
കൊച്ചി: ഇഞ്ചുറി ടൈമില്‍ മലപ്പുറം എഫ് സിക്ക് ഇഞ്ചുറി! സൂപ്പര്‍ ലീഗ് കേരളയില്‍ ഫോഴ്‌സ കൊച്ചിക്ക് ആവേശകരമായ ജയം (1-0). പകരക്കാരന്‍ രാഹുല്‍ രാജു 93-ാം മിനുട്ടില്‍ ബോക്‌സിന് പുറത്തു നിന്ന് തൊടുത്തുവിട്ട ലോംഗ് റേഞ്ചര്‍ മലപ്പുറത്തിന്റെ വല കുലുക്കി. ഗോള്‍ കീപ്പറുടെ പിഴവ് മുതലെടുത്തായിരുന്നു രാഹുലിന്റെ സ്‌കോറിംഗ്.
മത്സരം സമനിലയിലേക്ക് നീങ്ങുമെന്ന് കരുതിയിരിക്കെയാണ് ആ ഗോളെത്തിയത്. സൂപ്പര്‍ ലീഗ് കേരളയിലെ പുതിയ നിയമപ്രകാരം സമനിലയില്‍ അവസാനിക്കുന്ന മത്സരങ്ങള്‍ തീരുമാനിക്കാന്‍ ഇത്തവണ ടൈ-ബ്രേക്കര്‍ സംവിധാനം ഏര്‍പ്പെടുത്തിയിരുന്നതിനാല്‍, ഷൂട്ടൗട്ട് മുന്നില്‍ കണ്ട് വരുത്തിയ മാറ്റമാണ് മലപ്പുറത്തിന് തിരിച്ചടിയായത്. പരിശീലകന്‍ കരീം ബെന്‍ചരിഫ ഗോള്‍ കീപ്പര്‍ മുഹമ്മദ് അര്‍ബാസിനെ മാറഅറി ദേവാംഷ് ദബാസിനെ കളത്തിലിറക്കി.
എന്നാല്‍, രാജു നേടിയ ഗോള്‍ മലപ്പുറം കോച്ചിന്റെ തീരുമാനം അബദ്ധമായെന്ന് അടിവരയിട്ടു. രാജുവിന്റെ ബുള്ളറ്റ് ഷോട്ട് തടയാന്‍ ശ്രമിച്ച ദബാസിന് പന്ത് കൈപ്പിടിയിലൊതുക്കാന്‍ കഴിഞ്ഞില്ല. വഴുതിപ്പോയ പന്ത വലയിലേക്ക് ഉരുണ്ടു കയറുകയായിരുന്നു. കഴിഞ്ഞ സീസണില്‍ ഏറ്റവും പിറകിലായ കൊച്ചിക്ക് ഈ വിജയം പുത്തനുണര്‍വേകും. ആദ്യ പകുതിയില്‍ മലപ്പുറത്തിനായിരുന്നു മേധാവിത്വം.
മൊറോക്കന്‍ താരം അഹ്‌ദുല്‍ എല്‍ഫോര്‍സിയും സജീഷും വലതുവിങ്ങില്‍ നിന്ന് നല്‍കിയ ക്രോസുകള്‍ കൊച്ചി ഗോള്‍ മുഖം വിറപ്പിച്ചു. രണ്ടാം പകുതിയില്‍ പ്രതിരോധം ശക്തിപ്പെടുത്തിയ കൊച്ചി മലപ്പുറത്തിന്റെ ആക്രമണങ്ങളെ ഫലപ്രദമായി നേരിട്ടു. മത്സരം ഒരു മണിക്കൂര്‍ പിന്നിട്ടതോടെ ഫോഴ്‌സ കൊച്ചി പരിശീലകന്‍ വിറ്റാല്‍ ബോര്‍ക്കല്‍മാന്‍സ് നാല് മാറ്റങ്ങള്‍ വരുത്തി. ഇതിലാണ് രാഹുല്‍ രാജു കളത്തിലിറങ്ങിയത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് ലിങ്ക്: https://www.youtube.com/live/s0LLVQeMmtU?si=31j3tChnat66QzkK
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!