
മാഡ്രിഡ്: കൊവിഡ് 19 വൈറസ് രോഗബാധയുടെ പശ്ചാത്തലത്തില്‍ സ്പാനിഷ് ലീഗ് ഫുട്ബോൾ സീസണിലെ ശേഷിക്കുന്ന മത്സരങ്ങള്‍ ഉപേക്ഷിച്ചാൽ ബാഴ്സലോണയെ ചാംപ്യന്മാരായി പ്രഖ്യാപിക്കരുതെന്ന് റയൽ മാഡ്രിഡ് ഗോള്‍കീപ്പര്‍ തിബൗട്ട് കോര്‍ട്വാ. സീസണിൽ ബാഴ്സലോണയെ സമനിലയില്‍ തളക്കുകയും തോൽപ്പിക്കുകയും ചെയ്ത റയൽ ആണ് മികച്ച ടീമെന്നും കോര്‍ട്വാ പറഞ്ഞു.
ബാഴ്സയെക്കാള്‍ രണ്ട് പോയന്റ് മാത്രം പുറകിലാണ് ഞങ്ങള്‍. അതുകൊണ്ടുതന്നെ ബാഴ്സയെ വിജയികളായി പ്രഖ്യാപിക്കുന്നത് അനീതിയാണെന്നും കോര്‍ട്വാ പറഞ്ഞു. അതേസമയം, സ്പാനിഷ് ലീഗിലെ ശേഷിക്കുന്ന മത്സരങ്ങള്‍ കളിക്കാതെ കിരീടം നേടുന്നതിനോട് യോജിപ്പില്ലെന്ന് ബാഴ്സലോണ പരിശീലകന്‍ സെറ്റിയന്‍ വ്യക്തമാക്കി.
Also Read: മെസിയോ റൊണാള്‍ഡോയോ അല്ല; യഥാര്‍ത്ഥ 'GOAT'; ആരെന്ന് പ്രഖ്യപിച്ച് മൗറീഞ്ഞോ
സീസണിലെ എല്ലാ മത്സരങ്ങളും കളിക്കണമെന്നാണ് ബാഴ്സ ആഗ്രഹിക്കുന്നതെന്നും പരിശീലകന്‍ പറഞ്ഞു. ലീഗ് പുനരാരംഭിക്കുന്നതിൽ ആശയക്കുഴപ്പം നിലനിൽക്കുന്നതിനിടെയാണ് ഇരുവരുടെയും പ്രതികരണം. കൊവിഡ് കാരണം ലീഗ് നിര്‍ത്തിവയ്ക്കുമ്പോള്‍ റയലിനേക്കാള്‍ രണ്ട് പോയിന്‍റിന് മുന്നിലാണ് ബാഴ്സലോണ. 11 മത്സരങ്ങളാണ് ഇനി ലീഗില്‍ അവശേഷിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!