സെമെന്യോയുടെ ബാക്ക്‌ഹീല്‍ മാജിക്; മാഞ്ചസ്റ്റർ സിറ്റിക്ക് എട്ടാം എഫ്‌എ കപ്പ് കിരീടം

Published : May 17, 2026, 09:57 AM IST
Manchester-City

Synopsis

എഫ്‌എ കപ്പ് ഫൈനലിൽ ചെൽസിയെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ച് മാഞ്ചസ്റ്റർ സിറ്റി കിരീടം ചൂടി. 71-ാം മിനിറ്റിൽ അന്‍റോയിൻ സെമെന്യോ നേടിയ ബാക്ക്ഹീൽ ഗോളാണ് സിറ്റിയുടെ വിജയത്തിന് വഴിയൊരുക്കിയത്. ഇതോടെ സിറ്റി എട്ടാം തവണയാണ് എഫ്‌എ കപ്പ് കിരീടം സ്വന്തമാക്കുന്നത്.

വെംബ്ലി: എഫ്‌എ കപ്പിൽ കരുത്തരായ ചെൽസിയെ തോൽപിച്ച് മാഞ്ചസ്റ്റർ സിറ്റിക്ക് കിരീടം. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു സിറ്റിയുടെ മിന്നും ജയം. സിറ്റിയുടെ എട്ടാം എഫ്‌എ കപ്പ് കിരീട നേട്ടമാണിത്. അതിശയിപ്പിക്കുന്ന ബാക്ക്‌ഹീലിലൂടെ 71- മിനിറ്റിൽ അന്‍റോയിൻ സെമെന്യോയാണ് സിറ്റിയുടെ വിജയ ഗോള്‍ നേടിയത്.

അന്‍റോയിൻ സെമെന്യോ സിറ്റിയുടെ ഹീറോ

വെംബ്ലി സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ ഫൈനലിൽ ചെൽസിയെ 1-0 ന് തോൽപ്പിച്ച് മാഞ്ചസ്റ്റർ സിറ്റി എഫ്എ കപ്പ് ചാമ്പ്യന്‍മാരായി. മത്സരത്തിന്‍റെ 72-ാം മിനിറ്റിൽ ഏർലിങ് ഹാലൻഡിന്‍റെ പാസിൽ നിന്ന് അന്‍റോയിൻ സെമെന്യോ നേടിയ മനോഹരമായ ബാക്ക്ഹീൽ ഗോളാണ് സിറ്റിക്ക് വിജയം സമ്മാനിച്ചത്. ലോകത്തിലെ ഏറ്റവും പഴക്കമേറിയ ഫുട്ബോൾ ടൂർണമെന്‍റായ എഫ്എ കപ്പിന്‍റെ 145-ാമത് പതിപ്പായിരുന്നു ഇത്. എട്ടാമത്തെ എഫ്എ കപ്പ് കിരീടം സ്വന്തമാക്കിയ മാഞ്ചസ്റ്റർ സിറ്റി, ഈ നേട്ടത്തില്‍ ചെൽസി, ലിവർപൂൾ, ടോട്ടനം എന്നീ ക്ലബ്ബുകൾക്കൊപ്പമെത്തി.

സ്റ്റൈലിഷ് ഫിനിഷിംഗ്

കലാശപ്പോരില്‍ കിക്കോഫിന് പിന്നാലെ ആക്രമിച്ച തുടങ്ങിയ ഇരു ടീമുകളും ആദ്യ പകുതിയിൽ ഒപ്പത്തിനൊപ്പം മുന്നേറി. അവസരങ്ങൾ ലഭിച്ചെങ്കിലും സിറ്റിക്ക് മുന്നിൽ ചെൽസിയുടെ ഗോളി റോബർട്ട് സാഞ്ചെസ് കരുത്തോടെ നിന്നു. ഗോൾരഹിതമായ ആദ്യ പകുതിക്ക് ശേഷം മൊമന്‍റ് ഓഫ് ദ ഡേയായി ഹാലന്‍ഡിന്‍റെ പാസിൽ അന്‍റോയിൻ സെമെന്യോയുടെ സ്റ്റൈലിഷ് ഫിനിഷ് സിറ്റിക്ക് എട്ടാം എഫ്‌എ കപ്പ് സമ്മാനിക്കുകയായിരുന്നു. പിന്നെ അവസാനം വരെ കൂടുതൽ ട്വിസ്റ്റുകൾക്ക് ഇടം നൽകാതെ സിറ്റി പിടിച്ചുനിന്നു.

 

 

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

20 വർഷത്തെ കാത്തിരിപ്പിന് വിരാമം, അത്‌ലറ്റിക്കോ മാഡ്രിഡിനെ വീഴ്ത്തി ആഴ്സണൽ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ
2026 ലോകകപ്പ്: ഇറാന്‍ അമേരിക്കയില്‍ കളിക്കും, ഇന്‍ഫാന്റിനോ സ്ഥിരീകരിച്ചു, ട്രംപ് സമ്മതിച്ചു