Latest Videos

കോപ്പ അമേരിക്ക: ബൊളീവയ്‌ക്കെതിരെ പരാഗ്വേക്ക് ആധികാരിക ജയം

By Web TeamFirst Published Jun 15, 2021, 9:25 AM IST
Highlights

മത്സരത്തിന്‍റെ പത്താം മിനുറ്റില്‍ എര്‍വിന്‍റെ ഗോളില്‍ ബൊളീവിയ മുന്നിലെത്തിയിരുന്നു. എന്നാല്‍ ആദ്യപകുതി ബൊളീവയുടെ ലീഡില്‍ അവസാനിച്ചപ്പോള്‍ രണ്ടാംപകുതിയുടെ തുടക്കത്തില്‍ തന്നെ ക്യൂല്ലര്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായത് തിരിച്ചടിയായി. 

റിയോ: കോപ്പ അമേരിക്കയില്‍ ബൊളീവയ്‌ക്കെതിരെ പരാഗ്വേയ്‌ക്ക് മിന്നും ജയം. ഗ്രൂപ്പ് ബിയില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് പരാഗ്വേ വിജയിച്ചത്. തുടക്കത്തിലെ ലീഡെടുത്ത ശേഷം കളി കൈവിടുകയായിരുന്നു ബൊളീവിയ. 

മത്സരത്തിന്‍റെ പത്താം മിനുറ്റില്‍ എര്‍വിന്‍റെ ഗോളില്‍ ബൊളീവിയ മുന്നിലെത്തിയിരുന്നു. എന്നാല്‍ ആദ്യപകുതി ബൊളീവയുടെ ലീഡില്‍ അവസാനിച്ചപ്പോള്‍ രണ്ടാംപകുതിയുടെ തുടക്കത്തില്‍ തന്നെ ക്യൂല്ലര്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായത് തിരിച്ചടിയായി. ഇതിന് ശേഷം 10 പേരുമായി കളിച്ച ബൊളീവിയ രണ്ടാം പകുതിയിലാണ് മൂന്ന് ഗോളും വഴങ്ങിയത്. 62-ാം മിനുറ്റില്‍ അലക്‌സാണ്ട്രോ റൊമീറോയും 65, 80 മിനുറ്റുകളില്‍ എയ്ഞ്ചല്‍ റെമീറോയും പരാഗ്വേക്കായി ലക്ഷ്യം കണ്ടു. 

പന്തടക്കത്തിലും ഷോട്ടുകളിലും വലിയ മേധാവിത്വത്തോടെയാണ് പരാഗ്വേയുടെ തകര്‍പ്പന്‍ ജയം. 

കോപ്പ അമേരിക്ക: അവസരങ്ങള്‍ തുലച്ചു, ചിലിക്കെതിരെ അര്‍ജന്റീനയ്ക്ക് സമനില

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!