വംശീയാധിക്ഷേപ വിവാദം; കവാനി കുറ്റക്കാരനെന്ന് ഫുട്ബോള്‍ അസോസിയേഷന്‍

By Web TeamFirst Published Dec 18, 2020, 7:55 AM IST
Highlights

കവാനിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് വംശീയാധിക്ഷേപം സംബന്ധിച്ച പെരുമാറ്റച്ചട്ടത്തിന്‍റെ ലംഘനമാണെന്നും ഇരയായ വ്യക്തിയെ അധിക്ഷേപിക്കുന്നതാണെന്നും അസോസിയേഷന്‍ കണ്ടെത്തി. 

മാഞ്ചസ്റ്റര്‍: വംശീയാധിക്ഷേപ വിവാദത്തിൽ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സ്‌ട്രൈക്കര്‍ എഡിന്‍സൺ കവാനി കുറ്റക്കാരനെന്ന് ഇംഗ്ലണ്ടിലെ ഫുട്ബോള്‍ സംഘടനയായ ഫുട്ബോള്‍ അസോസിയേഷന്‍. കവാനിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് വംശീയാധിക്ഷേപം സംബന്ധിച്ച പെരുമാറ്റച്ചട്ടത്തിന്‍റെ ലംഘനമാണെന്നും ഇരയായ വ്യക്തിയെ അധിക്ഷേപിക്കുന്നതാണെന്നും അസോസിയേഷന്‍ കണ്ടെത്തി. 

ബംഗലൂരുവിന്‍റെ ബ്രസീലിയന്‍ കരുത്ത്; ക്ലെയ്റ്റന്‍ സില്‍വ കളിയിലെ താരം

ജനുവരി നാലിനുള്ളിൽ കവാനി വിശദീകരണം നൽകണം. താരത്തിന്‍റെ വിശദീകരണം കൂടി കേട്ടശേഷമാകും അച്ചടക്കനടപടിയിലേക്ക് കടക്കുക. നവംബര്‍ 29ന് സതാംപ്ടണെതിരായ മത്സരത്തിൽ രണ്ട് ഗോള്‍ നേടി യുണൈറ്റ‍ഡിന് നാടകീയ ജയം സമ്മാനിച്ചതിന് ശേഷം അഭിനന്ദനസന്ദേശം അയച്ച ആരാധകന് നൽകിയ മറുപടിയാണ് കവാനിയെ കുരുക്കിയത്. 

ലെവന്‍ഡോവക്സി മികച്ച പുരുഷതാരം, ലൂസി വനിതാ താരം; ഫിഫ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു

കവാനി ഉപയോഗിച്ച വാക്ക് വംശീയാധിക്ഷേപത്തിന്‍റെ പരിധിയിൽ വരുമെന്ന ആക്ഷേപം ഉയര്‍ന്നതോടെ താരം പോസ്റ്റ് പിന്‍വലിച്ചിരുന്നു. അതേസമയം കവാനി തെറ്റൊന്നും ചെയ്തിട്ടില്ലെന്നും അധിക്ഷേപമെന്ന് വിലയിരുത്തേണ്ട സാഹചര്യം ഇല്ലെന്നും മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ക്ലബ്ബ് പ്രതികരിച്ചു.

വംശീയാധിക്ഷേപ വിവാദത്തില്‍ കുരുങ്ങി കവാനി; താരത്തിന് വിലക്ക് വന്നേക്കും

 

click me!