കോപ അമേരിക്ക വേദിയുടെ കാര്യത്തില്‍ ഔദ്യോഗിക തീരുമാനം; ബ്രസീല്‍ വീണ്ടും ആതിഥേയരാകും

By Web TeamFirst Published May 31, 2021, 8:17 PM IST
Highlights

ജൂണ്‍ 13നാണ് ടൂര്‍ണമെന്റ് ആരംഭിക്കുക. കൊളംബിയ- അര്‍ജന്റീനയും സംയുക്തമായി നടത്താനാണ് പദ്ധതിയിട്ടിരുന്നത്. എന്നാല്‍ ആഭ്യന്തര കലാപത്തെ തുടര്‍ന്ന് നടത്താനാവില്ലെന്ന് കൊളംബിയ അറിയിച്ചു.

റിയോ ഡി ജനീറോ: ഈ വര്‍ഷത്തെ കോപ അമേരിക്ക ടൂര്‍ണമെന്റിന് ബ്രസീല്‍ വേദിയാകും. കൊവിഡ് വ്യാപനത്തെ തുടര്‍ന്നാണ് അര്‍ജന്റീനയില്‍ നിന്ന് വേദി മാറ്റുന്നത്. ജൂണ്‍ 13നാണ് ടൂര്‍ണമെന്റ് ആരംഭിക്കുക. നേരത്തെ കൊളംബിയ- അര്‍ജന്റീനയും സംയുക്തമായി നടത്താനാണ് പദ്ധതിയിട്ടിരുന്നത്. എന്നാല്‍ ആഭ്യന്തര കലാപത്തെ തുടര്‍ന്ന് നടത്താനാവില്ലെന്ന് കൊളംബിയ അറിയിച്ചു. പിന്നീട് അര്‍ജന്റീനയില്‍ നടത്താമെന്നായി. എന്നാല്‍ കൊവിഡ് വ്യാപനം രൂക്ഷമായതോടെ അര്‍ജന്റീനയില്‍ നിന്ന് ടൂര്‍ണമെന്റ് മാറ്റാന്‍ തീരുമാനിക്കുകയായിരുന്നു. 

കൊവിഡ് കേസുകള്‍ ക്രമാതീതമായി വര്‍ധിച്ചതിനെ തുടര്‍ന്ന് അര്‍ജന്റീനയില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. പ്രാദേശിക ഫുട്‌ബോള്‍ മത്സരങ്ങളും അര്‍ജന്റീനയില്‍ നിര്‍ത്തിവച്ചിരുന്നു. ഇതോടെ ദക്ഷിണ അമേരിക്കയ്ക്ക് പുറത്ത് ടൂര്‍ണമെന്റ് നടത്താനുള്ള സാധ്യതകള്‍ തേടുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. 

ഇതോടൊപ്പം അമേരിക്ക, ചിലെ, പരാഗ്വെ എന്നിവിടങ്ങളെവേദിയായി പരിഗണിച്ചിരുന്നു. എന്നാല്‍ അവസാന നിമിഷം ബ്രസീലിന് നറുക്ക് വീഴുകയായിരുന്നു. 2019ലും ബ്രസീല്‍ തന്നെയാണ് കോപ അമേരിക്ക ടൂര്‍ണമെന്റിന് വേദിയായത്. ബ്രസീല്‍ ചാംപ്യന്മാരാവുകയും ചെയ്തു. പെറു ആയിരുന്നു റണ്ണേഴ്‌സ് അപ്പ്. അര്‍ജന്റീന മൂന്നാം സ്ഥാനക്കാരും ചിലി മൂന്നാമതുമെത്തി.

click me!