പാട്രിക്ക് ഷിക്കിന്റെ ലോം​ഗ് റേഞ്ചർ, യൂറോയിലെ ഏറ്റവും മികച്ച ​ഗോൾ

Published : Jul 14, 2021, 11:37 PM IST
പാട്രിക്ക് ഷിക്കിന്റെ ലോം​ഗ് റേഞ്ചർ, യൂറോയിലെ ഏറ്റവും മികച്ച ​ഗോൾ

Synopsis

45.45 മീറ്റർ അകലെ നിന്നായിരുന്നു ഷിക്കിന്റെ ലോം​ഗ് റേഞ്ച് മിസൈൽ ലക്ഷ്യത്തിലെത്തിയത്. യൂറോ കപ്പിൽ ദൂരത്തിന്റെ കാര്യത്തിലും ഈ ​ഗോൾ റെക്കോർഡിട്ടിരുന്നു.

ലണ്ടൻ: സ്കോട്ലൻഡിനെതിരെ ചെക്ക് താരം പാട്രിക്ക് ഷിക്ക് നേടിയ ലോം​ഗ് റേഞ്ചർ ​ഗോൾ യൂറോ കപ്പിലെ ഏറ്റവും മികച്ച ​ഗോളായി വോട്ടെടുപ്പിലൂടെ തെരഞ്ഞെടുത്തു. ​ഗോൾ പോസ്റ്റിന് മുന്നിൽ അൽപം മുന്നോട്ടി കയറി സ്ഥാനം തെറ്റി നിൽക്കുകയായിരുന്ന സ്കോട്ലൻഡ് ​ഗോൾ കീപ്പർ ഡേവിഡ് മാർഷലിനെ കണ്ട ഷിക്ക് മൈതാനമധ്യത്തിൽ നിന്ന് പോസ്റ്റിലേക്ക് ഉയർത്തി അടിച്ച പന്ത് മാർഷലിന്റെ തലക്ക് മുകളിലൂടെ വലയിലായി.

45.45 മീറ്റർ അകലെ നിന്നായിരുന്നു ഷിക്കിന്റെ ലോം​ഗ് റേഞ്ച് മിസൈൽ ലക്ഷ്യത്തിലെത്തിയത്. യൂറോ കപ്പിൽ ദൂരത്തിന്റെ കാര്യത്തിലും ഈ ​ഗോൾ റെക്കോർഡിട്ടിരുന്നു. വോട്ടെടുപ്പിൽ ഷിക്കിന്റെ ​ഗോളിന് എട്ടു ലക്ഷത്തോളം വോട്ടുകൾ ലഭിച്ചുവെന്ന് യുവേഫ അറിയിച്ചു.

സ്വിറ്റ്സർലൻഡിനെതിരായ മത്സരത്തിൽ ഫ്രാൻസിന്റെ പോൾ പോ​ഗ്ബ പെനൽറ്റി ബോക്സിന് പുറത്തുനിന്ന് നേടിയ ​ഗോളാണ് വോട്ടെടുപ്പിൽ രണ്ടാമതെത്തിയത്. സ്കോട്ലൻഡിനെതിരെ ക്രൊയേഷ്യയുടെ ലൂക്ക മോഡ്രിച്ച് നേടിയ ​ഗോളാണ് ഏറ്റവും മികച്ച മൂന്നാമത്തെ ​ഗോൾ.

ചെക്ക് റിപ്പബ്ലിക്ക് ക്വാർട്ടറിൽ പുറത്തായെങ്കിലും അഞ്ച് ​ഗോളുകൾ നേടിയ ഷിക്ക്, ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ഒപ്പം  ടൂർണമെന്റിലെ ടോപ് സ്കോററായിരുന്നു.

 ഒളിമ്പിക്‌സ് ക്വിസ്: ചോദ്യങ്ങൾക്ക് ഉത്തരം പറയൂ, സ്വപ്ന സമ്മാനം നേടൂ...ആദ്യ മത്സരം ഇന്ന്

നിങ്ങളറിഞ്ഞോ! ഒളിമ്പിക്‌സിനിടെ സ്വന്തമാക്കാം ഉഗ്രന്‍ സമ്മാനം...കൂടുതലറിയാന്‍ ക്ലിക്ക് ചെയ്യുക

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona .

 

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

നോക്കൗട്ട് പഞ്ച്, പഞ്ചാബിനെ ഗോൾമഴയില്‍ മുക്കി കേരളം സന്തോഷ് ട്രോഫി ഫൈനലില്‍, ജയം എതിരില്ലാത്ത 4 ഗോളിന്
കോഴിക്കോട് സ്‌റ്റേഡിയം സജ്ജമല്ല; കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ മത്സരങ്ങള്‍ കൊച്ചിയില്‍ തന്നെ നടന്നേക്കും