ലംപാർഡ് മുതൽ മൗറീഞ്ഞോവരെ, ഹോട്ട് സീറ്റായ ചെൽസി പിരിശീലക സ്ഥാനത്ത് തുടരുമോ ടുഷേൽ

By Web TeamFirst Published May 31, 2021, 2:41 PM IST
Highlights

ഒരു അലക്സ് ഫെർഗൂസനെ അല്ലെങ്കിൽ ഒരു ആർസൻ വെങ്ങറെ നിങ്ങൾക്ക് ചെൽസിയുടെ പരിശീലക കുപ്പായത്തിൽ കാണാനാവില്ല. സമയം നൽകൂ അയാൾ നേട്ടം വിജയങ്ങൾ കൊണ്ടുവരുമെന്ന രീതി ചെൽസിയുടെ ഉടമയും റഷ്യൻ കോടീശ്വരനുമായ റോമാൻ അബ്രമോവിച്ചിനില്ല.

ലണ്ടൻ: യൂറോപ്യൻ ഫുട്ബോളിന്റെ നെറുകയിൽ ആണിപ്പോൾ ചെൽസി.കിരീടങ്ങളിൽ നിന്ന് കിരീടങ്ങളിലേക്ക് നീലപ്പടയെ നയിച്ചതിൽ താരങ്ങൾക്കും പരിശീലകർക്കും ഉള്ളതിനേക്കാൾ പങ്കു വഹിച്ചൊരാരാളുണ്ട് ചെൽസിയിൽ. തോമസ് ടുഷേൽ എന്ന ജർമൻ പരിശീലകൻ.

ഒരു അലക്സ് ഫെർഗൂസനെ അല്ലെങ്കിൽ ഒരു ആർസൻ വെങ്ങറെ നിങ്ങൾക്ക് ചെൽസിയുടെ പരിശീലക കുപ്പായത്തിൽ കാണാനാവില്ല. സമയം നൽകൂ അയാൾ നേട്ടം വിജയങ്ങൾ കൊണ്ടുവരുമെന്ന രീതി ചെൽസിയുടെ ഉടമയും റഷ്യൻ കോടീശ്വരനുമായ റോമാൻ അബ്രമോവിച്ചിനില്ല. നേട്ടം ഇല്ലെങ്കിൽ പുറത്ത്. അതാണ് ചെൽസി ആരാധകരുടെ റോമൻ ചക്രവർത്തി.

Boss. 🍾 pic.twitter.com/sa5KHaBdJL

— Champions of Europe 🏆 (@ChelseaFC)

അബ്രമോവിച്ച് ചെൽസി ഓഹരികൾ വാങ്ങി കൂട്ടിയിട്ട് 18 വർഷം. സ്റ്റാഫോർഡ് ബ്രിഡ്ജ് ഒരു റോമൻ സാമ്രാജ്യമാക്കിയപ്പോൾ തല പോയ പരിശീലകർ നിരവധിയാണ്. ഹോസെ മൗറീഞ്ഞോ, സ്കൊളരി, ആ,അന്റോണിയോ കൊണ്ടെ, മൗരിസ്സിയോ സാറി, ഫ്രാങ്ക് ലാംപാർഡ്. ആര് കളിക്കുന്നു. ആര് നയിക്കുന്നു എന്നതല്ല എത്ര കിരീടം കിട്ടുന്നു എന്നത് മാത്രമാണ് അബ്രമോവിച്ചിന്റെ നോട്ടം. ഇതിന് വേണ്ടി എത്ര പണവും മുടക്കും.

18 വർഷത്തിനിടെ മാറി മാറി വന്നത് 15 പരിശീലകർ. ചെൽസി നേടിയതാകട്ടെ 17 കിരീടങ്ങളും. രണ്ട് ചാമ്പ്യൻസ് ലീഗ്, അഞ്ച് പ്രീമിയർ ലീഗ്, രണ്ട് യൂറോപ്പ, അഞ്ച് എഫ്എ കപ്പ്.മൂന്ന് ലീഗ് കപ്പ്. കൂടെ രണ്ട് കമ്മ്യൂണിറ്റി ഷീൽഡും. വിജയദാഹമാണ് അബ്രമോവിച്ചിന്റെ അളവുകോൽ.

ഇതിന് കോട്ടമുണ്ടായാൽ അരെയും വച്ചുപൊറുപ്പിക്കില്ല. തുടരെ ജയവുമായി കത്തിക്കയറുന്ന നിലവിലെ പരിശീലകൻ തോമസ് ടുഷേലിന് കരാർ നീട്ടിനൽകുമെന്നാണ് പ്രതീക്ഷ. അബ്രാമോവിച്ചിനെ ആദ്യമായി കണ്ടത് ചാമ്പ്യൻസ് ലീഗ് കിരീടവുമായിട്ടാണെന്നത് ശുഭസൂചനയെന്ന് ടുഷേലും കരുതുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

click me!