അത് സബ്സ്റ്റിറ്റ്യൂട്ട് ചെയ്തതിലെ രോഷപ്രകടനമല്ല, ചൂടായത് ദക്ഷിണ കൊറിയന്‍ താരത്തോടെന്ന് റൊണാള്‍ഡോ

By Web TeamFirst Published Dec 3, 2022, 12:58 PM IST
Highlights

സബ്സ്റ്റിറ്റ്യൂട്ട് ചെയ്തതിന് പിന്നാലെ റൊണാള്‍ഡോ ദേഷ്യത്തോടെ ഗ്രൗണ്ട് വിടുന്നത് ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. ഗ്രൗണ്ടില്‍ നിന്ന് പതുക്കെ നടന്നു നീങ്ങുന്നതിനിടെ റൊണാള്‍ഡോയോട് ദക്ഷിണ കൊറിയന്‍ താരം ചോ ഗ്യി സങ് വേഗം കയറിപ്പോവാന്‍ പറഞ്ഞതാണ് റോണോയെ ദേഷ്യം പിടിപ്പിച്ചത്. ദക്ഷിണ കൊറിന്‍ താരത്തോട് വായടക്കാന്‍ ആംഗ്യം കാട്ടിയാണ് റൊണാള്‍ഡോ ഗ്രൗണ്ട് വിട്ടത്.

ദോഹ: ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ ആവേശപോരാട്ടത്തില്‍ പോര്‍ച്ചുഗലിനെ വീഴ്ത്തി ദക്ഷിണ കൊറിയ പ്രീ ക്വാര്‍ട്ടറിലെത്തിയ മത്സരത്തില്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ ദക്ഷിണ കൊറിയന്‍ താരം അപമാനിച്ചെന്ന് ആരോപിച്ച് പോര്‍ച്ചുഗല്‍ പരിശീലകന്‍ ഫെര്‍ണാണ്ടോ സാന്‍റോസ്. മത്സരത്തിന്‍റെ 65-ാ ംമിനിറ്റില്‍ റൊണാള്‍ഡോയെ സബ്സ്റ്റിറ്റ്യൂട്ട് ചെയ്തിരുന്നു. ഇതില്‍ റൊണാള്‍ഡോ അതൃപ്തനായിരുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് സാന്‍റോസ് വിശദീകരണവുമായി എത്തിയത്. സബ്സ്റ്റിറ്റ്യൂട്ട് ചെയ്തതിലുള്ള എതിര്‍പ്പല്ല റൊണാള്‍ഡോ ഗ്രൗണ്ടില്‍ കാണിച്ചതെന്നും ദക്ഷിണ കൊറിന്‍ താരത്തോട് ദേഷ്യപ്പെട്ടതാണെന്നും സാന്‍റോസ് പറഞ്ഞു.

സബ്സ്റ്റിറ്റ്യൂട്ട് ചെയ്തതിന് പിന്നാലെ റൊണാള്‍ഡോ ദേഷ്യത്തോടെ ഗ്രൗണ്ട് വിടുന്നത് ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. ഗ്രൗണ്ടില്‍ നിന്ന് പതുക്കെ നടന്നു നീങ്ങുന്നതിനിടെ റൊണാള്‍ഡോയോട് ദക്ഷിണ കൊറിയന്‍ താരം ചോ ഗ്യി സങ് വേഗം കയറിപ്പോവാന്‍ പറഞ്ഞതാണ് റോണോയെ ദേഷ്യം പിടിപ്പിച്ചത്. ദക്ഷിണ കൊറിന്‍ താരത്തോട് വായടക്കാന്‍ ആംഗ്യം കാട്ടിയാണ് റൊണാള്‍ഡോ ഗ്രൗണ്ട് വിട്ടത്.

ബ്രസീലിനെതിരെ ഗോള്‍ നേടിയ കാമറൂണ്‍ ക്യാപ്റ്റന്‍ അബൂബക്കര്‍ മലപ്പുറത്ത്? വാര്‍ത്തകളോട് പ്രതികരിച്ച് അധികൃതര്‍

ചോയുടെ പെരുമാറ്റമാണ് റൊണാള്‍ഡോയെ ദേഷ്യം പിടിപ്പിച്ചതെന്നും അല്ലാതെ സബ്സ്റ്റിറ്റ്യൂട്ട് ചെയ്തതതിലെ ദേഷ്യം പ്രകടിപ്പിച്ചതല്ലെന്നും സാന്‍റോസ് മത്സരശേഷം വ്യക്തമാക്കി. ഗ്രൗണ്ടില്‍ നിന്ന് വേഗം കയറിപ്പോവാന്‍ പറഞ്ഞ് ദക്ഷിണ കൊറിയന്‍ താരം റൊണാള്‍ഡോയെ അപമാനിക്കുകയായിരുന്നുവെന്നും അതാണ് റൊണാള്‍ഡോയെ ദേഷ്യം പിടിപ്പിച്ചതെന്ന കാര്യത്തില്‍ തനിക്ക് സംശയമൊന്നുമില്ലെന്നും സാന്‍റോസ് പറഞ്ഞു. ചിത്രങ്ങളില്‍ പെപ്പെ ദക്ഷിണകൊറിയന്‍ താരത്തിന് മറുപടി നല്‍കുന്നത് കാണാമെന്നും സാന്‍റോസ് പറഞ്ഞു. വാക്കുകള്‍ കൊണ്ടാണ് ദക്ഷിണ കൊറിയന്‍ താരം ചോ റൊണാള്‍ഡോയെ പ്രകോപിപ്പിച്ചത്. ഇംഗ്ലീഷിലാണ് അയാള്‍ സംസാരിച്ചതെന്നും സാന്‍റോസ് പറഞ്ഞു.

മെസിയുടെ ചെവിയില്‍ പറഞ്ഞ ആ രഹസ്യം പരസ്യമാക്കി ലെവന്‍ഡോവ്സ്കി

സബ്സ്റ്റിറ്റ്യൂട്ട് ചെയ്തപ്പോള്‍ തന്നോട് ദക്ഷിണ കൊറിയന്‍ താരം വേഗം ഗ്രൗണ്ട് വിടാന്‍ ആവശ്യപ്പെട്ടതാണ് തന്നെ ദേഷ്യം പിടിപ്പിച്ചതെന്ന് റൊണാള്‍ഡോയും പിന്നീട് സ്ഥിരീകരിച്ചു. തന്നോട് വേഗം കയറിപ്പോവാന്‍ പറയേണ്ടത് അയാളല്ലോയെന്നും റൊണാള്‍ഡോ പോര്‍ച്ചുഗീസ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ചോദിച്ചു. എന്നോട് അയാള്‍ വേഗം ഗ്രൗണ്ട് വിടാന്‍ ആവശ്യപ്പെട്ടു. ഞാന്‍ അയാളോട് പറഞ്ഞത് വായടക്ക്, അത് നീ അല്ല പറയേണ്ടത് എന്നായിരുന്നു. അല്ലാതെ സബ്സ്റ്റിറ്റ്യൂട്ട് ചെയ്തതില്‍ പരിശീലകനുമായുള്ള വിയോജിപ്പല്ല ഞാന്‍ ഗ്രൗണ്ടില്‍  പ്രകടമാക്കിയത്-റൊണാള്‍ഡോ പറഞ്ഞു.

click me!