍ താരം ഹാരി കെയ്‌ന്‍ ഈ സീസൺ മുഴുവന്‍ ഇംഗ്ലീഷ് ക്ലബ് ടോട്ടനത്തിൽ തുടരും. സാമൂഹ്യ മാധ്യമങ്ങളിലൂടെയാണ് ഇംഗ്ലീഷ് നായകന്‍ ഇക്കാര്യം സ്ഥിരീകരിച്ചത്. ടീമിന്‍റെ ജയത്തിനാകും 100 ശതമാനം ശ്രദ്ധയെന്നും കെയ്‌ന്‍ വ്യക്തമാക്കി. 

മാഞ്ചസ്റ്റര്‍ സിറ്റിയിലേക്ക് മാറാനുളള നീക്കങ്ങള്‍ പരാജയപ്പെട്ടതോടെയാണ് ഹാരി കെയ്‌‌ന്‍ അന്തിമ തീരുമാനത്തിലെത്തിയത്. 127 ദശലക്ഷം പൗണ്ടിനടുത്ത തുക സിറ്റി വാഗ്ദാനം ചെയ്‌തെങ്കിലും ടോട്ടനം ചെയര്‍മാന്‍ ഡാനിയേൽ ലെവി വഴങ്ങിയില്ല. കൂടുമാറ്റത്തിനുള്ള സാധ്യത അവസാനിച്ചെന്ന് വ്യക്തമായതോടെയാണ് 28കാരനായ താരം ആരാധകരുടെ സ്‌നേഹം തിരിച്ചറിഞ്ഞ് ടോട്ടനത്തിൽ തുടരുന്നുവെന്ന പോസ്റ്റുമായി എത്തിയത്. 

Scroll to load tweet…

യൂറോപ്പാ കോൺഫറന്‍സ് ലീഗില്‍ പോര്‍ച്ചുഗീസ് ക്ലബിനെതിരായ ഇന്നത്തെ മത്സരത്തിൽ ഹാരി കെയ്‌ന്‍ ടോട്ടനത്തിന്‍റെ ആദ്യ ഇലവനില്‍ എത്തിയേക്കും. കെയ്‌ന്‍ ടീം വിടില്ലെന്ന പ്രഖ്യാപനത്തിൽ സന്തോഷമുണ്ടെന്ന് ടോട്ടനം പരിശീലകന്‍ ന്യൂനോ സാന്‍റോ പറഞ്ഞു.

എംബാപ്പെക്കായി റയല്‍ വാഗ്ദാനം ചെയ്തത് 1400 കോടി രൂപ, തീരെ കുറഞ്ഞുപോയെന്ന് പി എസ് ജി

1400 കോടി! എംബാപ്പെയെ ക്ഷണിച്ച്‌ റയല്‍; ഓഫര്‍ തള്ളി പിഎസ്‌ജി, ഇനിയെന്ത്?

പരന്ന നെഞ്ചാണ്, വിവാഹം നടക്കില്ല, വനിതാ ഫുട്ബോള്‍ കളിക്കാരെ അപമാനിച്ച് ടാൻസാനിയൻ പ്രസിഡണ്ട്, വിവാദപരാമര്‍ശം

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona