നിയമപരിഷ്കാരങ്ങൾക്കെതിരായ ലക്ഷദ്വീപ് നിവാസികളുടെ പ്രതിഷേധത്തില്‍ പിന്തുണയുമായി ഫുട്ബോള്‍ താരം സികെ വിനീത്

By Web TeamFirst Published May 24, 2021, 11:30 AM IST
Highlights

ലക്ഷദ്വീപില്‍ ഇപ്പോള്‍ സംഭവിക്കുന്ന കാര്യങ്ങളേക്കുറിച്ച് ആര്‍ക്കെങ്കിലും ശരിയായി അറിയുമോയെന്ന ചോദ്യത്തോടെയാണ് താരത്തിന്‍റെ ഫേസ്ബുക്ക് കുറിപ്പ്.  

അഡ്മിനിസ്ട്രേറ്ററുടെ നിയമപരിഷ്കാരങ്ങൾക്കെതിരായ ലക്ഷദ്വീപ് നിവാസികളുടെ പ്രതിഷേധത്തില്‍  പിന്തുണയുമായി ഫുട്ബോള്‍ താരം സികെ വിനീത്. പുതിയ അഡ്മിനിസ്ട്രേറ്റര്‍ കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയതും ഗുണ്ടാ ആക്ട് നടപ്പിലാക്കിയതുമടക്കമുള്ള നടപടികൾക്കെതിരെയാണ് സികെ വിനീതിന്‍റെ പ്രതികരണം. ഫേസ്ബുക്കിലാണ് ദ്വീപ് നിവാസികള്‍ നേരിടേണ്ടി വന്ന അനീതിയേക്കുറിച്ച് സികെ വിനീത് വിശദമാക്കിയത്.

പ്രഫുൽ കോഡ പട്ടേൽ കൊവിഡ് നിയന്ത്രണങ്ങളില്‍ അയവുവരുത്തി. കൊവിഡ് വ്യാപനം തടയാനായി നടപ്പാക്കിയിരുന്ന നിയന്ത്രണങ്ങള്‍ നീക്കിയത് ലക്ഷദ്വീപിലും വൈറസ് പടരാന്‍ കാരണമായി. സ്കൂള്‍ ക്യാന്‍റീനുകളില് നിന്നും മാംസഭക്ഷണം നല്‍കുന്നതും പ്രഫുല്‍ പട്ടേല്‍ വിലക്കി.

വളരെക്കുറച്ച് വാഹനങ്ങള്‍ മാത്രമുള്ള ദ്വീപില്‍ റോഡുകള്‍ വലുതാക്കാനുള്ള ശ്രമങ്ങളേയും വിനീത് വിമര്‍ശിച്ചു. കാലിയായ ജയിലുകള്‍ ഉള്ളതും കുറ്റകൃത്യങ്ങള്‍ കുറവുമായ ദ്വീപില്‍ ഗുണ്ടാ ആക്ട് പ്രാവര്‍ത്തികമാക്കിയതെന്നതിനാണെന്നും വിനീത് ചോദിക്കുന്നു. ലക്ഷദ്വീപില്‍ ഇപ്പോള്‍ സംഭവിക്കുന്ന കാര്യങ്ങളേക്കുറിച്ച് ആര്‍ക്കെങ്കിലും ശരിയായി അറിയുമോയെന്ന ചോദ്യത്തോടെയാണ് താരത്തിന്‍റെ ഫേസ്ബുക്ക് കുറിപ്പ്.  

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!