Qatar World Cup : ന്യൂസിലന്‍ഡിനെ മറികടന്നു; ഓസ്‌ട്രേലിയക്ക് പിന്നാലെ കോസ്റ്ററിക്കയും ഖത്തര്‍ ലോകകപ്പിന്

Published : Jun 15, 2022, 10:44 AM ISTUpdated : Jun 15, 2022, 10:56 AM IST
Qatar World Cup : ന്യൂസിലന്‍ഡിനെ മറികടന്നു; ഓസ്‌ട്രേലിയക്ക് പിന്നാലെ കോസ്റ്ററിക്കയും ഖത്തര്‍ ലോകകപ്പിന്

Synopsis

69ആം മിനുറ്റില്‍ കോസ്റ്റ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തുപോയത് ന്യുസീലന്‍ഡിന് തിരിച്ചടിയായി. ഗ്രൂപ്പ് ഇയിലാകും കോസ്റ്ററിക്ക കളിക്കുക. സ്‌പെയിന്‍, ജര്‍മനി, ജപ്പാന്‍ എന്നിവരാണ് ഗ്രൂപ്പ് ഇയിലുള്ള മറ്റ് ടീമുകള്‍.

ദോഹ: ലോകകപ്പില്‍ അവസാന പ്ലേ ഓഫ് മത്സരവും പൂര്‍ത്തിയായി. ന്യുസീലന്‍ഡിനെ (New Zealand) എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ച് കോസ്റ്ററിക്ക ലോകകപ്പ് ഫുട്‌ബോളിന് യോഗ്യതനേടി. മൂന്നാം മിനുറ്റില്‍ ജോയല്‍ ക്യാംപ്‌വെലാണ് വിജയഗോള്‍ നേടിയത്. 69ആം മിനുറ്റില്‍ കോസ്റ്റ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തുപോയത് ന്യുസീലന്‍ഡിന് തിരിച്ചടിയായി. ഗ്രൂപ്പ് ഇയിലാകും കോസ്റ്ററിക്ക (Costa Rica) കളിക്കുക. സ്‌പെയിന്‍, ജര്‍മനി, ജപ്പാന്‍ എന്നിവരാണ് ഗ്രൂപ്പ് ഇയിലുള്ള മറ്റ് ടീമുകള്‍.

കഴിഞ്ഞ ദിവസം പെറുവിനെ തോല്‍പ്പിച്ച് ഓസ്‌ട്രേലിയയും ലോകകപ്പിനെത്തിയിരുന്നു. ഇന്റര്‍കോണ്ടിനെന്റല്‍ പ്ലേഓഫ് ഫൈനലില്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് ഓസ്ട്രേലിയയുടെ ജയം. നാലിനെതിരെ അഞ്ച് ഗോളിനാണ് ഓസ്ട്രേലിയ ജയിച്ചത്. നിശ്ചിത സമയത്ത് ഇരുടീമിനും ഗോളുകള്‍ നേടാനായില്ല. ഗ്രൂപ്പ് ഡിയിലാണ് ഓസ്‌ട്രേലിയ. ഫ്രാന്‍സ്, ഡെന്‍മാര്‍ക്ക്, ടുണീഷ്യ എന്നിവരാണ് ടീമിലെ മറ്റു ടീമുകള്‍.

ദക്ഷിണമേരിക്കന്‍ മേഖലയില്‍ നാല് ടീമുകള്‍ക്കാണ് നേരിട്ട് ലോകകപ്പിന് യോഗ്യത ലഭിക്കുക. അഞ്ചാം സ്ഥാനത്തെത്തുന്ന ടീമിന് ക്വാളിഫയര്‍ കളിക്കണം. പെറുവായിരുന്നു അഞ്ചാം സ്ഥാനത്ത്. ബ്രസീല്‍, അര്‍ജന്റീന, ഉറുഗ്വെ, ഇക്വഡോര്‍ എന്നിവരാണ് നേരിട്ട് യോഗ്യത നേടിയത്.  കൊളംബിയ ആറാം സ്ഥാനത്തും ചിലി ഏഴാം സ്ഥാനത്തുമാണ് അവസാനിപ്പിച്ചത്. ഇവര്‍ യോഗ്യതയ്ക്ക് പുറത്താവുകയും ചെയ്തു. 

യുവേഫ നേഷന്‍സ് ലീഗില്‍ ജര്‍മനിക്ക് ജയം

യുവേഫ നേഷന്‍സ് ലീഗിലെ സൂപ്പര്‍ പോരില്‍ ഗോള്‍മഴ. രണ്ടിനെതിരെ അഞ്ച് ഗോളിന് ജര്‍മനി, ഇറ്റലിയെ തോല്‍പ്പിച്ചു. ഒരു ഘട്ടത്തില്‍ 5-0ന് ജര്‍മനി മുന്നിലായിരുന്നു. തിമോ വെര്‍ണര്‍ ജര്‍മനിക്കായി രണ്ട് ഗോള്‍ നേടി. 10-ാം മിനുറ്റില്‍ ജോഷ്വ കിമ്മിച്ചാണ് ഗോള്‍വേട്ടയ്ക്ക് തുടക്കമിട്ടത്. പെനാല്‍റ്റിയിലൂടെ ഗുണ്ടോഗനും 51-ാം മിനുറ്റില്‍ തോമസ് മുള്ളറും ടീമിന് ലീഡ് നല്‍കി. 68, 69 മിനുറ്റുകളിലായിരുന്നു വെര്‍ണറുടെ ഗോളുകള്‍.

78-ാം മിനുറ്റില്‍ വില്‍ഫ്രീഡ് ഗ്‌നോന്‍ഡോയും ഇഞ്ചുറി ടൈമില്‍ അലസാന്‍ഡ്രോ ബാസ്റ്റോനിയും ഇറ്റലിക്കായി ഗോള്‍ നേടി. ഗ്രൂപ്പില്‍ ആറ് പോയിന്റുമായി ജര്‍മനി രണ്ടാം സ്ഥാനത്താണ്. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ ഇംഗ്ലണ്ടിനെ എതിരില്ലാത്ത നാല് ഗോളിന് ഹംഗറി തകര്‍ത്തു. റോളണ്ട് സലൈ ഇരട്ടഗോള്‍ നേടി. 82ആം മിനുറ്റില്‍ ജോണ്‍ സ്റ്റോണ്‍സ് ചുവപ്പ് കാര്‍ഡ് കണ്ടതും ഇംഗ്ലണ്ടിന് തിരിച്ചടിയായി. ഇംഗ്ലണ്ടിന് ഇതുവരെ സീസണില്‍ ജയത്തിലെത്താനായിട്ടില്ല.
 

PREV
Read more Articles on
click me!

Recommended Stories

കോച്ചുമായി ഉടക്കി, 3 കളികളില്‍ ബെഞ്ചിലിരുത്തി പ്രതികാരം, ഒടുവില്‍ ലിവർപൂൾ വിടാനൊരുങ്ങി മുഹമ്മദ് സലാ
സന്തോഷ് ട്രോഫി: കേരള ടീമിന്റെ പരിശീലന ക്യാമ്പിന് കണ്ണൂരില്‍ തുടക്കം