മറുപടി ബാറ്റിംഗ് ആരംഭിച്ച കോണ്‍വെ - ഡാരില്‍ മിച്ചല്‍ സഖ്യമാണ് ക്രീസില്‍. യംഗിന്റെ വിക്കറ്റ് നഷ്ടമായ പന്താണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.

കാര്‍ഡിഫ്: ഇംഗ്ലണ്ടിനെതിരെ ആദ്യ ഏകദിനത്തില്‍ 292 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ന്യൂസിലന്‍ഡിന് മികച്ച തുടക്കമാണ് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ 61 റണ്‍സ് കൂട്ടിചേര്‍ക്കാന്‍ കിവീസ് ഓപ്പണര്‍മാരായ ഡെവോണ്‍ കോണ്‍വെ - വില്‍ യംഗ് സഖ്യത്തിനായിരുന്നു. പിന്നീട് ആദില്‍ റഷീദാണ് കൂട്ടുകെട്ട് പൊളിച്ചത്. നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇംഗ്ലണ്ടിന് ജോസ് ബട്‌ലര്‍ (72), ഡേവിഡ് മലാന്‍ (54), ബെന്‍ സ്‌റ്റോക്‌സ് (52), ലിയാം ലിവിംഗ്‌സ്റ്റണ്‍ (52) എന്നിവരുടെ ഇന്നിംഗ്‌സാണ് മികച്ച സ്‌കോറിലേക്ക് നയിച്ചത്. 

മറുപടി ബാറ്റിംഗ് ആരംഭിച്ച കോണ്‍വെ - ഡാരില്‍ മിച്ചല്‍ സഖ്യമാണ് ക്രീസില്‍. യംഗിന്റെ വിക്കറ്റ് നഷ്ടമായ പന്താണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. റഷീദിന്റെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു യംഗ്. ലഗ് സ്റ്റംപിനെ നേരെ വന്ന പന്ത് യംഗ് പ്രതിരോധിക്കാന്‍ ശ്രമിച്ചു. എന്നാല്‍ കുത്തിതിരിഞ്ഞ പന്ത് യംഗിന്റെ ഓഫ് സ്റ്റംപ് തെറിപ്പിച്ചു. വീഡിയോ കാണാം...

Scroll to load tweet…

യംഗിന് പുറമെ ഹെന്റി നിക്കോള്‍സിന്റെ (26) വിക്കറ്റും ന്യൂസിലന്‍ഡിന് നഷ്ടമായി. റഷീദിന് പുറമെ ഡേവിഡ് വില്ലി ഒരു വിക്കറ്റ് വീഴ്ത്തി. നേരത്തെ, മികച്ച തുടക്കമാണ് ഇംഗ്ലണ്ടിന് ലഭിച്ചത്. ഓപ്പണിംഗ് വിക്കറ്റില്‍ ഹാരി ബ്രൂക്ക് (25) മലാന്‍ സഖ്യം 80 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ തുടര്‍ച്ചയായ രണ്ട് ഓവറുകളില്‍ ഇംഗ്ലണ്ടിന് വിക്കറ്റ് നഷ്ടമായി. മലാനെ, ലോക്കി ഫെര്‍ഗൂസണ്‍ ആദ്യം മടക്കി. മലാനെ, രചിന്‍ രവീന്ദ്ര ബൗള്‍ഡാക്കുകയായിരുന്നു. ജൂ റൂട്ടിന് (6) തിളങ്ങാനായതുമില്ല. രചിനാണ് വിക്കറ്റ് വീഴ്ത്തിയതും. പിന്നീട് അഞ്ചാം വിക്കറ്റില്‍ സ്റ്റോക്സ് - ബട്ലര്‍ സഖ്യം കൂട്ടിചേര്‍ത്ത 88 റണ്‍സാണ് ഇംഗ്ലണ്ടിനെ രക്ഷിച്ചത്. 

വിരമിക്കലിന് ശേഷം തിരിച്ചെത്തിയ സ്റ്റോക്സ് അവസരം മുതലാക്കുകയും ചെയ്യും. ഏകദിന ലോകകപ്പ് മുന്നില്‍ നില്‍ക്കെയാണ് സ്റ്റോക്സിനെ തിരിച്ചുവിളിച്ചത്. 69 പന്തുകള്‍ നേരിട്ട സ്റ്റോക്സ് ഒരു സിക്സും മൂന്ന് ഫോറും നേടി. സ്റ്റോക്സ് മടങ്ങിയ ശേഷം ലിവിംഗ്സറ്റണ്‍ മികച്ച പ്രകടനം പുറത്തെടുത്തു. ക്യാപ്റ്റന്‍ ബട്ലര്‍ക്കൊപ്പം 77 റണ്‍സ് ചേര്‍ക്കാനും ലിവിംഗ്സ്റ്റണായി. ഇരുവരും മടങ്ങിയപ്പോള്‍ പ്രതീക്ഷിച്ച പോലെ സ്‌കോര്‍ ഉയര്‍ത്താന്‍ ഇംഗ്ലണ്ടിനായതുമില്ല. ക്രിസ് വോക്സ് (4), ഡേവിഡ് വില്ലി (21) പുറത്താവാതെ നിന്നു. രചിന് മൂന്ന് വിക്കറ്റ് വീഴ്ത്തി. പുറമെ ടിം സൗത്തി രണ്ട് വിക്കറ്റെടുത്തു. ലോക്കി ഫെര്‍ഗൂസണ് ഒരു വിക്കറ്റുണ്ട്.

ലോകത്തെ ഏറ്റവും പ്രതിരോധതാരം അര്‍ജന്റൈന്‍ ടീമിലുണ്ടെന്ന് മെസി; യുവതാരത്തിന്‍റെ പേര് വ്യക്തമാക്കി ഇതിഹാസം