മാഞ്ചസ്റ്റര്‍ ഡര്‍ബി: യുണൈറ്റഡിനോട് കണക്കുവീട്ടി സിറ്റി

Published : Jan 08, 2020, 08:49 AM ISTUpdated : Jan 08, 2020, 08:52 AM IST
മാഞ്ചസ്റ്റര്‍ ഡര്‍ബി: യുണൈറ്റഡിനോട് കണക്കുവീട്ടി സിറ്റി

Synopsis

 യുണൈറ്റഡ് മൈതാനത്ത് ആദ്യപാദ സെമിയിൽ ഒന്നിനെതിരെ മൂന്ന് ഗോളിനാണ് സിറ്റിയുടെ ജയം

മാഞ്ചസ്റ്റര്‍: ഇംഗ്ലീഷ് ലീഗ് കപ്പ് ഫുട്ബോളിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ വീഴ്‌ത്തി മാഞ്ചസ്റ്റർ സിറ്റി. യുണൈറ്റഡ് മൈതാനത്ത് ആദ്യപാദ സെമിയിൽ ഒന്നിനെതിരെ മൂന്ന് ഗോളിനാണ് സിറ്റിയുടെ ജയം. പ്രീമിയര്‍ ലീഗ് നാട്ടങ്കത്തില്‍ നേരിട്ട തോല്‍വിക്ക് കണക്കുതീര്‍ക്കാനും സിറ്റിക്കായി. 

ആദ്യ പകുതിയിൽ തന്നെ സിറ്റി മൂന്ന് ഗോളിന് മുന്നിലെത്തി. ബെർണാഡോ സിൽവ, റിയാദ് മെഹ്റസ് എന്നിവരാണ് സിറ്റിയുടെ ഗോൾ നേടിയത്. ആന്ദ്രേസ് പെരേരയുടെ സെൽഫ് ഗോളും യുണൈറ്റഡിന് തിരിച്ചടിയായി. 70-ാം മിനുട്ടിൽ മാർക്കസ് റാഷ്‌ഫോഡാണ് യുണൈറ്റഡിന്‍റെ ആശ്വാസഗോൾ നേടിയത്. ജനുവരി 29ന് രണ്ടാംപാദ സെമി സിറ്റി മൈതാനത്ത് നടക്കും.

നിലപാട് വ്യക്തമാക്കി ഗ്വാര്‍ഡിയോള

അതേസമയം മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്‍റെയോ റയൽ മാഡ്രിഡിന്‍റെയോ പരിശീലക സ്ഥാനം ഒരിക്കലും ഏറ്റെടുക്കില്ലെന്ന് മാഞ്ചസ്റ്റര്‍ സിറ്റി പരിശീലകന്‍ പെപ് ഗ്വാര്‍ഡിയോള വ്യക്തമാക്കി. ഈ രണ്ട് ക്ലബുകളെ പരിശീലിപ്പിക്കുന്നതിനേക്കാളും ഗോള്‍ഫ് കോഴ്‌സിലേക്ക് പോകാനാകും താത്പര്യപ്പെടുകയെന്നും ഗ്വാര്‍ഡിയോള
പറഞ്ഞു. 

ഗ്വാര്‍ഡിയോള പരിശീലിപ്പിച്ചിട്ടുള്ള ബാഴ‌്‌സലോണയുടെയുടെ ബദ്ധവൈരികളാണ് റയൽ മാഡ്രിഡ്. സിറ്റിയുടെ ഏറ്റവും വലിയ എതിരാളികളാണ് യുണൈറ്റഡ‍്. ഈ പശ്ചാത്തലത്തിലാണ് ഗ്വാര്‍ഡിയോളയുടെ പ്രതികരണം. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

കൊച്ചിയിൽ നാടകീയ രംഗങ്ങൾ, ഇന്ത്യൻ ഫുട്ബോൾ ടീമിന്‍റെ വാർത്താസമ്മേളനം ഉപേക്ഷിച്ചു, സ്റ്റേഡിയം തുറന്നുനൽകിയില്ലെന്ന് പരാതി
ഇറ്റലിക്ക് ഇത് ജീവൻമരണ പോരാട്ടം, ലോകകപ്പ് സ്വപ്നം നിലനിർത്താൻ വമ്പന്മാർ ഇന്നിറങ്ങുന്നു; യൂറോപ്പിൽ പ്ലേ ഓഫ് പോരാട്ടം