ട്രാന്‍സ്ഫര്‍ വിലക്ക് മറികടക്കാനാകും; ആശങ്കപ്പെടേണ്ടതില്ലെന്ന് കേരള ബ്ലാസ്റ്റേഴ്‌സ്

By Web TeamFirst Published Jun 8, 2021, 10:46 PM IST
Highlights

മുന്‍ ബ്ലാസ്റ്റേഴ്‌സ് താരം പൊപ്ലാനികിന്റെ വേതനവുമായി ബന്ധപ്പെട്ടാണ് കേരള ബ്ലാസ്റ്റേഴ്‌സിന് വിലക്ക് ലഭിച്ചിരിക്കുന്നത്. പ്രതിഫലം മുഴുവന്‍ നല്‍കിയില്ലെന്ന് വ്യക്തമാക്കി താരം ഫിഫയെ സമീപിച്ചിരുന്നു.

കൊച്ചി: ഫിഫ ഏര്‍പ്പെടുത്തിയ ട്രാന്‍സ്ഫര്‍ വിലക്കില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് പ്രസ്താവനയില്‍ അറിയിച്ചു. മുന്‍ ബ്ലാസ്റ്റേഴ്‌സ് താരം പൊപ്ലാനികിന്റെ വേതനവുമായി ബന്ധപ്പെട്ടാണ് കേരള ബ്ലാസ്റ്റേഴ്‌സിന് വിലക്ക് ലഭിച്ചിരിക്കുന്നത്. പ്രതിഫലം മുഴുവന്‍ നല്‍കിയില്ലെന്ന് വ്യക്തമാക്കി താരം ഫിഫയെ സമീപിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ബ്ലാസ്റ്റേഴ്‌സിന് വിലക്കേര്‍പ്പെടുത്തിയത്. എന്നാല്‍ ഈ പ്രശ്‌നം വേഗത്തില്‍ പരിഹരിക്കാനാകുമെന്നും ബ്ലാസ്റ്റേഴ്‌സ് അറിയിച്ചു.

🚨 Club Statement 🚨 pic.twitter.com/KslSgbznzr

— K e r a l a B l a s t e r s F C (@KeralaBlasters)

താരത്തിന്റെ വേതനം നല്‍കി പ്രശ്‌നം പരിഹരിച്ചാല്‍ ഫിഫ ട്രാന്‍സ്ഫര്‍ വിലക്ക് പിന്‍വലിക്കും. ബ്ലാസ്റ്റേഴ്‌സിന്റെ വിശദീകരണമിങ്ങനെ... ''ക്ലബിന് ഫിഫ ഏര്‍പ്പെടുത്തി വിലക്ക് മറികടക്കാന്‍ ആവശ്യമായ നടപടികള്‍ എല്ലാം സ്വീകരിച്ചിട്ടുണ്ട്. ശരിയായ സമയത്ത് വിലക്ക് മറികടക്കാന്‍ കഴിയുമെന്നാണ് വിശ്വാസം. പുതിത താരങ്ങളെ കൊണ്ടവരുന്നതിന് വിലക്ക് ബാധിക്കില്ലെന്ന് ആരാധകര്‍ക്ക് ബ്ലാസ്റ്റേഴ്‌സ് ഉറപ്പുനല്‍കുന്നു.'' ബ്ലാസ്റ്റേഴ്‌സ് വ്യക്തമാക്കി. 

കേരള ബ്ലാസ്റ്റേഴ്‌സിന് ഒപ്പം ഈസ്റ്റ് ബംഗാളിനും ഫിഫ ട്രാന്‍സ്ഫര്‍ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജോണി അകോസ്റ്റയുടെ വേതനം നല്‍കാത്തതാണ് ഈസ്റ്റ് ബംഗാളിന് പ്രശ്‌നമായത്. വിലക്ക് തീരുന്നത് വരെ പുതിയ താരങ്ങളെ സൈന്‍ ചെയ്യാനോ രജിസ്റ്റര്‍ ചെയ്യാനോ കേരള ബ്ലാസ്റ്റേഴ്‌സിനും ഈസ്റ്റ് ബംഗാളിനും ആകില്ല. പുതിയ പരിശീലകനായി സെര്‍ബിയക്കാരന്‍ ഇവാന്‍ വുകോമനോവിച്ചിനെ നിയമിച്ചിരുന്നു. ഇതിനിടെയാണ് വിലക്ക്.

click me!