ഫുട്ബോളില്‍ വമ്പന്‍മാര്‍ കളത്തില്‍; സിറ്റിക്കും ലിവര്‍പൂളിനും മത്സരം, സെമി കാത്ത് ബാഴ്‌സ

Published : Feb 03, 2021, 09:52 AM ISTUpdated : Feb 03, 2021, 09:55 AM IST
ഫുട്ബോളില്‍ വമ്പന്‍മാര്‍ കളത്തില്‍; സിറ്റിക്കും ലിവര്‍പൂളിനും മത്സരം, സെമി കാത്ത് ബാഴ്‌സ

Synopsis

പരിക്കിൽ നിന്ന് മോചിതരാവാത്ത ജെറാർഡ് പിക്വേ, ഫിലിപെ കുടീഞ്ഞോ, അൻസു ഫാറ്റി എന്നിവർ ടീമിലില്ല. 

ബേണ്‍ലി: ഫുട്ബോളില്‍ ഇന്ന് വമ്പന്‍ ടീമുകള്‍ക്ക് പോരാട്ടം. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മുൻ ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റി, ബേൺലിയെയും നിലവിലെ ചാമ്പ്യൻമാരായ ലിവർപൂൾ, ബ്രൈറ്റണെയും നേരിടും. ബേൺലിയുടെ മൈതാനത്ത് രാത്രി പതിനൊന്നരയ്‌ക്കാണ് സിറ്റിയുടെ മത്സരം. ലിവർപൂൾ ഹോം ഗ്രൗണ്ടിലാണ് ബ്രൈറ്റണുമായി ഏറ്റുമുട്ടുക. 

സെമി കാത്ത് ബാഴ്‌സ

സ്‌പാനിഷ് കിംഗ്സ് കപ്പ് ഫുട്ബോളിൽ ബാഴ്സലോണ ഇന്ന് സെമി ഫൈനൽ ലക്ഷ്യമിട്ടിറങ്ങും. ക്വാർട്ടർ ഫൈനലിൽ ഗ്രനാഡയാണ് എതിരാളികൾ. രാത്രി ഒന്നരയ്ക്ക് ഗ്രനാഡയുടെ മൈതാനത്താണ് മത്സരം. പരിക്കിൽ നിന്ന് മുക്തനായ ഡിഫൻഡർ സെർജിനോ ഡെസ്റ്റ് ടീമിൽ തിരിച്ചെത്തി. നായകൻ ലിയോണൽ മെസി, ഗ്രീസ്മാൻ, പെഡ്രി, ഡി ജോംഗ് തുടങ്ങിയവർ ടീമിലുണ്ട്. പരിക്കിൽ നിന്ന് മോചിതരാവാത്ത ജെറാർഡ് പിക്വേ, ഫിലിപെ കുടീഞ്ഞോ, അൻസു ഫാറ്റി എന്നിവർ ടീമിലില്ല. 

പിഎസ്‌ജിക്കും മത്സരം

ഫ്രഞ്ച് ലീഗ് വൺ ഫുട്ബോളിൽ നിലവിലെ ചാമ്പ്യൻമാരായ പിഎസ്‌ജി ഇന്ന് നിമെസിനെ നേരിടും. രാത്രി ഒന്നരയ്ക്ക് പിഎസ്ജിയുടെ ഹോം ഗ്രൗണ്ടിലാണ് കളി തുടങ്ങുക. 22 കളിയിൽ 45 പോയിന്റുമായി ലീഗിൽ മൂന്നാം സ്ഥാനത്താണിപ്പോൾ പിഎസ്ജി. 48 പോയിന്റുള്ള ലിലിയാണ് ഒന്നാം സ്ഥാനത്ത്.

ജീവന്‍ നിലനിര്‍ത്താന്‍ ജയിക്കണം; ബ്ലാസ്റ്റേഴ്‌സ് ഇന്ന് മുംബൈ സിറ്റിക്കെതിരെ

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

മെസി മുംബൈയില്‍ കുടുങ്ങി, ദില്ലിയിലേക്കുള്ള വരവ് വൈകുന്നു, വില്ലനായത് തലസ്ഥാനത്തെ കനത്ത മൂടല്‍മഞ്ഞ്
ഒറ്റ ഫ്രെയിമില്‍ GOATs, എത്ര മനോഹരം! ക്രിക്കറ്റ് ഇതിഹാസത്തിനൊപ്പം മെസി, ഒപ്പം ഛേത്രിയും വാങ്കഡെയില്‍ ആരാധകരുടെ മനംകുളിരും കാഴ്ച