വംശീയാധിക്ഷേപ വിവാദത്തില്‍ കുരുങ്ങി കവാനി; താരത്തിന് വിലക്ക് വന്നേക്കും

By Web TeamFirst Published Dec 1, 2020, 12:51 PM IST
Highlights

സതാംപ്ടണിനെതിരെ ഇഞ്ച്വറി ടൈം വിന്നറിലൂടെ ചുവന്ന ചെകുത്താന്മാരുടെ പുതിയ ഹീറോ ആയതിന് പിന്നാലെയാണ് കവാനി വിവാദത്തില്‍ കുരുങ്ങിയത്.
 

ലണ്ടന്‍: മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം എഡിന്‍സണ്‍ കവാനി വംശീയാധിക്ഷേപ വിവാദത്തില്‍. ഉറുഗ്വേ സ്‌ട്രൈക്കറെ മൂന്ന് മത്സരത്തില്‍ നിന്ന് വിലക്കാന്‍ സാധ്യയേറെയാണ്. സതാംപ്ടണിനെതിരെ ഇഞ്ച്വറി ടൈം വിന്നറിലൂടെ ചുവന്ന ചെകുത്താന്മാരുടെ പുതിയ ഹീറോ ആയതിന് പിന്നാലെയാണ് കവാനി വിവാദത്തില്‍ കുരുങ്ങിയത്. മികച്ച പ്രകടനത്തിന് ഇന്‍സ്റ്റഗ്രാമില്‍ അഭിനന്ദിച്ച ഫോളോവര്‍ക്ക് നന്ദി അറിയിച്ചുള്ള പോസ്റ്റില്‍ വംശീയാധിക്ഷേപകരമായ പരാമര്‍ശം ഉള്‍പ്പെട്ടെന്നാണ് ആക്ഷേപം. 

വിവാദം ആയപ്പോള്‍ കവാനി പോസ്റ്റ് പിന്‍വലിച്ചെങ്കിലും , ഫുട്‌ബോള്‍ അസോസിയേഷന്റെ പെരുമാറ്റച്ചട്ടം ലംഘിച്ചെന്നാണ് വിലയിരുത്തല്‍. താരത്തിന്റെ വിശദീകരണം കൂടി കേട്ടശേഷമാകും വിലക്ക് അടക്കമുള്ള നടപടികലില്‍ തീരുമാനം. യുറുഗ്വേ ടീമില്‍ കവാനിയുടെ സഹതാരമായിരുന്ന ലൂയി സുവാരസ് 2011ല്‍ ഇതേ പ്രയോഗത്തിന് 8 മത്സരത്തില്‍ വിലക്ക് നേരിട്ടിട്ടുണ്ട്.

മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരമായിരുന്ന പാട്രിസ് എവ്രക്കെതിരായ പരാമര്‍ശം വാത്സല്യപൂര്‍വം ആയിരുന്നെന്ന് ലിവര്‍പൂള്‍ താരം വാദിച്ചെങ്കിലും ഫുട്‌ബോള്‍ അസോസിയേഷന്‍ര്‍ അംഗീകരിച്ചിരുന്നില്ല.

click me!