ആരോഗ്യപ്രവര്‍ത്തകര്‍ 'കളിച്ചു'; ആരാധകര്‍ കാത്തിരുന്ന അര്‍ജന്റീന ബ്രസീല്‍ മത്സരം ഉപേക്ഷിച്ചു

By Web TeamFirst Published Sep 6, 2021, 7:57 AM IST
Highlights

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കളിക്കുന്ന അര്‍ജന്റീനന്‍ താരങ്ങളായ എമിലിയാനോ മാര്‍ട്ടിനെസ്(ആസ്റ്റണ്‍ വില്ല), ബുയന്‍ഡിയ, റൊമേരോ, ലോ സെല്‍സോ(ടോട്ടനം) എന്നിവര്‍ ക്വാറന്റെയ്ന്‍ നിയമങ്ങള്‍ ലംഘിച്ചെന്ന് ബ്രസീല്‍ ആരോഗ്യവിഭാഗം അധികൃതര്‍ ആരോപിച്ചു.
 

റിയോ ഡി ജനീറോ: ഫുട്‌ബോള്‍ ആരാധകര്‍ കാത്തിരുന്ന അര്‍ജന്റീന-ബ്രസീല്‍ മത്സരം ആരോഗ്യപ്രവര്‍ത്തകര്‍ ഇടപെട്ടതിനെ തുടര്‍ന്ന് ഉപേക്ഷിച്ചു. ലോകകപ്പ് യോഗ്യതാ മത്സരത്തിലാണ് നാടകീയ സംഭവങ്ങള്‍. മത്സരം പുരോഗമിക്കുന്നതിനിടെ ബ്രസീലിയന്‍ ഹെല്‍ത്ത് ഒഫീഷ്യല്‍സ് കളിക്കളത്തിലേക്ക് ഇറങ്ങിയതാണ് പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കിയത്. അര്‍ജന്റീനന്‍ താരങ്ങള്‍ ക്വാറന്റെയ്ന്‍ നിയമങ്ങള്‍ ലംഘിച്ചെന്ന് ആരോപിച്ചാണ് ആരോഗ്യപ്രവര്‍ത്തകര്‍ കളിക്കളത്തിലിറങ്ങിയത്. കളി തുടങ്ങി ഏഴാം മിനിറ്റില്‍ ഒഫീഷ്യലുകള്‍ കളത്തിലെത്തി മത്സരം തടസ്സപ്പെടുത്തി. 

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കളിക്കുന്ന അര്‍ജന്റീനന്‍ താരങ്ങളായ എമിലിയാനോ മാര്‍ട്ടിനെസ്(ആസ്റ്റണ്‍ വില്ല), ബുയന്‍ഡിയ, റൊമേരോ, ലോ സെല്‍സോ(ടോട്ടനം) എന്നിവര്‍ ക്വാറന്റെയ്ന്‍ നിയമങ്ങള്‍ ലംഘിച്ചെന്ന് ബ്രസീല്‍ ആരോഗ്യവിഭാഗം അധികൃതര്‍ ആരോപിച്ചു. തുടര്‍ന്ന് ആരോഗ്യ ഉദ്യോഗസ്ഥര്‍ കളിക്കളത്തില്‍ ഇറങ്ങി. ഇംഗ്ലണ്ടില്‍ നിന്നെത്തിയവര്‍ക്ക് 14 ദിവസം നിര്‍ബന്ധിത ക്വാറന്റെയ്ന്‍ വേണമെന്നാണ് ബ്രസീലിലെ നിയമം. 

അര്‍ജന്റീനയിലെ മൂന്ന് താരങ്ങള്‍ മാനദണ്ഡം ലംഘിച്ചെന്നാണ് ആരോപണ. എന്നാല്‍, മാര്‍ട്ടിനെസ്, റൊമേരോ, ലോ സെല്‍സോ എന്നിവര്‍ ഉള്‍പ്പെട്ട ലൈനപ്പ് സൗത്ത് അമേരിക്കന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ മണിക്കൂറുകള്‍ക്ക് മുന്‍പ് പ്രസിദ്ധീകരിച്ചിരുന്നു. അപ്പോള്‍ ബ്രസീല്‍ അധികൃതര്‍ ഇടപെട്ടിരുന്നില്ല.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!