'കുകുറേയയെ മലര്‍ത്തിയടിച്ച്‌ അടുത്ത കളിയില്‍ ബെഞ്ചിലിരുത്തും'; യമാലിന്റെ വെല്ലുവിളി ബൂമറാംഗായി മാറി ! കുകുറേയ ആള്‌ ചില്ലറക്കാരനല്ല

Published : Nov 10, 2026, 08:00 PM IST
marc cucurella and lamine yamal

Synopsis

സ്‌പെയ്‌നില്‍ എല്‍ക്ലാസിക്‌ പോരില്‍ റയല്‍മാഡ്രിഡ്‌ 2-1ന്‌ ബാഴ്‌സലോണയെ തോല്‍പ്പിച്ചപ്പോഴും താരമായത്‌ മാര്‍ക്ക്‌ കുക്കുറേയ ആയിരുന്നു. മത്സരത്തിന്‌ മുമ്പ്‌ ബാഴ്‌സയുടെ സൂപ്പര്‍താരം ലാമിന്‍ യമാലും റയലിന്റെ കുക്കുറേയയും തമ്മിലുള്ള പോരാട്ടത്തിലേക്ക്‌ ഫുട്‌ബോള്‍ ലോകം ഉറ്റുനോക്കി.

മാര്‍ക്ക്‌ കുകുറേയ ശാന്തനായ പോരാളിയാണ്‌. ഹൊസെ മൗറീഞ്ഞോ റയല്‍ മാഡ്രിഡ്‌ പരിശീലക സ്ഥാനം ഏറ്റെടുക്കാന്‍ തീരുമാനിച്ച അന്ന്‌ തന്നെ മാര്‍ക്ക്‌ കുക്കുറേയയെ ടീമിലെത്തിക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. സ്‌പെയിന്‍ ലോകകപ്പ്‌ ഉയര്‍ത്തിയപ്പോള്‍, ആ ടീമിന്റെ ലെഫ്‌റ്റ്‌ ബാക്ക്‌ പൊസിഷനില്‍ ക്ഷീണമറിയാതെ ഓടിക്കളിച്ച മാര്‍ക്ക്‌ കുക്കുറേയ ശ്രദ്ധ പിടിച്ചു പറ്റി.

സ്‌പെയ്‌നില്‍ എല്‍ക്ലാസികോ പോരില്‍ റയല്‍മാഡ്രിഡ്‌ 2-1ന്‌ ബാഴ്‌സലോണയെ തോല്‍പ്പിച്ചപ്പോഴും താരമായത്‌ മാര്‍ക്ക്‌ കുക്കുറേയ ആയിരുന്നു. മത്സരത്തിന്‌ മുമ്പ്‌ ബാഴ്‌സയുടെ സൂപ്പര്‍താരം ലാമിന്‍ യമാലും റയലിന്റെ കുക്കുറേയയും തമ്മിലുള്ള പോരാട്ടത്തിലേക്ക്‌ ഫുട്‌ബോള്‍ ലോകം ഉറ്റുനോക്കി. യമാല്‍ റൈറ്റ്‌ വിംഗില്‍ പന്തുമായി കുതിക്കുമ്പോള്‍ ലെഫ്‌റ്റ്‌ ബാക്കില്‍ കുക്കുറേയ പ്രതിരോധിക്കാന്‍ വരുന്നത്‌ ഫുട്‌ബോള്‍ വിരുന്നാകുമെന്ന്‌ വിലയിരുത്തലുണ്ടായി. യമാല്‍ പറഞ്ഞത്‌ കുക്കുറേയയെ മലര്‍ത്തിയടിക്കുമെന്നാണ്‌. അതോടെ, അടുത്ത മത്സരത്തില്‍ കുക്കുറേയ ബെഞ്ചിലിരിക്കേണ്ടി വരുമെന്നായിരുന്നു യമാലിന്റെ പരിഹാസം കലര്‍ന്ന പരാമര്‍ശം.

പക്ഷേ, കുക്കുറേയ വീരവാദങ്ങള്‍ക്ക്‌ നിന്നില്ല. ചെയ്യാനുള്ളതെല്ലാം ഗ്രൗണ്ടില്‍ കാണിച്ചു. യമാലിനെ ഒരു തവണ മാത്രം ബോക്‌സിലേക്ക്‌ കടന്നുപോകാന്‍ അനുവദിച്ച കുക്കുറേയ 12 ഡിഫന്‍സീവ്‌ ഇടപെടലുകള്‍ നടത്തി. യമാലിന്‌ ഒരു ഷോട്ട്‌ പോലും ലക്ഷ്യത്തിലേക്ക്‌ തൊടുത്തുവിടാന്‍ കഴിയാത്ത വിധം കുക്കുറേയ പ്രതിരോധപ്പൂട്ടിട്ട്‌ തളച്ചു. മാത്രമല്ല, കുക്കുറേയയുടെ കൃത്യതയാര്‍ന്ന മാര്‍ക്കിംഗില്‍ നിന്ന്‌ രക്ഷപ്പെടാന്‍ രണ്ടാം പകുതിയില്‍ യമാലിന്‌ പലപ്പോഴും റൈറ്റ്‌ വിംഗില്‍ നിന്ന്‌ മധ്യനിരയിലേക്ക്‌ മാറിക്കളിക്കേണ്ടി വന്നു.

മത്സരത്തിന്‌ മുമ്പ്‌ കശക്കിയെറിയുമെന്ന്‌ പറഞ്ഞ യമാലിനോട്‌ മത്സരശേഷം ആ വെല്ലുവിളിയെ കുറിച്ച്‌ സംസാരിക്കാന്‍ പോലും കുക്കുറേയ തയ്യാറായില്ല. മത്സരത്തിന്‌ ശേഷമുള്ള പരസ്‌പരമുള്ള പോര്‍വിളികളിലും വെല്ലുവിളികളിലും താന്‍ വിശ്വസിക്കുന്നില്ല എന്നായിരുന്നു കുക്കുറേയയുടെ മറുപടി. ഇപ്പോഴിതാ, വ്യാഴാഴ്‌ച ചെക്‌റിപബ്ലിക്കിനെതിരായ അന്താരാഷ്ട്ര മത്സരത്തിനുള്ള സ്‌പെയിന്‍ ടീമില്‍ യമാല്‍ കളിച്ചേക്കില്ലെന്ന്‌ സ്ഥിരീകരണം വന്നിരിക്കുന്നു. മൂന്ന്‌ ദിവസങ്ങള്‍ക്ക്‌ ശേഷം ഇംഗ്ലണ്ടുമായും സ്‌പെയ്‌നിന്‌ മത്സരമുണ്ട്‌. നിലവിലെ പരിക്ക്‌ ഭേദമാകാതെ ഇംഗ്ലണ്ടിനെതിരെയും യമാലിന്‌ കളിക്കാന്‍ സാധിച്ചേക്കില്ല. , ലാ ലിഗയിലെ മത്സരങ്ങളില്‍ നിന്ന്‌ സംഭവിച്ച വലത്‌ കാല്‍മുട്ടിന്റെ പരിക്കാണ്‌ യമാലിന്‌ തിരിച്ചടിയായത്‌. കുക്കുറേയയെ കശക്കിയെറിഞ്ഞ്‌, അടുത്ത മത്സരത്തില്‍ ബെഞ്ചിലിരുത്തുമെന്ന്‌ വീരവാദം മുഴക്കിയ യമാലിന്‌ പറഞ്ഞതെല്ലാം ബൂമറാംഗായി മാറിയ അവസ്ഥയാണിപ്പോള്‍.

ഏഷ്യാനെറ്റ്‌ ന്യൂസ്‌ ലൈവ്‌ ലിങ്ക്‌: https://www.youtube.com/live/s0LLVQeMmtU?si=31j3tChnat66QzkK

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

'ആ നാല്‌ കളിക്കാരെ വെച്ച്‌ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്‌ പ്രീമിയര്‍ ലീഗില്‍ തുടരാന്‍ കഴിയില്ല' - വിമര്‍ശനവുമായി മുന്‍ താരം
ക്രിസ്‌റ്റിയാനോ റൊണാള്‍ഡോ വിരമിക്കാനുള്ള യഥാര്‍ഥ കാരണം വെളിപ്പെടുത്തി പോര്‍ച്ചുഗീസ്‌ മാധ്യമപ്രവര്‍ത്തകന്‍, ആ ഒരു കാര്യം നടന്നിരുന്നെങ്കില്‍ !