ഇറ്റലിയില്‍ നാപ്പോളി-യുവന്‍റസ്, ഫ്രഞ്ചില്‍ പിഎസ്‌ജി; വമ്പന്‍മാര്‍ കളത്തിലേക്ക്

By Web TeamFirst Published Sep 11, 2021, 10:37 AM IST
Highlights

ഇക്കുറി നല്ല തുടക്കമല്ല യുവന്‍റസിന് ലഭിച്ചത്. രണ്ട് കളിയിൽ ഒരു പോയിന്‍റ് മാത്രമുള്ള യുവന്‍റസ് നിലവില്‍ 12-ാം സ്ഥാനത്താണ്

റോം: ഇറ്റാലിയന്‍ ലീഗ് ഫുട്ബോളില്‍ യുവന്‍റസ് സീസണിലെ മൂന്നാം മത്സരത്തിന് ഇറങ്ങും. നാപ്പോളിയാണ് എതിരാളികള്‍. ഇന്ത്യന്‍സമയം രാത്രി 9.30നാണ് മത്സരം. രണ്ട് കളിയിൽ ഒരു പോയിന്‍റ് മാത്രമുള്ള യുവന്‍റസ് നിലവില്‍ 12-ാം സ്ഥാനത്താണ്. ആദ്യ രണ്ട് കളിയും ജയിച്ച നാപ്പോളി അഞ്ചാം സ്ഥാനത്തും.

രാത്രി 12.15ന് തുടങ്ങുന്ന മത്സരത്തിൽ അറ്റ്‍‍ലാന്‍റ ഫിയോറെന്‍റിനയെയും നേരിടും. ലാസിയോ, ഇന്‍റര്‍മിലാന്‍, റോമ, എസി മിലാന്‍ ടീമുകളും ആദ്യ രണ്ട് മത്സരവും ജയിച്ചിട്ടുണ്ട്. 

🎚️ Turn 🆙 the nostalgia for this ! ⚪️⚫️ pic.twitter.com/uW7QyKDwku

— JuventusFC (@juventusfcen)

ഫ്രഞ്ച് ലീഗ് ഫുട്ബോളില്‍ പിഎസ്ജിക്ക് ഇന്ന് മത്സരമുണ്ട്. ഹോം മത്സരത്തിൽ ക്ലെര്‍മോണ്ട് ഫുട്ടാണ് എതിരാളികള്‍. ഇന്ത്യന്‍സമയം രാത്രി 8.30ന് മത്സരം തുടങ്ങും. നാല് കളിയിലും ജയിച്ച പിഎസ്ജി 12 പോയിന്‍റുമായി ഒന്നാം സ്ഥാനത്താണ്. എട്ട് പോയിന്‍റുള്ള ഫുട്ട് മൂന്നാം സ്ഥാനത്താണ്. 

ദേശീയ ടീമിനൊപ്പം കളിക്കാനായി തെക്കന്‍ അമേരിക്കയിലേക്ക് പോയ മെസി, നെയ്‌മര്‍, ഡി മരിയ തുടങ്ങിയവരും ഫ്രാന്‍സിനായി കളിച്ചപ്പോള്‍ പരിക്കേറ്റ എംബാപ്പെയും ഇന്ന് പിഎസ്‌ജിക്കായി ഇറങ്ങുന്ന കാര്യം സംശയമാണ്. മെസി സഹതാരങ്ങള്‍ക്കൊപ്പം ഇന്നലെ തന്നെ പാരീസിലേക്ക് വിമാനത്തിൽ പോകുന്ന ദൃശ്യങ്ങള്‍ ഇന്‍സ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു. രാത്രി 12.30ന് മൊണാക്കോ മാഴ്സൈയെ നേരിടും.  

ഓള്‍ഡ് ട്രഫോര്‍ഡ് നിന്നുകത്തും! രണ്ടാം അവതാരത്തിന് സിആര്‍7; യുണൈറ്റഡ് ഇന്നിറങ്ങുന്നു

കന്നിക്കൊയ്‌ത്ത് ജയത്തോടെയാക്കാന്‍ ബ്ലാസ്റ്റേഴ്‌സ്; ഡ്യൂറൻഡ് കപ്പില്‍ ഇന്ന് അരങ്ങേറ്റം

യുണൈറ്റഡിനൊപ്പം ടോട്ടനം, സിറ്റി, ചെല്‍സി; പ്രീമിയര്‍ ലീഗില്‍ സ്റ്റാര്‍ ഡേ, നാണക്കേട് മാറ്റാന്‍ ആഴ്‌‌സനല്‍

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!