മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ പ്രതിസന്ധിയിലാക്കി ബ്രൂണോ ഫെര്‍നാണ്ടസ്‌ വിലപേശുന്നു, ഇറ്റാലിയന്‍ ക്ലബ്ബുമായി ചര്‍ച്ച നടക്കുന്നു, വിമര്‍ശിച്ച്‌ മാഞ്ചസ്റ്റര്‍ ആരാധകര്‍

Published : Nov 17, 2026, 12:15 AM IST
BRUNO FERNANDES

Synopsis

ഇറ്റാലിയന്‍ ക്ലബ്ബ്‌ എ സി മിലാനിലേക്ക്‌ ചുവട്‌ മാറ്റാനുള്ള തയ്യാറെടുപ്പിലാണ്‌ പോര്‍ച്ചുഗല്‍ താരം എന്നാണ്‌ റിപ്പോര്‍ട്ട്‌. പ്രതിസന്ധി ഘട്ടത്തില്‍ ക്യാപ്‌റ്റന്‍ ബ്രൂണോ ക്ലബ്ബ്‌ വിടാന്‍ ഒരുങ്ങുന്നത്‌ മാഞ്ചസ്‌റ്റര്‍ യുനൈറ്റഡ്‌ ആരാധകരില്‍ കടുത്ത അതൃപ്‌തിയുണ്ടാക്കിയിട്ടുണ്ട്‌.

ബ്രൂണോ ഫെര്‍നാണ്ടസ്‌ മാഞ്ചസ്റ്റര്‍ യുനൈറ്റഡുമായി അകലുന്നു. പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ്‌ റെലഗേഷന്‍ വിഭാഗത്തിലേക്ക്‌ വീണു പോയതോടെ ക്ലബ്ബുമായി പുതിയ കരാര്‍ ഒപ്പുവെക്കാന്‍ താരം തയ്യാറാകുന്നില്ല. 2027 ജൂണില്‍ കരാര്‍ അവസാനിക്കാനിരിക്കെ, ക്ലബ്ബ്‌ മുന്നോട്ടുവെച്ച രണ്ടാമത്തെ കരാര്‍ വാഗ്‌ദാനവും ബ്രൂണോ തള്ളിക്കളഞ്ഞു. ഇറ്റാലിയന്‍ ക്ലബ്ബ്‌ എ സി മിലാനിലേക്ക്‌ ചുവട്‌ മാറ്റാനുള്ള തയ്യാറെടുപ്പിലാണ്‌ പോര്‍ച്ചുഗല്‍ താരം എന്നാണ്‌ റിപ്പോര്‍ട്ട്‌. പ്രതിസന്ധി ഘട്ടത്തില്‍ ക്യാപ്‌റ്റന്‍ ബ്രൂണോ ക്ലബ്ബ്‌ വിടാന്‍ ഒരുങ്ങുന്നത്‌ മാഞ്ചസ്‌റ്റര്‍ യുനൈറ്റഡ്‌ ആരാധകരില്‍ കടുത്ത അതൃപ്‌തിയുണ്ടാക്കിയിട്ടുണ്ട്‌.

മാഞ്ചസ്‌റ്റര്‍ യുനൈറ്റഡിന്റെ മുന്‍ താരങ്ങള്‍ നേരത്തെ തന്നെ ബ്രൂണോയുടെ മനോഭാവത്തെ വിമര്‍ശിച്ചിരുന്നു. മുന്‍ കോച്ച്‌ മൈക്കല്‍ കാരിക്കിനോടുള്ള ബ്രൂണോയുടെ പെരുമാറ്റം ക്ലബ്ബ്‌ ആരാധകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയായ വിഷയമാണ്‌. സീസണിലെ മോശം പ്രകടനത്തെ തുടര്‍ന്ന്‌ ക്ലബ്ബ്‌ മാനേജ്‌മെന്റ്‌ പരിശീലക സ്ഥാനത്ത്‌ നിന്ന്‌ മൈക്കല്‍ കാരിക്കിനെ പുറത്താക്കിയപ്പോള്‍ ബ്രൂണോ ആദ്യമൊന്നും ഒരു പ്രതികരണവും നടത്തിയില്ല. വളരെ വൈകിയ വേളയില്‍ ബ്രൂണോ നാല്‌ വാക്കുകളുള്ള ഒരു സന്ദേശം ഇന്‍സ്‌റ്റഗ്രാമില്‍ കുറിച്ചു - താങ്ക്‌സ്‌ ഫോര്‍ എവരിതിംഗ്‌ ബോസ്‌. നേരത്തെ മൈക്കല്‍ കാരിക്കിന്റെ നേതൃത്വത്തെയും തന്ത്രങ്ങളെയും പരസ്യമായി വിമര്‍ശിച്ച ബ്രൂണോ ഫെര്‍നാണ്ടസ്‌ ഇത്തരമൊരു സന്ദേശം നല്‍കുന്നത്‌ പരിഹാസ്യവും കാപട്യവുമാണെന്ന്‌ ആരാധകര്‍ കുറ്റപ്പെടുത്തി.

പ്രീമിയര്‍ ലീഗ്‌ സീസണില്‍ ആദ്യ 10 മത്സരങ്ങളില്‍ നിന്ന്‌ വെറും ഒരു ജയവുമായി യുനൈറ്റഡ്‌ പോയിന്റ്‌ പട്ടികയില്‍ പതിനെട്ടാം സ്ഥാനത്തേക്ക്‌ താഴ്‌ന്നു പോയതിന്റെ ഉത്തരവാദിത്തം കോച്ചിന്‌ മാത്രമല്ല ക്യാപ്‌റ്റനുമുണ്ടെന്ന്‌ ആരാധകര്‍ വിശ്വസിക്കുന്നു. എന്നാല്‍, ബ്രൂണോ ചെയ്യുന്നത്‌ തെറ്റുകളെല്ലാം മറ്റുള്ളവരുടെ തലയില്‍ പഴിചാരിയിട്ട്‌ മറ്റൊരു ക്ലബ്ബിലേക്ക്‌ ചേക്കേറാനുള്ള ശ്രമങ്ങളാണ്‌. ചാമ്പ്യന്‍സ്‌ ലീഗില്‍ കോമോയ്‌ക്കെതിരെ തോറ്റ ശേഷം പരിശീലകന്റെ തന്ത്രങ്ങളെ ചോദ്യം ചെയ്‌തതും, മത്സരത്തിനിടെ സഹതാരങ്ങളോട്‌ ദേഷ്യപ്പെടുന്നതും ക്യാപ്‌റ്റന്‌ ചേര്‍ന്നതല്ലെന്ന്‌ ആരാധകരും മുന്‍ താരങ്ങളും ചൂണ്ടിക്കാട്ടിയിരുന്നു.

മാഞ്ചസ്റ്ററിന്റെ ഇതിഹാസ താരമായ റോയ്‌ കീന്‍ പല തവണ ബ്രൂണോയെ വിമര്‍ശിച്ചിട്ടുണ്ട്‌. റെക്കോര്‍ഡുകള്‍ക്ക്‌ വേണ്ടി മാത്രം കളിക്കുന്ന ബ്രൂണോയ്‌ക്ക്‌ യഥാര്‍ഥ ക്യാപ്‌റ്റന്റെ ഉത്തരവാദിത്തം നിറവേറ്റാനറിയില്ലെന്നാണ്‌ റോയ്‌ കീന്‍ പറഞ്ഞിട്ടുള്ളത്‌. മുന്‍ ഇംഗ്ലണ്ട്‌ താരം കാള്‍ട്ടന്‍ കോള്‍ ബ്രൂണോയെ ഒരു സെല്‍ഫിഷ്‌ ലീഡര്‍ എന്നാണ്‌ വിശേഷിപ്പിച്ചത്‌. എപ്പോഴും ഗ്രൗണ്ടില്‍ സഹതാരങ്ങളെ കുറ്റപ്പെടുത്തുകയും കൈകള്‍ വീശി അസ്വസ്ഥത പ്രകടിപ്പിക്കുന്നതും ക്യാപ്‌റ്റന്‌ ചേര്‍ന്നതല്ലെന്ന്‌ ഗാരി നെവില്‍ ചൂണ്ടിക്കാട്ടുന്നു.

വലിയ മത്സരങ്ങളില്‍ സ്വന്തം ഇഷ്ടപ്രകാരം പൊസിഷന്‍ മാറിക്കളിക്കുന്ന ബ്രൂണോ ടീമിന്റെ സന്തുലനം നഷ്ടമാക്കുന്നുവെന്ന്‌ പോള്‍ സ്‌കോള്‍സ്‌ നിരീക്ഷിച്ചിട്ടുണ്ട്‌. മാഞ്ചസ്‌റ്ററിന്റെ പുതിയ കോച്ച്‌ മൗറീസിയോ പോചെറ്റീനോയുടെ പദ്ധതികളില്‍ ബ്രൂണോ ഫെര്‍നാണ്ടസ്‌ ഇല്ലെന്നാണ്‌ സൂചന. അര്‍ജന്റൈന്‍ താരം നികോ പാസിനെ ടീമിലെത്തിക്കാന്‍ പോചെറ്റീനോ നീക്കം തുടങ്ങിയിട്ടുണ്ട്‌. ബ്രൂണോയെ പിടിച്ചു നിര്‍ത്താന്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ്‌ തയ്യാറാകില്ലെന്ന്‌ തന്നെയാണ്‌ ഓള്‍ഡ്‌ട്രഫോര്‍ഡില്‍ നിന്നുള്ള സൂചനകള്‍.

ഏഷ്യാനെറ്റ്‌ ന്യൂസ്‌ ലൈവ്‌ ലിങ്ക്‌: https://www.youtube.com/live/s0LLVQeMmtU?si=31j3tChnat66QzkK

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ക്രിക്കറ്റിന്‌ പിന്നാലെ ഫുട്‌ബോളിലും ഇന്ത്യ-പാക്‌ ഫൈനല്‍ പോര്‌; പത്താം കിരീടം ലക്ഷ്യമിട്ട്‌ ഇന്ത്യ, കന്നിക്കിരീടം തേടി പാക്കിസ്ഥാന്‍
ക്രിസ്‌റ്റിയാനോ റൊണാള്‍ഡോയോട്‌ ചെയ്‌ത തെറ്റ്‌ ലുകാകുവിനോടും ചെയ്‌തു, അന്താരാഷ്ട്ര കരിയര്‍ അവസാനിപ്പിച്ച്‌ ബെല്‍ജിയത്തിന്റെ ഗോള്‍ഡന്‍ സ്‌ട്രൈക്കര്‍