ക്രിസ്‌റ്റിയാനോ റൊണാള്‍ഡോയോട്‌ ചെയ്‌ത തെറ്റ്‌ ലുകാകുവിനോടും ചെയ്‌തു, അന്താരാഷ്ട്ര കരിയര്‍ അവസാനിപ്പിച്ച്‌ ബെല്‍ജിയത്തിന്റെ ഗോള്‍ഡന്‍ സ്‌ട്രൈക്കര്‍

Published : Nov 16, 2026, 06:54 PM IST
ROMELU LUKAKU

Synopsis

കളി നിര്‍ത്താന്‍ സമയമായെന്ന്‌ തോന്നിയപ്പോള്‍ മനസമാധാനത്തോടെ ഞാന്‍ അന്താരാഷ്ട്ര കരിയര്‍ അവസാനിപ്പിക്കുന്നു - ലുകാകുവിന്റെ ഈ പ്രസ്‌താവനയില്‍ ഒരു യുഗം അവസാനിച്ചിരിക്കുന്നു. രാജ്യത്തിനായി 135 മത്സരങ്ങള്‍, 94 ഗോളുകള്‍..

ബെല്‍ജിയം ഫുട്‌ബോളിന്റെ സുവര്‍ണ തലമുറ എതിര്‍വല കുലുക്കിയത്‌ റൊമേലു ലുകാക്കു എന്ന കരുത്തുറ്റ സ്‌ട്രൈക്കറുടെ മികവിലായിരുന്നു. പതിനാറ്‌ വര്‍ഷം നീണ്ടു നിന്ന അന്താരാഷ്ട്ര കരിയര്‍ ലുകാകു അവസാനിപ്പിച്ചിരിക്കുന്നു. നാല്‌ ലോകകപ്പുകളും മൂന്ന്‌ യൂറോ ചാമ്പ്യന്‍ഷിപ്പുകളും ഉള്‍പ്പെടുന്ന സംഭവബഹുലമായ കരിയറില്‍ 2018 റഷ്യ ലോകകപ്പില്‍ ബെല്‍ജിയം മൂന്നാം സ്ഥാനക്കാരായത്‌ ലുകാകുവിന്റെ കരിയര്‍ ബെസ്റ്റാണ്‌. രാജ്യത്തിനായി 135 മത്സരങ്ങള്‍, 94 ഗോളുകള്‍..

കളി നിര്‍ത്താന്‍ സമയമായെന്ന്‌ തോന്നിയപ്പോള്‍ മനസമാധാനത്തോടെ ഞാന്‍ അന്താരാഷ്ട്ര കരിയര്‍ അവസാനിപ്പിക്കുന്നു - ലുകാകുവിന്റെ ഈ പ്രസ്‌താവനയില്‍ ഒരു യുഗം അവസാനിച്ചിരിക്കുന്നു. മെസിയും, ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും കളിച്ച യുഗത്തില്‍ ബെല്‍ജിയത്തിന്റെ മുന്നണിപ്പോരാളിയായിരുന്ന ലുകാകുവിന്റെ കരിയര്‍ അവസാനിപ്പിക്കല്‍ ഏറെക്കുറെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടേതിന്‌ സമാനം. യുവേഫ നേഷന്‍സ്‌ ലീഗില്‍ ഇറ്റലിക്കെതിരെ ബെല്‍ജിയം 4-1ന്റെ തകര്‍പ്പന്‍ ജയം സ്വന്തമാക്കിയപ്പോള്‍ ലുകാകു ബെഞ്ചിലായിരുന്നു. ദീര്‍ഘനേരം വാം അപ്‌ ചെയ്‌ത ലുകാകുവിന്‌ പകരക്കാരനായി കളത്തിലിറങ്ങാന്‍ കഴിയുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. അത്‌ സാധിക്കാതെ വന്നതോടെ, മത്സരശേഷം വിരമിക്കല്‍ പ്രഖ്യാപിക്കുകയായിരുന്നു താരം.

യുവേഫ നേഷന്‍സ്‌ ലീഗില്‍ നോര്‍വെക്കെതിരെ പോര്‍ച്ചുഗല്‍ ജയിച്ച മത്സരത്തില്‍ വാം അപ്‌ ചെയ്‌ത ശേഷവും ക്രിസ്റ്റ്യാനോയെ പകരക്കാരനായി കളത്തിലിറക്കിയിരുന്നില്ല. ഇതിന്‌ പിന്നാലെ കോച്ചുമായി ഉടക്കിപ്പിരിഞ്ഞാണ്‌ ഇതിഹാസ താരം ടീം വിടുന്നതും, വിരമിക്കല്‍ പ്രഖ്യാപിച്ചതും. ലുകാകുവിന്റെ വിരമിക്കലോടെ, മുന്നേറ്റ നിരയിലേക്ക്‌ പുതിയൊരു തലമുറ താരത്തെ കണ്ടെത്താന്‍ ബെല്‍ജിയത്തിന്‌ അവസരമൊരുങ്ങും. ലുകാകുവിന്റെ പ്രതാപം പക്ഷേ, ആ യുവതാരത്തിന്‌ വലിയ വെല്ലുവിളിയായിരിക്കും.

ബെല്‍ജിയം താരം പ്രൊഫഷണല്‍ ക്ലബ്ബ്‌ കരിയര്‍ ആരംഭിച്ചത്‌ ആന്‍ഡര്‍ലെറ്റ്‌ ക്ലബ്ബിനൊപ്പം. അവിടെ നിന്ന്‌ പ്രീമിയര്‍ ലീഗ്‌ ക്ലബ്ബായ ചെല്‍സിയിലേക്ക്‌. വെസ്റ്റ്‌ബ്രോംവിച്‌ ആല്‍ബിയന്‍, എവര്‍ട്ടണ്‍, മാഞ്ചസ്‌റ്റര്‍ യുനൈറ്റഡ്‌, ഇന്റര്‍മിലാന്‍, റോമ, നാപോളി എന്നീ ക്ലബ്ബുകളിലും കളിച്ചു. ഇപ്പോള്‍ തുര്‍ക്കി ക്ലബ്ബ്‌ ഫെനര്‍ബഷെയുടെ താരം. ഇംഗ്ലണ്ടിലും ഇറ്റലിയിലുമാണ്‌ കൂടുതല്‍ കാലം ക്ലബ്ബ്‌ കരിയര്‍ കളിച്ചത്‌. ഇത്‌ യൂറോപ്പിലെ ഏറ്റവും മികച്ച സ്‌ട്രൈക്കറായി രൂപാന്തരം പ്രാപിക്കാന്‍ ലുകാകുവിനെ സഹായിച്ചു.

ഏഷ്യാനെറ്റ്‌ ന്യൂസ്‌ ലൈവ്‌ ലിങ്ക്‌: https://www.youtube.com/live/s0LLVQeMmtU?si=31j3tChnat66QzkK

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

43 മത്സരങ്ങളിലെ സ്പെനിയിന്‍റെ അപരാജിത കുതിപ്പ് അവസാനിപ്പിച്ച് ഇംഗ്ലണ്ട്, ലോകചാമ്പ്യൻമാര്‍ക്കെതിരെ ആവേശജയം
കണ്ണൂര്‍ വാരിയേഴ്‌സിനെ അഞ്ച്‌ ഗോളുകള്‍ക്ക്‌ തകര്‍ത്തു; എസ്‌ എല്‍ കെ ഷീല്‍ഡ്‌ കാലിക്കറ്റ്‌ എഫ്‌ സിക്ക്‌, മലപ്പുറവും കാലിക്കറ്റും സെമിയില്‍