പ്രതാപം വീണ്ടെടുക്കണം; മാഞ്ചസ്റ്റര്‍ യുനൈറ്റഡ് താരങ്ങള്‍ക്ക് കര്‍ശന നിയന്ത്രണവുമായി എറിക് ടെന്‍ ഹാഗ്

Published : Jul 09, 2022, 12:17 PM IST
പ്രതാപം വീണ്ടെടുക്കണം; മാഞ്ചസ്റ്റര്‍ യുനൈറ്റഡ് താരങ്ങള്‍ക്ക് കര്‍ശന നിയന്ത്രണവുമായി എറിക് ടെന്‍ ഹാഗ്

Synopsis

കഴിഞ്ഞ സീസണില്‍ ചാംപ്യന്‍സ് ലീഗില്‍ (UEFA Chamapions League) നിന്ന് നേരത്തേ പുറത്തായ യുണൈറ്റഡ് പ്രീമിയര്‍ ലീഗില്‍ ആറാംസ്ഥാനത്തേക്കും വീണു. ഇതോടെയാണ് അയാക്‌സില്‍ നിന്ന് വലിയ പ്രതീക്ഷകളോടെ എറിക് ടെന്‍ ഹാഗിനെ പുതിയ പരിശീലകനായി കൊണ്ടുവന്നത്.

മാഞ്ചസ്റ്റര്‍: മാഞ്ചസ്റ്റര്‍ യുണൈറ്റഡ് (Manchester United) താരങ്ങള്‍ക്ക് കര്‍ശന നിയന്ത്രണങ്ങളുമായി പുതിയ കോച്ച് എറിക് ടെന്‍ ഹാഗ് (Erik ten Hag). യുണൈറ്റഡിന്റെ പഴയ പ്രതാപം വീണ്ടെടുക്കാനാണ് പുതിയ രീതികളെന്ന് കോച്ച് വ്യക്തമാക്കി. സര്‍ അലക്‌സ് ഫെര്‍ഗ്യൂസണ്‍ പടിയിറങ്ങിയതിന് ശേഷം പ്രീമിയര്‍ ലീഗ് കിരീടത്തില്‍ തൊടാന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് കഴിഞ്ഞിട്ടില്ല. പരിശീലകര്‍ മാറിമാറി വന്നെങ്കിലും കിരീടവരള്‍ച്ചയുടെ ആഘാതംകൂടിക്കൂടി വന്നു. 

കഴിഞ്ഞ സീസണില്‍ ചാംപ്യന്‍സ് ലീഗില്‍ (UEFA Chamapions League) നിന്ന് നേരത്തേ പുറത്തായ യുണൈറ്റഡ് പ്രീമിയര്‍ ലീഗില്‍ ആറാംസ്ഥാനത്തേക്കും വീണു. ഇതോടെയാണ് അയാക്‌സില്‍ നിന്ന് വലിയ പ്രതീക്ഷകളോടെ എറിക് ടെന്‍ ഹാഗിനെ പുതിയ പരിശീലകനായി കൊണ്ടുവന്നത്. ടീമിന്റെ കെട്ടുറപ്പ് ശക്തമാക്കാന്‍ കര്‍ശന നിയമങ്ങളാണ് എറിക് ടീമില്‍ നടപ്പാക്കുന്നത്. കഴിഞ്ഞ സീസണില്‍ ടീമിലെ വിവരങ്ങള്‍ ചോരുന്നതായിരുന്നു പ്രധാന പ്രശ്‌നം.

കേരള ബ്ലാസ്‌റ്റേഴ്‌സിന് സപ്രൈസ് ക്ലബിന്റെ ആപ്പ്; പോര്‍ച്ചുഗീസ് സ്‌ട്രൈക്കര്‍ മഞ്ഞപ്പടയ്‌ക്കൊപ്പമുമുണ്ടാവില്ല

ഡ്രസ്സിംഗ് റൂമിലെ വിവരങ്ങള്‍ ചോര്‍ത്തിയെന്ന് വ്യക്തമായാല്‍ അവര്‍ക്ക് ടീമില്‍ സ്ഥാനമുണ്ടാവില്ലെന്ന് കോച്ച് വ്യക്തമാക്കിക്കഴിഞ്ഞു. ഇതോടൊപ്പം എത്രസീനിയര്‍ താരമാണെങ്കിലും വൈകിയെത്തുന്നവരുടെ സ്ഥാനവും പുറത്ത്. കളിക്കാരുടെ ഭക്ഷണകാര്യങ്ങളിലും മാറ്റംവരുത്തിയിട്ടുണ്ട്. പരിശീലന ദിവസങ്ങളില്‍ കളിക്കാര്‍ നിര്‍ബന്ധമായി കാരിംഗ്ടണ്‍ ട്രെയ്‌നിംഗ് സെന്ററില്‍ ഒരുമിച്ച് ഭക്ഷണം കഴിക്കണമെന്ന് നിര്‍ബന്ധമാണ്. 

സ്റ്റേഡിയത്തില്‍ വിഐപികള്‍ക്ക് മാത്രം മദ്യം; ഖത്തര്‍ ലോകകപ്പിലെ നിയന്ത്രണം ഇങ്ങനെ

എല്ലാമാസവും കളിക്കാര്‍ക്ക് ശാരീരിക പരിശോധനയും ഉറപ്പാക്കും. ഇതോടൊപ്പം മത്സരങ്ങളുള്ള ആഴ്ചകളില്‍ മദ്യത്തിനും വിലക്കുണ്ട്. തന്റെ കര്‍ശനമായ ചിട്ടകളിലോ പരിശീലന രീതികളിലോ വിയോജിപ്പുള്ള താരങ്ങള്‍ ഇക്കാര്യം ഏജന്റിനോടോ പുറത്തുള്ളവരോടോ പറയരുതെന്നും പകരം തന്നോട് നേരിട്ട് പറയണമെന്നും എറിക് ടെന്‍ ഹാഗ് ആവശ്യപ്പെട്ടു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ട്രാവന്‍കൂര്‍ റോയല്‍സിന് ''ട്രിപ്പിള്‍'' നേട്ടം; തിരുവനന്തപുരം ജില്ലാ യൂത്ത് ലീഗില്‍ മൂന്ന് വിഭാഗങ്ങളിലും കിരീടം
കൊച്ചി സ്റ്റേഡിയ നവീകരണത്തിന് ചെലവിട്ടത് 70 കോടിയെന്ന് സ്‌പോണ്‍സര്‍; കൃത്യമായ കണക്കുകള്‍ പുറത്തുവിടാതെ ജിസിഡിഎ