ഇന്ത്യയുടെ വല കുലുക്കി ബ്രസീലിന്‌ ജയമൊരുക്കിയ വിനീഷ്യസിനെ അറിയുമോ? ഇന്ത്യയില്‍ ടോപ്‌ സ്‌കോററായ ചരിത്രവും റയല്‍ മാഡ്രിഡ്‌ താരത്തിനുണ്ട്‌

Published : Sep 29, 2026, 03:57 PM IST
VINICIUS Jr

Synopsis

2016 ഒക്ടോബറില്‍ വിനീഷ്യസ്‌ ബ്രസീലിന്റെ അണ്ടര്‍ 17 ടീമിനൊപ്പം ഗോവയില്‍ വന്നിട്ടുണ്ട്‌. ബ്രിക്‌സ്‌ അണ്ടര്‍ 17 ഫുട്‌ബോള്‍ കപ്പ്‌ കളിക്കാന്‍. അന്ന്‌ ഏറ്റവും ശ്രദ്ധേയനായ ടീനേജ്‌ സെന്‍സേഷന്‍ ആയിരുന്നു വിനീഷ്യസ്‌. ഇന്ത്യക്കെതിരെ ഗ്രൂപ്പ്‌ മത്സരത്തില്‍ വിനീഷ്യസ്‌ ഗോളടിച്ചിരുന്നു.

വിനീഷ്യസ്‌ ജൂനിയര്‍, റഫീഞ്ഞ, മാര്‍ക്വൂഞ്ഞോസ്‌, ഗബ്രിയേല്‍, എന്‍ഡ്രിക്‌ എന്നിവര്‍ കൊല്‍ക്കത്തയിലെ സാള്‍ട്ട്‌ ലേക്ക്‌ സ്‌റ്റേഡിയത്തില്‍ പന്ത്‌ തട്ടാനൊരുങ്ങുന്നു. ഒക്ടോബര്‍ മൂന്നിന്‌ നടക്കുന്ന ബ്രസീല്‍-ഇന്ത്യ അന്താരാഷ്ട്ര സൗഹൃദ മത്സരം ഫുട്‌ബോള്‍ പ്രേമികള്‍ക്ക്‌ പുത്തന്‍ അനുഭവമായിരിക്കും.ബ്രസീലിന്റെ സൂപ്പര്‍താരം വിനീഷ്യസിന്‌ പക്ഷേ, ഇന്ത്യന്‍ മണ്ണില്‍ കളിക്കാനിറങ്ങുന്നത്‌ പുത്തന്‍ അനുഭവമല്ല.

വിനീഷ്യസ്‌ ഗോവയില്‍...

2016 ഒക്ടോബറില്‍ വിനീഷ്യസ്‌ ബ്രസീലിന്റെ അണ്ടര്‍ 17 ടീമിനൊപ്പം ഗോവയില്‍ വന്നിട്ടുണ്ട്‌. ബ്രിക്‌സ്‌ അണ്ടര്‍ 17 ഫുട്‌ബോള്‍ കപ്പ്‌ കളിക്കാന്‍. അന്ന്‌ ഏറ്റവും ശ്രദ്ധേയനായ ടീനേജ്‌ സെന്‍സേഷന്‍ ആയിരുന്നു വിനീഷ്യസ്‌. വമ്പന്‍ ക്ലബ്ബുകള്‍ യുവ താരത്തെ നോട്ടമിട്ടു കൊണ്ടിരിക്കുന്ന കാലം. ഇന്ത്യ, ദക്ഷിണാഫ്രിക്ക, റഷ്യ, ചൈന ടീമുകള്‍ മത്സരിച്ച ബ്രിക്‌സ്‌ കപ്പില്‍ ബ്രസീലാണ്‌ ജേതാക്കളായത്‌. ടൂര്‍ണമെന്റില്‍ തിളങ്ങഇയ ഫ്‌ളമെംഗോ യൂത്ത്‌ അക്കാദമിയൂടെ താരത്തിനെ തേടി സ്‌പാനിഷ്‌ ക്ലബ്ബ്‌ റയല്‍ മാഡ്രിഡ്‌ രംഗത്ത്‌ വന്നു. 2017 ല്‍ വിനീഷ്യസ്‌ 46 ദശലക്ഷം യൂറോയുടെ ട്രാന്‍സ്‌ഫറില്‍ റയല്‍ മാഡ്രിഡില്‍ ചേര്‍ന്നു.

ഇന്ത്യക്കെതിരെ ഗോളടിച്ച്‌ വിനീഷ്യസ്‌..

ബ്രിക്‌സ്‌ അണ്ടര്‍ 17 ഫുട്‌ബോള്‍ കപ്പില്‍ നാല്‌ ഗോളുകളുമായി വിനീഷ്യസ്‌ ജൂനിയര്‍ ടോപ്‌ സ്‌കോറര്‍ ആയി. ബ്രസീല്‍ എല്ലാ മത്സരവും ജയിച്ചാണ്‌ ചാമ്പ്യന്‍മാരായത്‌. ഇന്ത്യക്കെതിരെ ഗ്രൂപ്പ്‌ മത്സരത്തില്‍ വിനീഷ്യസ്‌ ഗോളടിച്ചിരുന്നു. ബ്രസീല്‍ 3-1നാണ്‌ ഇന്ത്യയെ പരാജയപ്പെടുത്തിയത്‌. 82 ാം മിനുട്ടിലായിരുന്നു വിനീഷ്യസിന്റെ ഗോളടി. 2017 ല്‍ ഇന്ത്യയില്‍ നടന്ന ഫിഫ അണ്ടര്‍ 17 ലോകകപ്പിലും വിനീഷ്യസ്‌ കളിക്കേണ്ടതായിരുന്നു. എന്നാല്‍, റയല്‍ മാഡ്രിഡ്‌ ക്ലബ്ബ്‌ താരത്തെ വിട്ടുനല്‍കാന്‍ തയ്യാറായില്ല.

വിനീഷ്യസിന്റെ സമീപകാല ഫോം...

ഫിഫ ലോകകപ്പില്‍ നാല്‌ ഗോളുകള്‍ നേടിയ വിനീഷ്യസിന്‌ ബ്രസീല്‍ പ്രീക്വാര്‍ട്ടറില്‍ പുറത്തായത്‌ തിരിച്ചടിയായി. തകര്‍പ്പന്‍ ഫോമില്‍ കളിച്ച വിനീഷ്യസിന്‌ ടൂര്‍ണമെന്റിലെ താരമാകാനുള്ള സാധ്യത വരെ കല്‌പിക്കപ്പെട്ടിരുന്നു. ലോകകപ്പിലെ ഫോം ക്ലബ്ബ്‌ സീസണില്‍ റയല്‍ മാഡ്രിഡിനായി പുറത്തെടുക്കാന്‍ വിനീഷ്യസിന്‌ കഴിയുന്നില്ല.

ഏഷ്യാനെറ്റ്‌ ന്യൂസ്‌ ലൈവ്‌ ലിങ്ക്‌: https://www.youtube.com/live/s0LLVQeMmtU?si=31j3tChnat66QzkK

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

യുവേഫ നേഷൻസ് ലീഗ്: ഒലീസെ 'മാജിക്'; ബെൽജിയത്തെ വീഴ്ത്തി ഫ്രാൻസ്, തുർക്കിയെ തുരത്തി ഇറ്റലിയുടെ തിരിച്ചുവരവ്
ഷൂട്ടൗട്ട്‌ മുന്നില്‍ കണ്ട്‌ മലപ്പുറം ആ മാറ്റം വരുത്തി, ഇഞ്ചുറി ടൈമില്‍ രാഹുല്‍ രാജുവിന്റെ തീയുണ്ട, ഫോഴ്‌സ കൊച്ചിക്ക്‌ നാടകീയ ജയം