
റിയോ ഡി ജനീറോ: കോപ്പ അമേരിക്ക ഫുട്ബോൾ ടൂർണമെന്റിൽ പരാഗ്വേയെ വീഴ്ത്തി അർജന്റീന ക്വാർട്ടർ ഉറപ്പാക്കി. ഏകപക്ഷീയമായ ഒറു ഗോളിനായിരുന്നു പരാഗ്വയ്ക്കെതിരെ അർജന്‍റീനയുടെ ജയം. പത്താംമിനുറ്റിൽ പാപ്പു ഗോമസ് ആണ് അർജന്‍റീനയുടെ വിജയ ഗോൾ നേടിയത്.
ഗ്രൂപ്പിൽ മൂന്ന് കളിയിൽ രണ്ട് ജയവും ഒരു സമനിലയും അടക്കം ഏഴ് പോയിന്‍റ് നേടിയ അർജന്‍റീന ഇതോടെ ക്വാർട്ടർ ഉറപ്പിച്ചു. ബൊളീവിയക്കെതിരെ ജൂൺ 29നാണ് അർജന്‍റീനയുടെ അവസാന ഗ്രൂപ്പ് മത്സരം. മെസ്സി അഗ്യൂറോ, ഡിമരിയ എന്നിവരെ ഒന്നിച്ച് ആദ്യ ഇലവനിൽ ഉൾപ്പെടുത്തിയായിരുന്നു അർജന്‍റീന ഇറങ്ങിയത്.
തോൽവി അറിയാതെ പതിനാറാം മത്സരമാണ് പരാഗ്വേയ്ക്കെതിരെ അർജന്റീന പൂർത്തിയാക്കിയത്. പരസ്പരം മത്സരിച്ച കഴിഞ്ഞ അഞ്ച് കളികളിൽ അർജന്റീനക്കെതിരെ പരാഗ്വേയുടെ ആദ്യ തോൽവിയാണിത്. ആദ്യ മത്സരത്തിൽ ചിലിയോട് സമനില വഴങ്ങിയ അർജന്റീന കഴിഞ്ഞ മത്സരത്തിൽ യുറുഗ്വേയെയും ഏകപക്ഷീയമായ ഒരു ഗോളിനാണ് മറികടന്നത്.
മുന്നേറ്റ നിരയിൽ മെസ്സിയെയും അഗ്യൂറോയെയും ഡി മരിയയെയും ഒരുമിച്ച് ഇറക്കിയിട്ടും കൂടുതൽ ഗോളുകൾ കണ്ടെത്താനാവാത്തത് അർജന്റീന പരിശീലകൻ സ്കലോനിക്ക് തലവേദനയാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!