ഓസ്‌ട്രേലിയയെ വീഴ്ത്തി ബ്രസീല്‍; വിജയമുറപ്പിച്ചത് മത്സരത്തിന്റെ അവസാന നിമിഷങ്ങളിലെ ഗോളുകള്‍

Published : Sep 29, 2026, 07:22 PM IST
Brazil Football

Synopsis

ബ്രിസ്‌ബേനിൽ നടന്ന ആവേശകരമായ സൗഹൃദ ഫുട്ബോൾ മത്സരത്തിൽ ഓസ്‌ട്രേലിയയെ നേരിട്ട് ബ്രസീൽ. ആദ്യ പകുതിയിൽ ഇരു ടീമുകളും ഇഞ്ചോടിഞ്ച് പോരാടിയപ്പോൾ, അവസാന നിമിഷങ്ങളിലെ പ്രകടനമാണ് മത്സരത്തിന്റെ വിധി നിർണ്ണയിച്ചത്.

സിഡ്‌നി: ബ്രിസ്‌ബേനില്‍ നടന്ന ആവേശകരമായ സൗഹൃദ മത്സരത്തില്‍ ഓസ്‌ട്രേലിയയെ 4-2 ന് പരാജയപ്പെടുത്തി ബ്രസീല്‍. 52,000-ത്തിലധികം കാണികള്‍ സ്റ്റേഡിയത്തില്‍ സാക്ഷ്യം വഹിച്ച മത്സരത്തില്‍, അവസാന നിമിഷങ്ങളില്‍ നേടിയ രണ്ട് ഗോളുകളുടെ കരുത്തിലാണ് അഞ്ച് തവണ ലോക ചാമ്പ്യന്‍മാരായ ബ്രസീല്‍ വിജയം പിടിച്ചെടുത്തത്. ടൗണ്‍സ്വില്ലെയില്‍ നടന്ന ആദ്യ മത്സരത്തില്‍ അവസാന നിമിഷം നേടിയ ഗോളിലൂടെ സമനില വഴങ്ങേണ്ടി വന്ന ബ്രസീല്‍, ഈ മത്സരത്തില്‍ മികച്ച പ്രകടനമാണ് പുറത്തെടുത്തത്.

മത്സരം തുടങ്ങി മൂന്നാം മിനിറ്റില്‍ ഫുള്‍ ബാക്ക് വാന്‍ഡേഴ്‌സണിലൂടെ ബ്രസീല്‍ ആദ്യ ഗോള്‍ നേടി ലീഡ് എടുത്തു. മത്സരത്തിലേക്ക് ശക്തമായി തിരിച്ചുവന്ന ഓസ്‌ട്രേലിയ 28-ാം മിനിറ്റില്‍ അലസ്സാന്‍ഡ്രോ സര്‍ക്കാറ്റിയിലൂടെ സമനില പിടിച്ചു. തുടര്‍ന്ന് 33-ാം മിനിറ്റില്‍ കോണര്‍ മെറ്റ്കാഫ് തൊടുത്ത ശക്തമായ ഷോട്ടിലൂടെ ഓസ്‌ട്രേലിയ 2-1 ന് മുന്നിലെത്തി. ആദ്യ പകുതി അവസാനിക്കുന്നതിന് മുന്‍പ് ഡാനിലോയെ ഫൗള്‍ ചെയ്തതിന് ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് ബ്രസീല്‍ ക്യാപ്റ്റന്‍ റാഫിഞ്ഞ ടീമിനെ ഒപ്പമെത്തിച്ചു.

മത്സരത്തിന്റെ അവസാന ഘട്ടങ്ങളില്‍ ബ്രസീല്‍ കൂടുതല്‍ കരുത്തുകാട്ടി. എന്‍ഡ്രിക് നല്‍കിയ പന്തില്‍ നിന്ന് ബ്രൂണോ ഗിമാറസ് ബ്രസീലിന് ലീഡ് സമ്മാനിച്ചു. തുടര്‍ന്ന് വിനീഷ്യസ് ജൂനിയര്‍ പെനാല്‍റ്റിലൂടെ ഗോള്‍ നേടിയതോടെ ബ്രസീലിന്റെ വിജയം ഉറപ്പായി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ഹസ്‌തദാനമില്ല, പതാക കൈമാറ്റമില്ല, ഇസ്രയേലിന്റെ ദേശീയ ഗാനത്തെ അവഗണിച്ചു, അയര്‍ലന്‍ഡ്‌ ഫുട്‌ബോള്‍ ടീമിന്റെ പ്രതിഷേധം ആഗോള ചര്‍ച്ചയായി
ഇന്ത്യയുടെ വല കുലുക്കി ബ്രസീലിന്‌ ജയമൊരുക്കിയ വിനീഷ്യസിനെ അറിയുമോ? ഇന്ത്യയില്‍ ടോപ്‌ സ്‌കോററായ ചരിത്രവും റയല്‍ മാഡ്രിഡ്‌ താരത്തിനുണ്ട്‌