പെലെ പിറകിലാവുമോ? റെക്കോര്‍ഡിനരികെ നെയ്മര്‍; ബൊളീവിയയുമായുള്ള മത്സരത്തില്‍ ഉത്തരം ലഭിച്ചേക്കും

Published : Sep 08, 2023, 11:31 PM IST
പെലെ പിറകിലാവുമോ? റെക്കോര്‍ഡിനരികെ നെയ്മര്‍; ബൊളീവിയയുമായുള്ള മത്സരത്തില്‍ ഉത്തരം ലഭിച്ചേക്കും

Synopsis

ബൊളീവിയയെ നേരിടാനിറങ്ങുമ്പോള്‍ നെയ്മര്‍ പെലെയെ മറികടക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ഈമാസം പതിമൂന്നിന് പെറുവിനെതിരെയും ബ്രസീലിന് മത്സരമുണ്ട്.

ബ്രസീലിയ: അന്താരാഷ്ട്ര ഫുട്ബോളില്‍ പെലെയുടെ ഗോള്‍ റെക്കോര്‍ഡ് മറിക്കടക്കാനൊരുങ്ങി ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍ ജൂനിയര്‍. ബ്രസീലിനായി ഏറ്റവും കൂടുതല്‍ നേട്ടമെന്ന റെക്കോര്‍ഡാമ് നെയ്മറെ കാത്തിരിക്കുന്നത്. ബ്രസീലിനായി 91 കളിയില്‍ 77 ഗോളാണ് പെലെ നേടിയിട്ടുള്ളത്. നാളെ ബൊളീവിയക്കെതിരെ ഇറങ്ങുമ്പോള്‍ ഒരു ഗോള്‍ നേടിയാല്‍ നെയ്മര്‍ക്ക് നേട്ടം സ്വന്തമാക്കാം. 123 കളിയില്‍ 77 ഗോളുമായി നെയ്മാര്‍ ജൂനിയര്‍ ഒപ്പമുണ്ട്. 

ബൊളീവിയയെ നേരിടാനിറങ്ങുമ്പോള്‍ നെയ്മര്‍ പെലെയെ മറികടക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ഈമാസം പതിമൂന്നിന് പെറുവിനെതിരെയും ബ്രസീലിന് മത്സരമുണ്ട്. പരിക്കില്‍നിന്ന് മുക്തനായ നെയ്മര്‍ ബ്രസീല്‍ നിരയില്‍ തിരിച്ചെത്തുമെന്ന സൂചനാണ് കോച്ച് ഫെര്‍ണാണ്ടോ ഡിനിസ് നല്‍കുന്ന സൂചന. 98 കളിയില്‍ 62 ഗോള്‍ നേടിയ റൊണാള്‍ഡോ നസാരിയോയാണ് ബ്രസീലിയന്‍ ഗോള്‍വേട്ടക്കാരിലെ മൂന്നാമന്‍. 55 ഗോളുള്ള റൊമാരിയോ നാലും 48 ഗോളുള്ള സീക്കോ അഞ്ചും സ്ഥാനങ്ങളിലുണ്ട്.

ലോക ഫുട്ബോളില്‍ നഷ്ടപ്പെട്ട് പ്രതാപം വീണ്ടെടുക്കാന്‍ വേണ്ടി കൂടിയാണ് ബ്രീസീല്‍ ഇറങ്ങുന്നത്. അതിനൊപ്പം അടുത്ത ലോകകപ്പില്‍ സ്ഥാനമുറപ്പിക്കുകയും വേണം. നെയ്മര്‍ ബ്രസീലിയന്‍ ടീമിനൊപ്പം പരിശീലനത്തില്‍ സജീവമായിരുന്നു. സൗദി ക്ലബ് അല്‍ ഹിലാലുമായിട്ടാണ് നെയ്മര്‍ ഇപ്പോള്‍ കരാറൊപ്പിട്ടിരിക്കുന്നത്. എന്നാല്‍ പരിക്കിനെ തുടര്‍ന്ന് അദ്ദേത്തിന് ഇതുവരെ അരങ്ങേറാനായിട്ടില്ല. ഒരു മാസത്തെ വിശ്രമം വേണ്ടി വരുന്നമെന്നാണ് മെഡിക്കല്‍ ടീം അറിയിച്ചിരുന്നത്. 

അതേസമയം, മുന്‍ കാമുകിയ ആക്രമിച്ച കേസില്‍ അന്വേഷണം നേടിരുന്ന ആന്റണിയെ പുറത്താക്കിയതോടെ ഗബ്രിയേല്‍ ജെസ്യൂസ് ടീമില്‍ തിരിച്ചെത്തി. അലിസണ്‍ ബെക്കര്‍, എഡേഴ്സണ്‍, മാര്‍ക്വീഞ്ഞോസ്, ഡീനിലോ, ബ്രൂണോ ഗിമെറെയ്സ്, കാസിമിറോ, ഗബ്രിയേല്‍ മാര്‍ട്ടിനെല്ലി, റിച്ചാര്‍ലിസണ്‍, വിനിഷ്യസ് ജൂനിയര്‍, റോഡ്രിഗോ തുടങ്ങിയവരും ബ്രസീലില്‍ നിരയിലുണ്ട്. താല്‍ക്കാലിക കോച്ച് ഫെര്‍ണാണ്ടോ ഡിനിസിന്റെ ശിക്ഷണത്തിലാണ് ബ്രസീല്‍ ഇറങ്ങുന്നത്.

ആദില്‍ റഷീദിന്റെ അത്ഭുത പന്ത് കുത്തിതിരിഞ്ഞ് ഓഫ്സ്റ്റംപിലേക്ക്! ഒന്നും മനസിലാവാതെ വില്‍ യംഗ് - വീഡിയോ

PREV
Read more Articles on
click me!

Recommended Stories

ഫിഫ ലോകകപ്പ് 2026: കാത്തിരുന്ന പോര്, മെസിയും റൊണാള്‍ഡോയും നേർക്കുനേർ; സാധ്യതകള്‍
പ്രീമിയര്‍ ലീഗില്‍ ഇന്ന് കരുത്തര്‍ കളത്തില്‍; ലാ ലിഗയില്‍ ബാഴ്‌സലോണ ഇന്നിറങ്ങും