ക്രിസ്‌റ്റിയാനോ റൊണാള്‍ഡോ വിരമിക്കാനുള്ള യഥാര്‍ഥ കാരണം വെളിപ്പെടുത്തി പോര്‍ച്ചുഗീസ്‌ മാധ്യമപ്രവര്‍ത്തകന്‍, ആ ഒരു കാര്യം നടന്നിരുന്നെങ്കില്‍ !

Published : Nov 09, 2026, 11:24 PM IST
CRISTIANO RONALDO AND JORGE JESUS

Synopsis

പെട്ടെന്ന്‌ ക്രിസ്‌റ്റിയാനോ അങ്ങനെയൊരു തീരുമാനത്തിലെത്താന്‍ കാരണം കോച്ച്‌ ഹോര്‍ഹെ ജെസ്യൂസുമായുള്ള തര്‍ക്കം പരിഹരിക്കപ്പെടാതിരുന്നതാണ്‌. ക്രിസ്റ്റ്യാനോയെ ടീമിലേക്ക്‌ തിരികെയെത്തിക്കാന്‍ പോര്‍ച്ചുഗല്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റ്‌ പെഡ്രോ പ്രോന്‍സ ശ്രമിച്ചു കൊണ്ടിരിക്കുകയായിരുന്നു.

പോര്‍ച്ചുഗല്‍ ദേശീയ ടീമിലേക്ക്‌ തിരിച്ചുവരവിന്‌ ക്രിസ്‌റ്റിയാനോ റൊണാള്‍ഡോ തയ്യാറാണെന്ന വാര്‍ത്തകള്‍ വരുന്നതിനിടെയാണ്‌, സോഷ്യല്‍ മീഡിയയില്‍ അഞ്ച്‌ മിനുട്ട്‌ നീണ്ട വീഡിയോയിലുടെ ക്രിസ്‌റ്റിയാനോ തന്റെ അന്താരാഷ്ട്ര കരിയര്‍ അവസാനിപ്പിക്കുന്ന വിവരം ലോകത്തെ അറിയിച്ചത്‌. പെട്ടെന്ന്‌ ക്രിസ്‌റ്റിയാനോ അങ്ങനെയൊരു തീരുമാനത്തിലെത്താന്‍ കാരണം കോച്ച്‌ ഹോര്‍ഹെ ജെസ്യൂസുമായുള്ള തര്‍ക്കം പരിഹരിക്കപ്പെടാതിരുന്നതാണ്‌. ക്രിസ്റ്റ്യാനോയെ ടീമിലേക്ക്‌ തിരികെയെത്തിക്കാന്‍ പോര്‍ച്ചുഗല്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റ്‌ പെഡ്രോ പ്രോന്‍സ ശ്രമിച്ചു കൊണ്ടിരിക്കുകയായിരുന്നു. കോച്ച്‌ ഹോര്‍ഹെ ജെസ്യൂസും ഫെഡറേഷന്റെ നിബന്ധനകള്‍ക്ക്‌ വഴങ്ങി ക്രിസ്റ്റ്യാനോയെ ടീമിലെടുക്കുന്നതിനോട്‌ താത്‌പര്യം അറിയിക്കുകയും ചെയ്‌തിരുന്നു.

എന്നാല്‍, ക്രിസ്റ്റ്യാനോ തുടക്കം മുതല്‍ ആവശ്യപ്പെട്ട ഒരു കാര്യം കോച്ച്‌ ഹോര്‍ഹെ ജെസ്യൂസ്‌ തന്നോട്‌ പരസ്യമായി മാപ്പ്‌ പറയണമെന്നതായിരുന്നു. ജെസ്യൂസ്‌ പക്ഷേ, ഒരു താരത്തോടും മാപ്പ്‌ പറയാന്‍ തയ്യാറല്ലെന്ന നിലപാടാണ്‌ സ്വീകരിച്ചത്‌. ഇതാണ്‌, ക്രിസ്‌റ്റിയാനോയെ വിരമിക്കല്‍ തീരുമാനത്തിലേക്ക്‌ നയിച്ചതെന്ന്‌ പോര്‍ച്ചുഗീസ്‌ ജേര്‍ണലിസ്‌റ്റ്‌ പെഡ്രോ സുപെല്‍വേദ വെളിപ്പെടുത്തി.

സെപ്‌തംബര്‍-ഒക്ടോബര്‍ ഫിഫ വിന്‍ഡോയിലാണ്‌ കോച്ചും ക്രിസ്‌റ്റിയാനോയും തമ്മിലുള്ള പ്രശ്‌നങ്ങള്‍ക്ക്‌ തുടക്കം. നോര്‍വെക്കെതിരെ വാം അപ്‌ ചെയ്‌ത ശേഷം കളത്തിലിറങ്ങാന്‍ അനുവദിക്കാതിരുന്നത്‌ ക്രിസ്റ്റ്യാനോയെ അസ്വസ്ഥനാക്കി. മത്സരം കഴിയും മുമ്പെ ടീം വിട്ട താരം ഡെന്‍മാര്‍ക്കിനെതിരായ മത്സരത്തിന്‌ മുമ്പ്‌ അനുമതിയില്ലാതെ പരിശീലന ക്യാമ്പ്‌ വിട്ടു. സെപ്‌തംബര്‍ 24ന്‌ ലിസ്‌ബണില്‍ വെയില്‍സിനെതിരെ ആയിരുന്നു അവസാന അന്താരാഷ്ട്രമത്സരം.

ക്രിസ്റ്റ്യാനോ വിരമിച്ചതിന്‌ ശേഷം കോച്ച്‌ ജെസ്യൂസ്‌ പ്രഖ്യാപിച്ച പോര്‍ച്ചുഗല്‍ ടീമില്‍ ഏഴ്‌ പുതുമുഖങ്ങളുണ്ട്‌. ആല്‍ബര്‍ട്ടോ കോസ്‌റ്റ, അന്റോണിയോ സില്‍വ, മാത്യൂസ്‌ ഫെര്‍നാണ്ടസ്‌, കാര്‍ലോസ്‌ ഫോബ്‌സ്‌, ജിയോവാനി ക്യുന്‍ഡ, റോഡ്രിഗോ മോറ, ഗുസ്‌താവോ വറേല എന്നിവരാണ്‌ ടീമിലെ പുതുമുഖങ്ങള്‍. യുവേഫ നേഷന്‍സ്‌ ലീഗില്‍ ഗ്രൂപ്പിലെ നാല്‌ മത്സരങ്ങളും ജയിച്ച പോര്‍ച്ചുഗല്‍ മികച്ച ഫോമിലാണ്‌. നവംബര്‍ 14ന്‌ ഡെന്‍മാര്‍ക്കിനെയും 17ന്‌ വെയില്‍സിനെയും നേരിടും.

ഏഷ്യാനെറ്റ്‌ ന്യൂസ്‌ ലൈവ്‌ ലിങ്ക്‌: https://www.youtube.com/live/s0LLVQeMmtU?si=31j3tChnat66QzkK

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ഇഞ്ചുറി സമയത്ത് രണ്ട് ഗോള്‍, ആസ്റ്റണ്‍ വില്ലക്കെതിരെ സമനില പിടിച്ച് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്; ലാ ലിഗയില്‍ ബാഴ്‌സയ്ക്ക് ജയം
വിനീഷ്യസ്‌ ജൂനിയറിനെ മൗറീഞ്ഞോ കൈവിടുന്നു, റയല്‍മാഡ്രിഡിന്റെ സ്‌റ്റാര്‍ട്ടിംഗ്‌ ലൈനപ്പില്‍ നിന്ന്‌ പുറത്താകുമെന്ന്‌ റിപ്പോര്‍ട്ട്‌