Ecuador vs. Argentina: പരിക്കില്ല, ഡിബാലയെ ടീമില്‍ നിന്ന് ഒഴിവാക്കിയത് തന്നെയെന്ന് സ്കലോണി

Published : Mar 28, 2022, 06:27 PM IST
 Ecuador vs. Argentina: പരിക്കില്ല, ഡിബാലയെ ടീമില്‍ നിന്ന് ഒഴിവാക്കിയത് തന്നെയെന്ന് സ്കലോണി

Synopsis

പരിക്കും ഫിറ്റ്നസ് പ്രശ്നവും കാരണം പൗളോ ഡിബാലയ്ക്ക് അർജന്‍റീന ടീമിൽ തുടർച്ചയായി ഇടം ലഭിക്കാറില്ല. വെനസ്വേല, ഇക്വഡോർ ടീമുകൾക്ക് എതിരായ മത്സരങ്ങളിലുള്ള ടീമിലും ഡിബാലയെ തെരഞ്ഞെടുത്തിരുന്നില്ല. അര്‍ജന്‍റീന ടീമില്‍ പലപ്പോഴും പകരക്കാരന്‍റെ റോളിലാണ് ഡിബാല കളിക്കാറുള്ളത്.  

റിയോഡി ജനീറോ: സൂപ്പർതാരം പൗളോ ഡിബാലയെ( Paulo Dybala) ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ നിന്ന് ഒഴിവാക്കിയത് പരിക്കുള്ളത് കൊണ്ടല്ലെന്ന് അർജന്‍റീന കോച്ച് ലിയോണൽ സ്കലോണി( Lionel Scaloni). സ്ഥിരതയില്ലായ്മയാണ് ഡിബാലക്ക് ദേശീയ ടീമിൽ അവസരം കിട്ടാത്തതിന് കാരണമെന്ന് സ്കലോണി പറഞ്ഞു. ദേശീയ ടീമില്‍  അവസരം ലഭിക്കാന്‍ തുടർച്ചയായി ക്ലബ്ബിൽ കളിച്ച് സ്ഥിരത പുലർത്തേണ്ടതുണ്ടെന്നും സ്കലോണി വ്യക്തമാക്കി.

പരിക്കും ഫിറ്റ്നസ് പ്രശ്നവും കാരണം പൗളോ ഡിബാലയ്ക്ക് അർജന്‍റീന ടീമിൽ തുടർച്ചയായി ഇടം ലഭിക്കാറില്ല. വെനസ്വേല, ഇക്വഡോർ ടീമുകൾക്ക് എതിരായ മത്സരങ്ങളിലുള്ള ടീമിലും ഡിബാലയെ തെരഞ്ഞെടുത്തിരുന്നില്ല. അര്‍ജന്‍റീന ടീമില്‍ പലപ്പോഴും പകരക്കാരന്‍റെ റോളിലാണ് ഡിബാല കളിക്കാറുള്ളത്.

മുംബൈക്കെതിരായ ജയത്തിനിടയിലും ഡല്‍ഹിക്ക് കനത്ത തിരിച്ചടി, സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ക്ക് പരിക്ക്

ചൊവ്വാഴ്ച നടക്കുന്ന ലോകകപ്പ് യോഗ്യതാ ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ അര്‍ജന്‍റീന ഇക്വഡോറിനെ നേരിടും. ഖത്തര്‍ ലോകകപ്പിന് അര്‍ജന്‍റീന നേരത്തെ യോഗ്യത നേടിയിരുന്നു. തോല്‍വിയറിയാതെ 30 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ അര്‍ജന്‍റീന ലാറ്റിനമേരിക്കന്‍ യോഗ്യതാ ഗ്രൂപ്പില്‍ ബ്രസീലിന് പുറകില്‍ രണ്ടാം സ്ഥാനത്താണിപ്പോള്‍.

'ബുമ്ര-വുമ്ര ഒക്കെ എന്തു ചെയ്യാനാണ്?'; ബുമ്രയെ കുറിച്ച് ആദ്യം പറഞ്ഞപ്പോള്‍ കോലി പരിഹസിച്ചു

യോഗ്യതാ മത്സരങ്ങളില്‍ 11 ജയവും അഞ്ച് സമനിലകളുമാണ് അര്‍ജന്റീനയുടെ അക്കൗണ്ടിലുള്ളത്.  യോഗ്യതാ പോരാട്ടങ്ങളില്‍ ഇതുവരെ 26 ഗോളുകള്‍ എതിരാളികളുടെ വലയില്‍ അടിച്ചുകയറ്റിയ അര്‍ജന്‍റീന ഏഴ് ഗോളുകള്‍ മാത്രമെ വഴങ്ങിയുള്ളു. കഴിഞ്ഞ മത്സരത്തില്‍ വെനസ്വേലയെ എതിരില്ലാത്ത മൂന്ന് ഗോളിനാണ് അര്‍ജന്‍റീന തകര്‍ത്തത്.

അതേസമയം സീസണൊടുവില്‍ യുവന്‍റസ് വിടാനൊരുങ്ങുന്ന  ഡിബാലക്കായി പിഎസ്‌ജി, ടോട്ടനം, മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ടീമുകള്‍ രംഗത്തുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്. യുവന്‍റസിനായി 202 മത്സരങ്ങള്‍ കളിച്ച ഡിബാല 115 ഗോളുകള്‍ നേടിയിട്ടുണ്ട്. എന്നാല്‍ സമീപകാലത്തായി താരം ഫോമിലല്ല. അര്‍ജന്‍റീനക്കായി 32 മത്സരങ്ങളില്‍ കളിച്ച ഡിബാല ഇതുവരെ രണ്ട് ഗോളുകളും ആറ് അസിസ്റ്റുകളും മാത്രമാണ് നടത്തിയത്.

PREV
Read more Articles on
click me!

Recommended Stories

ചാമ്പ്യന്‍സ് ലീഗ്: ലിവര്‍പൂള്‍ ഇന്ന് ഇന്റര്‍ മിലാനെതിരെ, ശ്രദ്ധാകേന്ദ്രമായി സലാ
കോച്ചുമായി ഉടക്കി, 3 കളികളില്‍ ബെഞ്ചിലിരുത്തി പ്രതികാരം, ഒടുവില്‍ ലിവർപൂൾ വിടാനൊരുങ്ങി മുഹമ്മദ് സലാ