ഖത്തര്‍ ലോകകപ്പില്‍ കീരിടം ബ്രസീലിനെന്ന് അഭിപ്രായ സര്‍വെ

By Web TeamFirst Published Nov 13, 2022, 10:40 AM IST
Highlights

നെയ്മർ നയിക്കുന്ന മുന്നേറ്റനിരയും കാസിമിറോയുടെ നേതൃത്വത്തിലുള്ള മധ്യനിരയും തിയാഗോ സിൽവ മുന്നിൽ നിൽക്കുന്ന പ്രതിരോധ നിരയും ബ്രസീലിനെ കിരീടത്തിലെത്തിക്കുമെന്നാണ് റോയിട്ടേഴ്സ് സർവേ വ്യക്തമാക്കുന്നത്.

ദോഹ: ഖത്തർ ലോകകപ്പിൽ ബ്രസീൽ കിരീടം നേടുമെന്ന് സർവേഫലം. പ്രമുഖ വാർത്താ ഏജൻസിയായ റോയിട്ടേഴ്സാണ് ലോകകപ്പ് പ്രവചന സർവേ നടത്തിയിരിക്കുന്നത്. ലോകമെന്പാടുമുള്ള 135 ഫുട്ബോൾ വിദഗ്ധർക്കിടയിൽ റോയിട്ടേഴ്സ് നടത്തിയ സർവേയിലാണ് ബ്രസീൽ കിരീടം നേടുമെന്ന പ്രവചനം.

സർവേയിൽ പങ്കെടുത്ത പകുതിയോളം പേർ ബ്രസീൽ കിരീടം നേടുമെന്നാണ് പ്രവചിച്ചത്. അർജന്‍റീന ചാമ്പ്യൻമാരാവുമെന്ന് 15 ശതമാനംപേരും ഫ്രാൻസ് കിരീടം നിലനിർത്തുമെന്ന് പതിനാല് ശതമാനംപേരും അഭിപ്രായപ്പെട്ടു. ജർമനി, ഇംഗ്ലണ്ട്, ബെൽജിയം ടീമുകളുടെ പിന്തുണ രണ്ടക്കത്തിലെത്തിയില്ല.

നെയ്മർ നയിക്കുന്ന മുന്നേറ്റനിരയും കാസിമിറോയുടെ നേതൃത്വത്തിലുള്ള മധ്യനിരയും തിയാഗോ സിൽവ മുന്നിൽ നിൽക്കുന്ന പ്രതിരോധ നിരയും ബ്രസീലിനെ കിരീടത്തിലെത്തിക്കുമെന്നാണ് റോയിട്ടേഴ്സ് സർവേ വ്യക്തമാക്കുന്നത്. സർവേയിൽ പങ്കെടുത്തവരിൽ 50 ശതമാനവും യൂറോപിൽനിന്നുള്ളവരാണ്. വടക്കേ അമേരിക്ക, ഏഷ്യ എന്നിവിടങ്ങളിൽനിന്ന് 15 ശതമാനവും തെക്കേ അമേരിക്കൻ രാജ്യങ്ങളിൽനിന്ന് 10 ശതമാനം പേരും സർവേയിൽ പങ്കെടുത്തു.

കരുത്തര്‍ ഇംഗ്ലണ്ട്, ശ്രദ്ധേയം ഇറാന്‍-അമേരിക്ക പോരാട്ടം; ഖത്തര്‍ ലോകകപ്പില്‍ ഗ്രൂപ്പ് ബി കരുതിവച്ചിരിക്കുന്നത്

ആഫ്രിക്ക, ഓസ്ട്രേലിയ, ന്യൂസിലൻഡ് എന്നിവർക്കും സ‍ർവേയിൽ പങ്കാളിത്തമുണ്ട്. അവസാന രണ്ട് ലോകകപ്പിനും റോയിട്ടേഴ്സ് സർവേഫലം തെറ്റിയിരുന്നു. 2010ൽ റോയിട്ടേഴ്സ് സർവേയിൽ മുന്നിലെത്തിയ സ്പെയ്ൻ തന്നെയായിരുന്നു ചാമ്പ്യൻമാർ. ഇതേസമയം അവസാന മൂന്ന് ലോകകപ്പുകളിലും ചാമ്പ്യൻമാരായ കൃത്യമായി പ്രവചിച്ച ഇ.എ സ്‍പോർട്സ് ലിയോണൽ മെസിയുടെ അർജന്‍റീന ഖത്തറിൽ കിരീടം നേടുമെന്നാണ് പ്രവചിച്ചിരിക്കുന്നത്.

ഖത്തര്‍ ലോകകപ്പിന് യോഗ്യത നേടിയ ടീമുകളും ഗ്രൂപ്പുകളും

ഗ്രൂപ്പ് എ

ഖത്തര്‍
നെതര്‍ലന്‍ഡ്‌സ്
സെനഗല്‍
ഇക്വഡോര്‍

ഗ്രൂപ്പ് ബി

ഇംഗ്ലണ്ട്
യുഎസ്എ
ഇറാന്‍
വെയ്ല്‍സ്

ഗ്രൂപ്പ് സി

അര്‍ജന്റീന
മെക്‌സിക്കോ
പോളണ്ട്
സൗദി അറേബ്യ

ഗ്രൂപ്പ് ഡി

ഫ്രാന്‍സ്
ഡെന്‍മാര്‍ക്ക്
ടുണീഷ്യ
ഓസ്‌ട്രേലിയ

ഗ്രൂപ്പ് ഇ

ജര്‍മ്മനി
സ്‌പെയ്ന്‍
ജപ്പാന്‍
കോസ്റ്ററിക്ക

ഗ്രൂപ്പ് എഫ്

ബെല്‍ജിയം
ക്രൊയേഷ്യ
മൊറോക്കോ
കാനഡ

ഗ്രൂപ്പ് ജി

ബ്രസീല്‍
സ്വിറ്റ്‌സര്‍ലന്‍ഡ്
സെര്‍ബിയ
കാമറൂണ്‍

ഗ്രൂപ്പ് എച്ച്

പോര്‍ച്ചുഗല്‍
ഉറുഗ്വെ
ദക്ഷിണ കൊറിയ
ഘാന

click me!