കൊവിഡ് വ്യാപനത്തിൽ നട്ടംതിരിയുകയാണ് ബ്രസീൽ. ഇതിനിടെയാണ് ഈ മാസം പതിമൂന്നിന് കോപ്പ അമേരിക്കയ്‌ക്ക് ബ്രസീലിൽ തുടക്കമാവുന്നത്. 

റിയോ ഡി ജനീറോ: കോപ്പ അമേരിക്ക നടത്തിപ്പ് കൂടുതൽ പ്രതിസന്ധിയിലേക്ക്. മത്സരങ്ങൾ സ്വന്തം നാട്ടിൽ നടക്കുന്നതിൽ ബ്രസീൽ താരങ്ങൾക്കെല്ലാം എതിര്‍‍പ്പുണ്ടെന്ന് നായകൻ കാസിമിറോ പറഞ്ഞു.

കൊവിഡ് വ്യാപനത്തിൽ നട്ടംതിരിയുകയാണ് ബ്രസീൽ. ഇതിനിടെയാണ് ഈ മാസം പതിമൂന്നിന് കോപ്പ അമേരിക്കയ്‌ക്ക് ബ്രസീലിൽ തുടക്കമാവുന്നത്. അ‍ർജന്റീനയും കൊളംബിയയുമായിരുന്നു യഥാർഥ വേദികൾ. കൊളംബിയയിലെ ആഭ്യന്തര പ്രശ്നങ്ങളും അർജന്റീനയിലെ കൊവിഡ് വ്യാപനവും കോപ്പയുടെ വേദി അവസാന നിമിഷം മാറ്റാൻ കാരണമായി. പകരം വേദിയായി കോൺമെബോൾ ബ്രസീലിനെ തെരഞ്ഞെടുത്തതിന് പിന്നാലെയാണ് താരങ്ങൾ ശക്തമായ എതിർപ്പുമായി രംഗത്തെത്തിയിരിക്കുന്നത്. 

അർജന്റീനയിലെ സമാന സാഹചര്യമാണ് ബ്രസീലിലും. ഈ സമയത്ത് മത്സരങ്ങൾ നടത്തുന്നത് അനുചിതമാണ്. ബ്രസീൽ ടീമിലെ എല്ലാവർക്കും ഈ തീരുമാനത്തിൽ എതിർപ്പുണ്ട്. പരാഗ്വേയ്‌ക്കെതിരായ ബുധനാഴ്ചത്തെ ലോകകപ്പ് യോഗ്യതാ മത്സരത്തിന് ശേഷം താരങ്ങൾ അന്തിമ നിലപാട് വ്യക്തമാക്കുമെന്നും ബ്രസീൽ നായകൻ കാസിമിറോ പറഞ്ഞു. കോച്ച് ടിറ്റെയുടെ പൂർണപിന്തുണ താരങ്ങൾക്കുണ്ടെന്നും കാസിമിറോ അവകാശപ്പെടുന്നു. 

അർജന്റീന, ചിലെ, ഉറൂഗ്വേ ടീമുകളിലെ താരങ്ങൾക്കും കോപ്പ അമേരിക്കയ്‌ക്ക് ബ്രസീൽ വേദിയാവുന്നതിൽ എതിർപ്പുണ്ട്. സ്വന്തം താരങ്ങൾ എതിർപ്പുമായി രംഗത്തെത്തിയത് ഞെട്ടിച്ചിട്ടുണ്ടെങ്കിലും ടൂർണമെന്റുമായി മുന്നോട്ട് പോകാൻ തന്നെയാണ് ബ്രസീൽ ഫുട്ബോൾ ഫെഡറേഷന്റെ തീരുമാനം.

അരങ്ങേറ്റ സീസണ്‍ പവറായി; റൂബന്‍ ഡിയാസ് പ്രീമിയര്‍ ലീഗിലെ മികച്ച താരം; പെപ് പരിശീലകന്‍

ലോകകപ്പ് യോഗ്യതാ റൗണ്ട്: ഇന്ത്യന്‍ മധ്യനിര താരം അനിരുദ്ധ് ഥാപ്പയ്‌ക്ക് കൊവിഡ്

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona