മാഞ്ചസ്റ്ററിൽ ക്രിസ്റ്റ്യാനോയുടെ രണ്ടാം അരങ്ങേറ്റം; ന്യൂകാസിലിനെതിരായ പോരാട്ടത്തില്‍ ആദ്യ ഇലവനില്‍

By Web TeamFirst Published Sep 11, 2021, 7:00 PM IST
Highlights

മുന്നേറ്റനിരയില്‍ സെന്‍റര്‍ ഫോര്‍വേര്‍ഡായി ഏഴാം നമ്പറില്‍ റൊണാള്‍ഡോ എത്തുമ്പോള്‍ ജെയ്ഡന്‍ സാഞ്ചോ, ബ്രൂണോ ഫെര്‍ണാണ്ടസ്, മേസൺ ഗ്രീന്‍വുഡ് എന്നിവരാണ് പിന്നിലുള്ളത്.

മാഞ്ചസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ന്യൂകാസിലിനെതിരായ പോരാട്ടത്തില്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്‍റെ ആദ്യ ഇലവനില്‍ ഇടം പിടിച്ചു. മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്കുളള തിരിച്ചുവരവില്‍ റൊണാൾഡോയുടെ ആദ്യ മത്സരമാണിത്.

മുന്നേറ്റനിരയില്‍ സെന്‍റര്‍ ഫോര്‍വേര്‍ഡായി ഏഴാം നമ്പറില്‍ റൊണാള്‍ഡോ എത്തുമ്പോള്‍ ജെയ്ഡന്‍ സാഞ്ചോ, ബ്രൂണോ ഫെര്‍ണാണ്ടസ്, മേസൺ ഗ്രീന്‍വുഡ് എന്നിവരാണ് പിന്നിലുള്ളത്. ഈ സീസണില്‍ റയല്‍ മാഡ്രിഡില്‍ നിന്ന് യുണൈറ്റഡിലെത്തിയ റാഫേല്‍ വരാനെ യുണൈറ്റഡിന്‍റെ ഹോം ഗ്രൗണ്ടില്‍ ആദ്യ മത്സരത്തിനിറങ്ങുന്നുണ്ട്. വരാനെക്കൊപ്പം ലൂക്ക് ഷോ, ഹാരി മഗ്വയര്‍, വാന്‍ ബിസാക്ക എന്നിവരാണ് യുണൈറ്റഡിന്‍റെ പ്രതിരോധനിരയിലുള്ളത്.

🚨 𝐒𝐓𝐀𝐑𝐓𝐈𝐍𝐆 𝐗𝐈 📋

The news we've all been waiting for... 🤩 |

— Manchester United (@ManUtd)

പ്രീമിയര്‍ ലീഗില്‍ മൂന്ന് മത്സരങ്ങള്‍ വീതം പൂര്‍ത്തിയായപ്പോള്‍ രണ്ട് ജയവും ഒരു തോല്‍വിയുമായി യുണൈറ്റഡ് മൂന്നാം സ്ഥാനത്തും മൂന്ന് കളികളില്‍ രണ്ട് തോല്‍വിയും ഒരു സമനിലയുമുള്ള ന്യൂകാസില്‍ പതിനേഴാം സ്ഥാനത്തുമാണ്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

2003 മുതൽ 2009വരെ യുണൈറ്റഡ് താരമായിരുന്ന റൊണാൾഡോ292 കളിയിൽ നേടിയത് 118 ഗോൾ. യുണൈറ്റഡ്
നേടിയ ചാമ്പ്യൻസ് ലീഗ് കിരീടം ഉൾപ്പടെ എട്ട് ട്രോഫികൾ. ആ നല്ല കാലത്തേക്ക് റൊണാൾഡോ വീണ്ടും യുണൈറ്റഡിനെ കൂട്ടിക്കൊണ്ട് പോകും എന്ന പ്രതീക്ഷയിലാണ് ലോകമെമ്പാടുമുള്ള ആരാധക‍ർ.

click me!