
ബ്രസല്‍സ്: പോർച്ചുഗീസ് നായകൻ ക്രിസ്റ്റ്യാനോ റൊണാൾഡോയുമായി തന്നെ താരതമ്യം ചെയ്യരുതെന്ന് ബെൽജിയൻ സൂപ്പര്‍താരം റൊമേലു ലുക്കാക്കു. അയർലണ്ടിനെതിരെ ലോകകപ്പ് യോഗ്യത മത്സരത്തിൽ ഇരട്ടഗോൾ നേടി റൊണാൾഡോ ഏറ്റവുമധികം അന്താരാഷ്‌ട്ര ഗോളുകളുടെ റെക്കോർഡ് സ്വന്തമാക്കിയിരുന്നു.
പോർച്ചുഗലിനായി 111 ഗോളുകൾ നേടിയ റൊണാൾഡോയുടെ റെക്കോർഡ് ഇരുപത്തിയെട്ടാം വയസിൽ തന്നെ ബെൽജിയത്തിനായി 67 ഗോളുകൾ നേടിയ ലുക്കാക്കുവിനു തകർക്കാൻ കഴിയുമെന്ന പരാമർശങ്ങളോട് പ്രതികരിക്കുകയായിരുന്നു താരം.
'ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച മൂന്നു താരങ്ങളിൽ ഒരാളാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. റൊണാൾഡോ സ്വന്തമാക്കിയ നേട്ടങ്ങൾ അസാധാരണമാണ്. ഇറ്റലിയിൽ റൊണാൾഡോയ്‌ക്കെതിരെ കളിക്കാൻ കഴിഞ്ഞത് ഭാഗ്യമാണ്. ഇപ്പോൾ പ്രീമിയർ ലീഗിലും കളിക്കാൻ കഴിയും. റൊണാൾഡോയുടെ സാന്നിധ്യം ഇംഗ്ലീഷ് ഫുട്ബോളിനു ഗുണകരമാണ്. മറ്റ് കണക്കുകൾ അടക്കമുള്ള താരതമ്യങ്ങൾ അനാവശ്യമാണെന്നും' ലുക്കാക്കു പറഞ്ഞു.
2003-ൽ തന്റെ 18-ാം വയസിൽ ഖസാക്കിസ്താനെതിരെയാണ് റൊണാൾഡോ അന്താരാഷ്‌ട്ര മത്സരങ്ങളിൽ അരങ്ങേറ്റം കുറിച്ചത്. ഇതിനകം 180 മത്സരങ്ങളിൽ നിന്നായി 111 ഗോളുകള്‍ റൊണാൾഡോ പോർച്ചുഗലിനായി നേടി. ഇതോടെ ഇറാൻ ഇതിഹാസ താരം അലി ദേയിയുടെ 109 ഗോൾ എന്ന റെക്കോർഡ് റൊണാൾഡോ മറികടക്കുകയായിരുന്നു. അയർലണ്ടിനെതിരെ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഇരട്ട ഗോളോടെയാണ് റൊണാൾഡോ റെക്കോര്‍ഡ് കീശയിലാക്കിയത്.
ബ്രസീലിലെ നാടകീയ രംഗങ്ങളും മത്സരം ഉപേക്ഷിക്കലും; രൂക്ഷ പ്രതികരണവുമായി മെസിയും പരിശീലകനും
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!