
സെന്‍റ് പീറ്റേഴ്സ്ബർഗ്: യൂറോ കപ്പ് ക്വാർട്ടറിലെ ആദ്യ മത്സരത്തിൽ സ്പെയ്ൻ ഇന്ന് സ്വിറ്റ്സർലൻഡിനെ നേരിടും. റഷ്യയിലെ സെന്‍റ് പീറ്റേഴ്സ്ബർഗില്‍ രാത്രി 9.30നാണ് കളി തുടങ്ങുക.
ഇരു ടീമും ചില്ലറക്കാരല്ല
ലോക ചാമ്പ്യന്മാരായ ഫ്രാന്‍സിനെ അട്ടിമറിച്ചാണ് സ്വിറ്റ്സർലൻഡ് ക്വാർട്ടർ പോരിനെത്തുന്നത്. അതേസമയം ക്രൊയേഷ്യയെ ഗോൾമഴയിൽ മുക്കി സ്പെയ്നും വരുന്നു. യൂറോയുടെ ചരിത്രത്തിലാദ്യമായി ഇരുവരും നേർക്കുനേർ വരുന്നു എന്നതാണ് കൗതുകം.
ഈ യൂറോയിൽ ഒരു മത്സരത്തില്‍ അഞ്ച് ഗോൾ നേടിയ ഒരേയൊരു ടീം സ്പെയ്നാണ്. അതും രണ്ട് തവണ. സ്വിറ്റ്സർലൻഡ് കരുതിയിരിക്കുന്നതും ഈ കണക്ക് തന്നെയാകും. അതേസമയം ഫ്രാൻസിനെ വിറപ്പിച്ചെത്തുന്ന സ്വിറ്റ്സർലൻഡിനെ എഴുതിത്തള്ളാനാവില്ല സ്പെയ്ന്. നായകൻ സെർജിയോ ബുസ്കറ്റ്സിന്‍റെയും ജോർഡി ആൽബയുടേയും പരിചയസമ്പത്തിന്‍റെ ഊർജം സ്പെയ്നിന് കരുത്താകും. 2012ൽ യൂറോ നേടിയ ടീമിലെ അനുഭവം ഇരുവരും ക്വാർട്ടറിൽ പുറത്തെടുത്താൽ വ്ലാദിമിർ പെറ്റ്കോവിച്ചിന്‍റെ സംഘത്തിന് മടങ്ങേണ്ടിവരും.
ഷാക്കയില്ലാതെ സ്വിറ്റ്സർലൻഡ്
സസ്പെൻഷനായതിനാൽ നായകൻ ഷാക്ക പുറത്തിരിക്കുന്നത് സ്വിറ്റ്സർലൻഡിന് കനത്ത പ്രഹരമാണ്. ഷഖീരിയുടെയും സെഫറോവിച്ചിന്‍റെയും ഫോമിലൂടെ ഇത് മറികടക്കാമെന്ന് ചെമ്പട കരുതുന്നു. സ്വിസ് നിരയിലെ ഏഴ് താരങ്ങൾ കൂടി ഓരോ മഞ്ഞ കാർഡുമായി സസ്പെൻഷൻ ഭീഷണി നേരിടുന്നുണ്ട്.
നേർക്കുനേർ കണക്ക്
സ്പെയ്നും സ്വിറ്റ്സർലൻഡും ഏറ്റുമുട്ടുന്ന ഇരുപത്തിമൂന്നാമത്തെ മത്സരമാണിത്. പതിനാറ് കളിയിലും സ്പെയ്നായിരുന്നു ജയം. സ്വിറ്റ്സർലൻഡിന് ഇതുവരെ ജയിക്കാനായത് ഒറ്റക്കളിയിൽ മാത്രം. അഞ്ച് മത്സരം സമനിലയിൽ അവസാനിച്ചു. കഴിഞ്ഞ വർഷത്തെ യുവേഫ നേഷൻസ് ലീഗിലാണ് ഏറ്റവും ഒടുവിൽ മുഖാമുഖം വന്നത്. അന്ന് ഇരുടീമും ഓരോ ഗോൾ നേടി സമനിലയിൽ പിരിഞ്ഞു.
കൂടുതല്‍ യൂറോ വാർത്തകള്‍...
സ്വിസ് പടയ്ക്ക് ഊര്‍ജ്ജമായ 'പേഴ്സണ്‍ ഓഫ് ഗെയിം' കാണിയെ കണ്ടെത്തി.!
'ഇംഗ്ലണ്ട് ജയിച്ചാല്‍...'; .വാക്ക് പാലിച്ചിട്ടും പറഞ്ഞ ഇംഗ്ലീഷുകാരിയെ വിടാതെ മലയാളികള്‍
ശൗര്യം ചോർന്ന പുലികള്‍; യൂറോയില്‍ വന്‍ വീഴ്ചയായി ഈ താരങ്ങൾ
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യഅകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!