Football Match Day : ഇന്ന് ഫുട്ബോള്‍ ദിനം; ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലും ലാലിഗയിലും വമ്പന്‍മാര്‍ കളത്തില്‍

Published : Dec 04, 2021, 11:40 AM ISTUpdated : Dec 04, 2021, 11:43 AM IST
Football Match Day : ഇന്ന് ഫുട്ബോള്‍ ദിനം; ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലും ലാലിഗയിലും വമ്പന്‍മാര്‍ കളത്തില്‍

Synopsis

രാത്രി 8.30ന് ലിവര്‍പൂള്‍, വൂള്‍വ്സിനെയും സതാംപ്ടൺ, ബ്രൈറ്റണെയും ന്യൂകാസില്‍, ബേൺലിയെയും നേരിടും

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോളില്‍ (English Premier League) ഒന്നാം സ്ഥാനം നിലനിര്‍ത്താന്‍ ചെൽസി (Chelsea Fc) ഇന്നിറങ്ങും. ഇന്ത്യന്‍സമയം വൈകീട്ട് 6ന് തുടങ്ങുന്ന എവേ മത്സരത്തിൽ വെസ്റ്റ് ഹാം (West Ham) ആണ് എതിരാളികള്‍. 14 കളിയിൽ 33 പോയിന്‍റുള്ള ചെൽസി ഒന്നാമതും 24 പോയിന്‍റുള്ള വെസ്റ്റ് ഹാം നാലാം സ്ഥാനത്തുമാണ്. ലാലിഗയില്‍ (LaLiga) വമ്പന്‍മാരായ റയല്‍ മാഡ്രിഡും (Real Madrid) ബാഴ്‌സലോണയും (Barcelona Fc) ഇന്ന് മൈതാനത്തിറങ്ങും. 

രാത്രി 8.30ന് ലിവര്‍പൂള്‍, വൂള്‍വ്സിനെയും സതാംപ്ടൺ, ബ്രൈറ്റണെയും ന്യൂകാസില്‍, ബേൺലിയെയും നേരിടും. നിലവിലെ ജേതാക്കളായ മാഞ്ചസ്റ്റര്‍ സിറ്റി രാത്രി 11ന് വാറ്റ്ഫോര്‍ഡിനെ നേരിടും. 14 കളിയിൽ 32 പോയിന്‍റുമായി സിറ്റി രണ്ടാമതും 31 പോയിന്‍റുള്ള ലിവര്‍പൂൾ മൂന്നും സ്ഥാനങ്ങളിലാണ്. 

സ്‌പാനിഷ് ലീഗിലും വമ്പന്മാര്‍ ഇന്ന് കളത്തിലെത്തും. ഇന്ത്യന്‍സമയം രാത്രി 8.45ന് ബാഴ്‌സലോണ റയൽ ബെറ്റിസിനെ നേരിടും. 14 കളിയിൽ 23 പോയിന്‍റുമായി ഏഴാം സ്ഥാനത്താണ് ബാഴ്‌സ. രാത്രി 11ന് പോയിന്‍റ് പട്ടികയിൽ രണ്ടാമതുള്ള അത്‌ലറ്റിക്കോ മാഡ്രിഡ് 14-ാം സ്ഥാനക്കാരായ മയ്യോര്‍ക്കയെ നേരിടും. റയൽ സോസിഡാഡും റയൽ മാഡ്രിഡും പുലര്‍ച്ചെ 1.30ന് ഏറ്റുമുട്ടും.

15 കളിയിൽ 36 പോയിന്‍റുമായി ഒന്നാം സ്ഥാനത്താണ് റയൽ മാഡ്രിഡ്. 29 പോയിന്‍റുള്ള സോസിഡാഡ് ആണ് മൂന്നാമത്. നിലവില്‍ നാലാം സ്ഥാനത്തുള്ള സെവ്വിയ്യ വൈകീട്ട് 6.30ന് വിയ്യാറയലിനെ നേരിടും. 

BCCI AGM Festival Match : വീണ്ടും ഓഫ്‌സൈഡിലെ ദൈവമായി അവതരിച്ച് ദാദ; പക്ഷേ വീഴ്‌ത്തി ജെയ് ഷായുടെ ടീം!

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

മെസി മുംബൈയില്‍ കുടുങ്ങി, ദില്ലിയിലേക്കുള്ള വരവ് വൈകുന്നു, വില്ലനായത് തലസ്ഥാനത്തെ കനത്ത മൂടല്‍മഞ്ഞ്
ഒറ്റ ഫ്രെയിമില്‍ GOATs, എത്ര മനോഹരം! ക്രിക്കറ്റ് ഇതിഹാസത്തിനൊപ്പം മെസി, ഒപ്പം ഛേത്രിയും വാങ്കഡെയില്‍ ആരാധകരുടെ മനംകുളിരും കാഴ്ച