പെട്ടിയുമായി ബീച്ചില്‍ റോണോയും എംബാപ്പെയും നോയറും; ട്രോളി ഹംഗറി കോച്ച്

By Web TeamFirst Published Jul 2, 2021, 2:14 PM IST
Highlights

ഫ്രാൻസിനും പോർച്ചുഗലിനും ജർമനിക്കും പ്രീ ക്വാർട്ട‍‍ർ കടമ്പ കടക്കാനായില്ല. ഇതോടെ റൊണാൾഡോയും എംബാപ്പെയും നോയറും പെട്ടിയുമായി ബീച്ചിനരികിലൂടെ നടന്നുനീങ്ങുന്ന ചിത്രം മാ‍ർക്കോ റോസി സാമൂഹ്യമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു.

ബുഡാപെസ്റ്റ്: യൂറോ കപ്പ് പ്രീ ക്വാർട്ടറിൽ പോർച്ചുഗലും ഫ്രാന്‍സും ജർമനിയും പുറത്തായതിന് പിന്നാലെ സൂപ്പർ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാൾഡോ, കിലിയൻ എംബാപ്പെ, മാനുവൽ നോയർ എന്നിവരെ ട്രോളി ഹംഗറി കോച്ച് മാ‍ർക്കോ റോസി. 

മരണഗ്രൂപ്പിൽ ഫ്രാൻസ്, ജ‍ർമനി, പോ‍ർച്ചുഗൽ എന്നിവർക്കൊപ്പം കളിക്കേണ്ടി വന്ന ടീമാണ് ഹംഗറി. ഇതുകൊണ്ടുതന്നെ ഹംഗറി ആദ്യ റൗണ്ടിൽ പുറത്തായി. എന്നാൽ ഫ്രാൻസിനും പോർച്ചുഗലിനും ജർമനിക്കും പ്രീ ക്വാർട്ട‍‍ർ കടമ്പ കടക്കാനായില്ല. ഇതോടെ റൊണാൾഡോയും എംബാപ്പെയും നോയറും പെട്ടിയുമായി ബീച്ചിനരികിലൂടെ നടന്നുനീങ്ങുന്ന ചിത്രം മാ‍ർക്കോ റോസി സാമൂഹ്യമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു. ഉടൻ തന്നെ ബീച്ചിൽ കണ്ടുമുട്ടാം എന്ന അടിക്കുറിപ്പും ചിത്രത്തിന് നൽകി. പിന്നാലെ പോസ്റ്റ് വൈറലാവുകയായിരുന്നു. 

യൂറോ കപ്പിലെ മരണഗ്രൂപ്പായിരുന്നു എഫ്. നിലവിലെ ചാമ്പ്യന്മാരായ പോര്‍ച്ചുഗലും കഴിഞ്ഞ ലോകകപ്പ് ഉയര്‍ത്തിയ ഫ്രാന്‍സും വമ്പന്മാരായ ജര്‍മനിയും ഉള്‍പ്പെട്ട ഗ്രൂപ്പ്. അട്ടിമറിക്കാരായി ഹംഗറിയും ഗ്രൂപ്പിലുണ്ടായിരുന്നു. അഞ്ച് പോയിന്‍റുമായി ഫ്രാന്‍സ് ഗ്രൂപ്പ് ചാമ്പ്യന്‍മാരായപ്പോള്‍ നാല് പോയിന്‍റുള്ള ജര്‍മനി രണ്ടാം സ്ഥാനക്കാരായി. ഇത്രയും തന്നെ പോയിന്‍റുള്ള പോര്‍ച്ചുഗല്‍ മികച്ച മൂന്നാം സ്ഥാനക്കാരായും പ്രീ ക്വാര്‍ട്ടറിനെത്തി. രണ്ട് പോയിന്‍റ് മാത്രമുള്ള ഹംഗറി നാലാം സ്ഥാനക്കാരായി പുറത്തുപോയി. 
 
എന്നാല്‍ മരണഗ്രൂപ്പില്‍ നിന്നെത്തിയ ഒരു ടീമും ക്വാര്‍ട്ടർ ഫൈനലിന് യോഗ്യത നേടിയില്ല. ഹംഗറിയെ കടന്നെത്തിയ മൂന്ന് ടീമുകള്‍ക്കും പ്രീ ക്വാര്‍ട്ടറില്‍ പിഴച്ചു. ആദ്യം പോര്‍ച്ചുഗലിനെ ബെല്‍ജിയം വീഴ്ത്തി. തോര്‍ഗന്‍ ഹസാന്‍ഡിനെ ഗോളാണ് പോര്‍ച്ചുഗലിനെ പുറത്താക്കിയത്. ഫ്രാന്‍സാവട്ടെ സ്വിറ്റ്‌സര്‍ലന്‍ഡിന്‍റെ പോരാട്ടവീര്യത്തിന് മുന്നില്‍ അടിയറവ് പറഞ്ഞു. പിന്നാലെ ഇംഗ്ലണ്ടിനോട് തോറ്റ് ജര്‍മനിയും മടങ്ങിയതോടെ മരണഗ്രൂപ്പിലെ ടീമുകളെല്ലാം ക്വാർട്ടർ കാണാതെ പുറത്താവുകയായിരുന്നു. 

കൂടുതല്‍ യൂറോ വാർത്തകള്‍...

സ്പെയ്ന്‍ സ്വിറ്റ്സർലൻഡിനെതിരെ; യൂറോയിലെ ആദ്യ ക്വാർട്ടർ ഇന്ന് തീപാറും

യൂറോ: അസൂറിക്കുതിപ്പിന് തടയിടുമോ ബെല്‍ജിയം; രണ്ടാം ക്വാർട്ടറില്‍ വമ്പന്‍ പോരാട്ടം

മൊട്ടത്തലയില്‍ ഉമ്മവച്ച് മൈതാനത്തേത്ത്; വിജയ ശേഷം പാട്ട്, പിസ പാർട്ടി; വിജയക്കുതിപ്പിലെ അസൂറി വിശ്വാസങ്ങള്‍

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യഅകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!