പ്രീമിയര്‍ ലീഗ്: വീണ്ടും ത്രില്ലര്‍ ജയവുമായി യുണൈറ്റഡ്; ആഴ്‌സണലിനെ വിറപ്പിച്ച് ഫുൾഹാം

Published : Apr 19, 2021, 08:12 AM ISTUpdated : Apr 19, 2021, 08:16 AM IST
പ്രീമിയര്‍ ലീഗ്: വീണ്ടും ത്രില്ലര്‍ ജയവുമായി യുണൈറ്റഡ്; ആഴ്‌സണലിനെ വിറപ്പിച്ച് ഫുൾഹാം

Synopsis

84-ാം മിനിറ്റുവരെ ഇരു ടീമുകളും ഒപ്പത്തിനൊപ്പം ആയിരുന്നെങ്കിലും ഒന്‍പത് മിനിറ്റിനിടെ രണ്ട് ഗോളുകള്‍ നേടിയ യുണൈറ്റ‍ഡ് ജയം പിടിച്ചെടുക്കുകയായിരുന്നു. 

മാഞ്ചസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോളിൽ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് വീണ്ടും ത്രസിപ്പിക്കുന്ന ജയം. ബേണ്‍ലിയെ ഒന്നിനെതിരെ മൂന്ന് ഗോളിന് യുണൈറ്റഡ് വീഴ്‌ത്തി. 84-ാം മിനിറ്റുവരെ ഇരു ടീമുകളും ഒപ്പത്തിനൊപ്പം ആയിരുന്നെങ്കിലും ഒന്‍പത് മിനിറ്റിനിടെ രണ്ട് ഗോളുകള്‍ നേടിയ യുണൈറ്റ‍ഡ് ജയം പിടിച്ചെടുക്കുകയായിരുന്നു. 

മേസൺ ഗ്രീന്‍വു‍ഡ് ഇരട്ടഗോള്‍ നേടി. 48, 84 മിനിറ്റുകളിലാണ് ഗ്രീന്‍വുഡ് ഗോളുകള്‍ നേടിയത്. ഇഞ്ച്വറി ടൈമിന്‍റെ മൂന്നാം മിനിറ്റിൽ എഡിന്‍സൺ കവാനി ജയം പൂര്‍ത്തിയാക്കി. 32 കളിയിൽ 66 പോയിന്‍റുള്ള യുണൈറ്റഡ് രണ്ടാം സ്ഥാനത്താണ്. ഒന്നാം സ്ഥാനക്കാരായ സിറ്റിക്ക് എട്ട് പോയിന്‍റ് ലീഡുണ്ട്. സീസണിൽ ആറ് മത്സരം ആണ് ശേഷിക്കുന്നത്.

നടുങ്ങി ആഴ്‌സണല്‍ 

അതേസമയം ആഴ്‌സണലിനെ വിറപ്പിച്ചു ഫുൾഹാം. വിജയത്തോളം പോന്ന സമനിലയാണ് ഫുൾഹാം സ്വന്തമാക്കിയത്. കളി അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ശേഷിക്കേ ആഴ്‌സണലിനായി എഡ്ഡി എൻകെട്ടിയ നേടിയ ഗോളാണ് ഫുൾഹാമിന് ജയം നിഷേധിച്ചത്. നേരത്തെ 59-ാം മിനിട്ടിൽ ജോഷ് മജ പെനാൽട്ടിയിലൂടെ ഫുൾഹാമിനെ മുന്നിലെത്തിച്ചിരുന്നു. ഇന്ന് ഇന്ത്യന്‍ സമയം രാത്രി 12.30ന് ലിവര്‍പൂള്‍, ലീഡ്സ് യുണൈറ്റഡിനെ നേരിടും. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

12 വർഷത്തെ കാത്തിരിപ്പ് അവസാനിക്കുന്നു, ഇറ്റലി ലോകകപ്പ് യോഗ്യതക്കരികെ; ഗ്യോക്കറസ് മാജിക്കിൽ സ്വീഡൻ
ആഞ്ചലോട്ടിക്ക് കീഴിലും അടിതെറ്റി ബ്രസീല്‍; പത്തുപേരുമായി കളിച്ചിട്ടും കാനറികളെ തകർത്ത് ഫ്രാൻസ്