Asianet News MalayalamAsianet News Malayalam

ബ്രസീലിനെതിരെ ഗോള്‍ നേടിയ കാമറൂണ്‍ ക്യാപ്റ്റന്‍ അബൂബക്കര്‍ മലപ്പുറത്ത്? വാര്‍ത്തകളോട് പ്രതികരിച്ച് അധികൃതര്‍

30കാരനായ അബൂബക്കര്‍ നിലവില്‍ സൗദി അറേബ്യന്‍ ക്ലബായ അല്‍ നാസറിന് വേണ്ടിയാണ് കളിക്കുന്നത്. യൂറോപ്യന്‍ ക്ലബുകളായ ബെസിക്സ്റ്റാസ്, പോര്‍ട്ടോ, ലോറിയന്റ് എന്നിവര്‍ക്ക് വേണ്ടിയും താരം കളിച്ചിട്ടുണ്ട്.

Super Studio manager Ashraf Bava on fake news that spread about Vincent Aboubakar
Author
First Published Dec 3, 2022, 12:44 PM IST

മലപ്പുറം: ഖത്തര്‍ ലോകകപ്പില്‍ ബ്രസീല്‍, കാമറൂണിനെതിരായ മത്സരത്തില്‍ അട്ടിമറിക്കപ്പെട്ടിരുന്നു. ഇഞ്ചുറി സമയത്ത് വിന്‍സെന്റ് അബൂബക്കര്‍ നേടിയ ഗോളാണ് ഫിഫ റാങ്കിംഗില്‍ 43-ാം സ്ഥാനക്കാരായ കാമറൂണിന് വിജയമൊരുക്കിയത്. എംബെക്കലിയുടെ ക്രോസ് റണ്ണിംഗിനിടെ കാമറൂണ്‍ ക്യാപ്റ്റന്‍ കൂടിയായ അബൂബക്കര്‍ ഹെഡ് ചെയ്ത് ഗോളാക്കുകയായിരുന്നു. ബ്രസീലിയന്‍ ഗോള്‍ കീപ്പര്‍ എഡേഴ്‌സണ് കാഴ്ച്ചകാരനാകാന്‍ മാത്രമാണ് സാധിച്ചത്. ബ്രസീല്‍ ലോകകപ്പില്‍ ആദ്യമായിട്ടാണ് ഒരു ആഫ്രിക്കന്‍ ടീമിനോട് തോല്‍ക്കുന്നത് പോലും. ഗോള്‍ നേട്ടം ജേഴ്‌സി അഴിച്ച് ആഘോഷിച്ചതിന് അബൂബക്കറിന് ചുവപ്പ് കാര്‍ഡും ലഭിച്ചു. എങ്കിലും ഒരു ചിരിയോടെയാണ് അദ്ദേഹം ഗ്രൗണ്ട് വിട്ടത്. തനിക്ക് നേടാനുള്ളത് നേടിയെന്ന് ആ ചിരിയിലുണ്ടായിരുന്നു.

30കാരനായ അബൂബക്കര്‍ നിലവില്‍ സൗദി അറേബ്യന്‍ ക്ലബായ അല്‍ നാസറിന് വേണ്ടിയാണ് കളിക്കുന്നത്. യൂറോപ്യന്‍ ക്ലബുകളായ ബെസിക്സ്റ്റാസ്, പോര്‍ട്ടോ, ലോറിയന്റ് എന്നിവര്‍ക്ക് വേണ്ടിയും താരം കളിച്ചിട്ടുണ്ട്. എന്നാലിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പരക്കുന്നത് വിചിത്രമായൊരു വാര്‍ത്തയാണ്. അദ്ദേഹം സെവന്‍സ് ഫുട്‌ബോള്‍ കളിക്കാന്‍ വേണ്ടി കേരളത്തിലെത്തിയിട്ടുണ്ട് എന്നാണ് പ്രചരിക്കുന്നത്. കോഴിക്കോട്, കൊടുവള്ളി കൊയപ്പ സെവന്‍സ് ഫുട്‌ബോളില്‍ അദ്ദേഹം സൂപ്പര്‍ സ്റ്റുഡിയോയ്ക്ക് വേണ്ടി കളിച്ചിട്ടുണ്ടെന്നാണ് ഒരു പോസ്റ്റിന് താഴെ വന്ന കമന്റില്‍ പറയുന്നത്. എന്നാല്‍ വാര്‍ത്തകള്‍ നിഷേധിക്കുകയാണ് സൂപ്പര്‍ സ്റ്റുഡിയോയുടെ മലപ്പുറത്തിന്റെ മാനേജര്‍ അഷ്‌റഫ് ബാവുക്ക. ഈ പറയുന്ന രീതിയില്‍ ഒരു താരം ക്ലബില്‍ കളിച്ചിട്ടില്ലെന്ന് അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. 

Super Studio manager Ashraf Bava on fake news that spread about Vincent Aboubakar

ആ പേരുള്ള വിദേശതാരം ടീമില്‍ ഇല്ലായിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി. ''ഇത്തരത്തില്‍ ഒരു വാര്‍ത്ത പ്രചരിക്കന്നതായി ഞാനും അറിഞ്ഞിരുന്നു. എന്നാല്‍ അത് തെറ്റായ വാര്‍ത്തയാണ്. ആ പേരുള്ള ഒരു വിദേശതാരം പോലും സൂപ്പര്‍ സ്റ്റുഡിയോയ്ക്കായി കളിച്ചിട്ടില്ല. അക്കാലത്ത് ടൂര്‍ണമെന്റില്‍ കളിച്ചിരുന്ന മറ്റു ടീം അധികൃതരേയും ഞാന്‍ വിളിച്ച് അന്വേഷിച്ചു. അവരും ഈ വാര്‍ത്ത തള്ളികളയുകയാണ് ചെയ്തത്. ഇത്തരത്തില്‍ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് വിഷമകരമാണ്.'' സൂപ്പര്‍ അഷ്‌റഫ് പറഞ്ഞു. 

രണ്ടാം നിരയാണ് കളത്തില്‍ എന്ന് കടലാസില്‍ പറയുമെങ്കിലും ഒന്നിനൊന്ന് മെച്ചപ്പെട്ട താരങ്ങളാണ് ബ്രസീലിന് വേണ്ടി എല്ലാ പൊസിഷനിലും ഉണ്ടായിരുന്നത്. പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചെങ്കിലും മിന്നും വിജയം ലക്ഷ്യമിട്ട് തന്നെയാണ് ഇറങ്ങിയതെന്ന് കാനറികളുടെ ആദ്യ കുതിപ്പുകള്‍ വ്യക്തമാക്കി. ആദ്യ നിമിഷങ്ങളില്‍ ആന്റണി, പിന്നീട് മാര്‍ട്ടിനെല്ലി, അതു കഴിഞ്ഞ് റോഡ്രി?ഗോ എന്നിവരുടെ അതിവേ?ഗ നീക്കങ്ങള്‍ക്ക് തടയിടാന്‍ കാമറൂണ്‍ നന്നേ പണിപ്പെട്ടു. പലപ്പോഴും ഫൗളുകളിലൂടെയാണ് കാമറൂണ്‍ അപകടം ഒഴിവാക്കിയത്. മൂന്ന് മഞ്ഞ കാര്‍ഡുകള്‍ ആദ്യ പകുതിയില്‍ തന്നെ ആഫ്രിക്കന്‍ സംഘത്തിന് ലഭിച്ചിരുന്നു. സ്വിറ്റ്‌സര്‍ലന്‍ഡിനോടും സെര്‍ബിയയോടും തോറ്റ കാമറൂണ്‍ പ്രീ ക്വാര്‍ട്ടര്‍ കാണാതെ പുറത്തായിരുന്നു.

മെസിയുടെ ചെവിയില്‍ പറഞ്ഞ ആ രഹസ്യം പരസ്യമാക്കി ലെവന്‍ഡോവ്സ്കി

Follow Us:
Download App:
  • android
  • ios