പ്രതാപം തിരിച്ചുപിടിക്കാന്‍ ബ്രസീല്‍! ലോകകപ്പ് യോഗ്യതയില്‍ ബൊളീവിയക്കെതിരെ; എല്ലാ കണ്ണുകളും നെയ്മറില്‍

Published : Sep 08, 2023, 11:14 PM IST
പ്രതാപം തിരിച്ചുപിടിക്കാന്‍ ബ്രസീല്‍! ലോകകപ്പ് യോഗ്യതയില്‍ ബൊളീവിയക്കെതിരെ; എല്ലാ കണ്ണുകളും നെയ്മറില്‍

Synopsis

ഇന്നലെ ലോക ചാംപ്യന്മാരായ അര്‍ജന്റീന വിജയം കണ്ടിരുന്നു.  ഇക്വഡോറിനെ എതിരില്ലാത്ത ഒരു ഗോളിനാണ് അര്‍ജന്റീന ജയിച്ചത്. ലിയോണല്‍ മെസി ഒരിക്കല്‍ കൂടി അര്‍ജന്റീനയുടെ രക്ഷകനാവുകയായിരുന്നു.

ബ്രസീലിയ: ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ തെക്കേ അമേരിക്കന്‍ മേഖലയില്‍ ബ്രസീല്‍ പുലര്‍ച്ചെ ഇറങ്ങും. രാവിലെ ആറ് മണിക്ക് നടക്കുന്ന മത്സരത്തില്‍ ബൊളീവിയയാണ് അര്‍ജന്റീനയുടെ എതിരാളി. ലോകകപ്പിന് ശേഷം നെയ്മര്‍ ബ്രസീല്‍ ടീമിലേക്ക് തിരിച്ചെത്തിയിട്ടുണ്ടെന്നുള്ള ബ്രസീലിയന്‍ ടീമിന്റെ പ്രത്യേകത. ഒരുമാസമായി പരിക്കില്‍ വലയുന്ന താരം കളിക്കുമോ എന്നുള്ള കാര്യം ഉറപ്പില്ല. അദ്ദേഹം ബ്രസീലിയന്‍ ടീമിനൊപ്പം പരിശീലനം നടത്തിയിരുന്നു. 

മുന്‍ കാമുകിയ ആക്രമിച്ച കേസില്‍ അന്വേഷണം നേടിരുന്ന ആന്റണിയെ പുറത്താക്കിയതോടെ ഗബ്രിയേല്‍ ജെസ്യൂസ് ടീമില്‍ തിരിച്ചെത്തി. അലിസണ്‍ ബെക്കര്‍, എഡേഴ്സണ്‍, മാര്‍ക്വീഞ്ഞോസ്, ഡീനിലോ, ബ്രൂണോ ഗിമെറെയ്സ്, കാസിമിറോ, ഗബ്രിയേല്‍ മാര്‍ട്ടിനെല്ലി, റിച്ചാര്‍ലിസണ്‍, വിനിഷ്യസ് ജൂനിയര്‍, റോഡ്രിഗോ തുടങ്ങിയവരും ബ്രസീലില്‍ നിരയിലുണ്ട്. താല്‍ക്കാലിക കോച്ച് ഫെര്‍ണാണ്ടോ ഡിനിസിന്റെ ശിക്ഷണത്തിലാണ് ബ്രസീല്‍ ഇറങ്ങുന്നത്. യോഗ്യതാ റൗണ്ടിലെ മറ്റൊരു മത്സരത്തില്‍ ഉറുഗ്വെ, ചിലെയുമായി മത്സരിക്കും.

ഇന്നലെ ലോക ചാംപ്യന്മാരായ അര്‍ജന്റീന വിജയം കണ്ടിരുന്നു.  ഇക്വഡോറിനെ എതിരില്ലാത്ത ഒരു ഗോളിനാണ് അര്‍ജന്റീന ജയിച്ചത്. ലിയോണല്‍ മെസി ഒരിക്കല്‍ കൂടി അര്‍ജന്റീനയുടെ രക്ഷകനാവുകയായിരുന്നു. മെസിയുടെ ഫ്രീ കിക്ക് ഗോളാണ് തുണയായത്. ഗോള്‍രഹിതമായ ആദ്യപകുതിക്ക് ശേഷം 78ാം മിനിറ്റിലായിരുന്നു ഇക്വഡോര്‍ ഗോള്‍ കീപ്പര്‍ ഹെര്‍മന്‍ ഗാലിന്‍ഡസിനെ കാഴ്ചക്കാരനാക്കി ബോക്‌സിന് പുറത്തു നിന്ന് മെസിയുടെ ഫ്രീ കിക്ക് ഗോള്‍ പിറന്നത്.

ഗോള്‍ നേടിയതോടെ മറ്റൊരു റെക്കോര്‍ഡും മെസി സ്വന്തമാക്കി. ലാറ്റിനമേരിക്കല്‍ ലോകകപ്പ് യോഗ്യതാ പോരാട്ടങ്ങളില്‍ ഏറ്റവും ഗോളടിക്കുന്ന താരമെന്ന യുറുഗ്വേയുടെ ലൂയി സുവാരസിന്റെ റെക്കോര്‍ഡിനൊപ്പം മെസിയെത്തി. കടുത്ത പോരാട്ടം കാഴ്ചവെച്ച ഇക്വഡോര്‍ മത്സരത്തിലൂടനീളം ലോക ചാമ്പ്യന്‍മാരായ അര്‍ജന്റീനക്ക് കടുത്ത വെല്ലുവിളിയാണ് ഉയര്‍ത്തിയത്.

ആദില്‍ റഷീദിന്റെ അത്ഭുത പന്ത് കുത്തിതിരിഞ്ഞ് ഓഫ്സ്റ്റംപിലേക്ക്! ഒന്നും മനസിലാവാതെ വില്‍ യംഗ് - വീഡിയോ

PREV
Read more Articles on
click me!

Recommended Stories

സന്തോഷ് ട്രോഫി: കേരള ടീമിന്റെ പരിശീലന ക്യാമ്പിന് കണ്ണൂരില്‍ തുടക്കം
ഫിഫ ലോകകപ്പ് 2026: കാത്തിരുന്ന പോര്, മെസിയും റൊണാള്‍ഡോയും നേർക്കുനേർ; സാധ്യതകള്‍