Latest Videos

ടീം വിട്ടേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ യുവന്‍റസിനൊപ്പം പരിശീലനത്തിനിറങ്ങി റൊണാള്‍ഡോ

By Web TeamFirst Published Jul 27, 2021, 6:10 PM IST
Highlights

കഴിഞ്ഞ മാസം 27ന് യൂറോ കപ്പ് പ്രീ ക്വാര്‍ട്ടറില്‍ പോര്‍ച്ചുഗല്‍ ഫ്രാന്‍സിനോട് തോറ്റ് പുറത്തായതിന് പിന്നാലെ ഒരു മാസമായി അവധി ആഘോഷത്തിലായിരുന്നു റൊണാള്‍ഡോ. യുവന്‍റസുമായി ഒരു വര്‍ഷം കൂടി കരാറുള്ള റൊണാള്‍ഡോ ഈ സീസണൊടുവില്‍ മാത്രമെ ഫ്രീ ഏജന്‍റാവു.

റോം: യുവന്‍റസ് വിടുമെന്ന അഭ്യൂഹങ്ങൾ നിലനിൽക്കെ ക്രിസ്റ്റ്യാനോ റൊണാൾഡോ ടീമിനൊപ്പം പരിശീലനം തുടങ്ങി. പ്രീ സീസൺ പരിശീലന ക്യാമ്പിലാണ് റൊണാൾഡോ ടീമിനൊപ്പം ചേ‍ർന്നത്. അടുത്ത സീസണിൽ കരാ‍ർ അവസാനിക്കുന്ന റൊണാൾഡോ വരുന്ന ട്രാൻസ്ഫർ ജാലകത്തിൽ യുവന്‍റസ് വിടുമെന്നാണ് അഭ്യൂഹം.
 
മാഞ്ചസ്റ്റർ യുണൈറ്റഡ്, പിഎസ്ജി ക്ലബുകളാണ് റൊണാൾഡോയെ സ്വന്തമാക്കാൻ ശ്രമിക്കുന്നത്. കഴിഞ്ഞ മാസം നടന്ന യൂറോ കപ്പില്‍ അഞ്ചു ഗോളുകളുമായി ടോപ് സ്കോററായ റൊണാള്‍ഡോ ഗോള്‍ഡന്‍ ബൂട്ട് സ്വന്തമാക്കിയിരുന്നു. എന്നാല്‍ റൊണാൾഡോ ടീമിൽ അനിവാര്യനല്ലെന്ന നിലപാടിലാണ് യുവന്‍റസിന്‍റെ പുതിയ കോച്ച് മാസിമിലിയാനോ അലേഗ്രി.

കഴിഞ്ഞ മാസം 27ന് യൂറോ കപ്പ് പ്രീ ക്വാര്‍ട്ടറില്‍ പോര്‍ച്ചുഗല്‍ ഫ്രാന്‍സിനോട് തോറ്റ് പുറത്തായതിന് പിന്നാലെ ഒരു മാസമായി അവധി ആഘോഷത്തിലായിരുന്നു റൊണാള്‍ഡോ. യുവന്‍റസുമായി ഒരു വര്‍ഷം കൂടി കരാറുള്ള റൊണാള്‍ഡോ ഈ സീസണൊടുവില്‍ മാത്രമെ ഫ്രീ ഏജന്‍റാവു.

റൊണാള്‍ഡോ കരാര്‍ പാലിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് യുവെയുടെ വൈസ് പ്രസിഡന്‍റായ പാവെല്‍ നെഡ്‌വെഡ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ടീം വിട്ടേക്കുമെന്ന സൂചനകൾ നൽകിയിട്ടുണ്ടെങ്കിലും റൊണാൾഡോ ഇതുവരെ ഇക്കാര്യത്തിൽ വ്യക്തത വരുത്തിയിട്ടില്ല. പുതിയ പരിശീലകന്‍ അലേഗ്രിയുമായി കൂടിക്കാഴ്ച നടത്തിയശേഷമാകും റൊണാള്‍ഡോ ക്ലബ്ബില്‍ തുടരുന്ന കാര്യത്തില്‍ തീരുമാനമെടുക്കൂ എന്നാണ് അദ്ദേഹത്തോട് അടുത്തവൃത്തങ്ങള്‍ നല്‍കുന്ന സൂചന.

നിങ്ങളറിഞ്ഞോ! ഒളിംപി‌ക്‌സിനിടെ സ്വന്തമാക്കാം ഉഗ്രന്‍ സമ്മാനം...കൂടുതലറിയാന്‍ ക്ലിക്ക് ചെയ്യുക

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!