'നായകനാക്കാന്‍ കൊള്ളില്ല'; നെയ്‌മര്‍ക്കെതിരെ മുന്‍ താരത്തിന്‍റെ ഒളിയമ്പ്

Published : May 21, 2019, 10:08 AM ISTUpdated : May 21, 2019, 10:11 AM IST
'നായകനാക്കാന്‍ കൊള്ളില്ല'; നെയ്‌മര്‍ക്കെതിരെ മുന്‍ താരത്തിന്‍റെ ഒളിയമ്പ്

Synopsis

'നെയ്‌മർ മികച്ച താരമാണെങ്കിലും നായകനാവാൻ സമയമായിട്ടില്ല. നേതൃപാടവമുള്ള സീനിയർ താരങ്ങൾ ബ്രസീൽ ടീമിലുണ്ട്'.

റിയോ ഡി ജനീറോ: കോപ്പ അമേരിക്ക തുടങ്ങാനിരിക്കെ ബ്രസീൽ നായകന്‍ നെയ്‌മർക്കെതിരെ മുൻതാരം രംഗത്ത്. നെയ്‌മറെ നായക സ്ഥാനത്തുനിന്ന് മാറ്റണമെന്നും ടീമിനെ നയിക്കാൻ യോഗ്യരായവർ വേറെയുണ്ടെന്നും മുൻതാരമായ എഡ്‌മിൽസൺ പറഞ്ഞു. 

നെയ്‌മർ മികച്ച താരമാണെങ്കിലും നായകനാവാൻ സമയമായിട്ടില്ല. നേതൃപാടവമുള്ള സീനിയർ താരങ്ങൾ ബ്രസീൽ ടീമിലുണ്ട്. ലോകകപ്പിൽ ക്വാർട്ടർ ഫൈനലിൽ പുറത്തായതിനാൽ സ്വന്തം നാട്ടിൽ നടക്കുന്ന കോപ്പ അമേരിക്കയിൽ ബ്രസീൽ പരിശീലകന്‍ ടിറ്റെയ്ക്ക് സമ്മർദം കൂടുതലായിരിക്കുമെന്നും എഡ്‌മിൽസൺ പറഞ്ഞു. ഫ്രഞ്ച് ക്ലബായ പി എസ് ജിയിലും നെയ്‌മർ നായകനല്ല. ബ്രസീലിന്‍റെ മുൻ നായകന്‍ കൂടിയായ തിയാഗോ സിൽവയാണ് പി എസ് ജിയെ നയിക്കുന്നത്.

കോപ്പ അമേരിക്കയ്‌ക്കുള്ള 23 അംഗ ടീമിനെ ടിറ്റെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. മാഴ്‌സലോ, വിനീഷ്യസ് ജൂനിയര്‍, ഡേവിഡ് ലൂയിസ് എന്നിങ്ങനെ വമ്പന്മാരായ എട്ട് താരങ്ങളെ ഒഴിവാക്കിയാണ് ടിറ്റെയുടെ പട്ടാളം കോപ്പയ്‌ക്കിറങ്ങുക. 2016ല്‍ ഗ്രൂപ്പ് റൗണ്ടില്‍ തന്നെ പുറത്തായതിന്‍റെ സകല ക്ഷീണവും തീര്‍ക്കാനാണ് മഞ്ഞപ്പട ഇറങ്ങുന്നത്. ജൂണ്‍ 14ന് കോപ്പയുടെ ഉദ്ഘാടന മത്സരത്തില്‍ ബൊളീവിയ ആണ് മഞ്ഞപ്പടയുടെ എതിരാളികള്‍.

ബ്രസീല്‍ ടീം ഇങ്ങനെ

Goalkeepers: Alisson, Cassio, Ederson

Defenders: Alex Sandro, Daniel Alves, Eder Militao, Fagner, Filipe Luis, Marquinhos, Miranda, Thiago Silva

Midfielders: Allan, Arthur, Casemiro, Fernandinho, Paqueta, Coutinho

Forwards: Neres, Everton, Firmino, Gabriel Jesus, Neymar, Richarlison

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക്  ട്വിറ്റര്‍  ഇന്‍സ്റ്റഗ്രാം യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യു. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്ഫോമുകള്‍ പിന്തുടരുക.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

സ്‌പോണ്‍സര്‍മാരായില്ല, ഐഎസ്എല്‍ രണ്ടോ മൂന്നോ വേദികളിലായി നടത്തും
മെസിയും റൊണാള്‍ഡോയും നിറഞ്ഞുനിന്ന വര്‍ഷം; പിഎസ്ജിയുടെ ആദ്യ ചാമ്പ്യന്‍സ് ലീഗ്