പ്രീമിയര്‍ ലീഗ്: ലീഡ്‌സിനെ പൂട്ടി ചെല്‍സി തലപ്പത്ത്, മാഞ്ചസ്റ്റര്‍ ടീമുകള്‍ക്കും ജയം

By Web TeamFirst Published Dec 6, 2020, 8:42 AM IST
Highlights

വെസ്റ്റ് ഹാമിനെതിരെ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തകർപ്പൻ വിജയവുമായി മാഞ്ചസ്റ്റർ യുണൈറ്റഡ്.

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലീഡ്സ് യുണൈറ്റഡിനെ തകര്‍ത്ത് ചെൽസി ഒന്നാമത്. മാഞ്ചസ്റ്റര്‍ ടീമുകളും ആധികാരിക ജയം സ്വന്തമാക്കി. 

പ്രീമിയര്‍ ലീഗില്‍ ലീഡ്സിനെ ചെൽസി മറികടന്നത് ഒന്നിനെതിരെ മൂന്ന് ഗോളിന്. ജിറൂദ്, സൂമ, പുലിസിച്ച് എന്നിവരാണ് ചെൽസിയുടെ സ്‌കോറർമാർ. ജയത്തോടെ ചെൽസി പോയിന്‍റ് പട്ടികയിൽ ഒന്നാമതെത്തി. 11 കളികളിൽ നിന്ന് 22 പോയിന്‍റാണ് ചെൽസിയുടെ സമ്പാദ്യം.

ഐഎസ്എല്‍: നോര്‍ത്ത് ഈസ്റ്റിന് മുന്നിലും നാണംകെട്ട് ഈസ്റ്റ് ബംഗാള്‍

വെസ്റ്റ് ഹാമിനെതിരെ തകർപ്പൻ വിജയവുമായി മാഞ്ചസ്റ്റർ യുണൈറ്റഡും ഗംഭീരമാക്കി. ആദ്യ പകുതിയിൽ ഒരു ഗോളിന് പിന്നിട്ട ശേഷമായിരുന്നു യുണൈറ്റഡിന്‍റെ കിടിലൻ തിരിച്ചുവരവ്. 65-ാം മിനുറ്റിൽ പോഗ്ബ, മൂന്ന് മിനുറ്റുകൾക്ക് ശേഷം ഗ്രീൻവുഡ്, 78-ാം മിനുറ്റിൽ റാഷ് ഫോർഡ് എന്നിവരാണ് സ്‌കോർ ചെയ്തത്. 10 മത്സരങ്ങളിൽ നിന്ന് ആറ് വിജയം നേടിയ യുണൈറ്റഡ് 19 പോയിന്‍റുമായി നാലാം സ്ഥാനത്താണ്.

നോര്‍ത്ത് ഈസ്റ്റിന്‍റെ കോട്ട കാത്ത ബെഞ്ചമിന്‍ ലാംബോട്ട് കളിയിലെ താരം

മറ്റൊരു മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റി അനായാസ ജയം നേടി. ഫുള്‍ഹാമിനെ മറുപടിയില്ലാത്ത രണ്ട് ഗോളിന് തോൽപ്പിച്ചു. അഞ്ചാം മിനിറ്റിൽ റഹീം സ്റ്റെര്‍ലിംഗ് സിറ്റിയെ മുന്നിലെത്തിച്ചു. 26-ാം മിനിറ്റില്‍ കെവിന്‍ ഡിബ്രുയിന്‍ രണ്ടാം ഗോള്‍ നേടി. 10 കളിയിൽ അഞ്ചാം ജയം നേടിയ സിറ്റിക്ക് 18 പോയിന്‍റായി.  

ജയിച്ചാല്‍ ടി20 പരമ്പര, സഞ്ജു കളിക്കുമെന്ന് പ്രതീക്ഷ; ടീം ഇന്ത്യ സിഡ്‌നിയില്‍ ഇറങ്ങുന്നു

click me!