മത്സരത്തില്‍ ഇംഗ്ലണ്ട് ഏറെക്കാലത്തിന് ശേഷം ജര്‍മ്മനിയെ 2-0ത്തിന് യൂറോയില്‍ നിന്നും കെട്ടുകെട്ടിച്ചു. ഇതിന് പിന്നാലെയാണ് വാക്ക് പാലിച്ചില്ലെന്ന് പറഞ്ഞ് ആസ്ട്രിഡ് വെറ്റിന്‍റെ അക്കൗണ്ടില്‍ മലയാളികള്‍ അടക്കം വ്യാപകമായി കമന്‍റുകള്‍ നടത്താന്‍ തുടങ്ങിയത്. 

ലണ്ടന്‍: ആസ്ട്രിഡ് വെറ്റ് എന്ന ഇംഗ്ലീഷ് പോണ്‍ താരം ഇംഗ്ലണ്ട്- ജര്‍മ്മനി യൂറോകപ്പ് മത്സരത്തിന് മുന്‍പ് നടത്തിയ ട്വീറ്റ് ഏറെ വാര്‍ത്തയായിരുന്നു. പോണ്‍താരമാണെങ്കിലും ഇംഗ്ലീഷ് ലീഗില്‍ ചെല്‍സിയുടെ കടുത്ത ആരാധികയായ ഇവര്‍ യൂറോയിലെ ഇംഗ്ലണ്ടിന്‍റെ എല്ലാ മത്സരങ്ങളിലും സന്നിഹിതയായിരുന്നു. 

ഇംഗ്ലണ്ട് ജര്‍മ്മനി മത്സരത്തിന് തൊട്ട് മുന്‍പാണ് ഇവര്‍ മത്സരത്തില്‍ ഇംഗ്ലണ്ട് ജയിച്ചാല്‍ തുണിയൂരിയും എന്ന രീതിയില്‍ ട്വീറ്റ് ചെയ്തത്. മത്സരത്തില്‍ ഇംഗ്ലണ്ട് ഏറെക്കാലത്തിന് ശേഷം ജര്‍മ്മനിയെ 2-0ത്തിന് യൂറോയില്‍ നിന്നും കെട്ടുകെട്ടിച്ചു. ഇതിന് പിന്നാലെയാണ് വാക്ക് പാലിച്ചില്ലെന്ന് പറഞ്ഞ് ആസ്ട്രിഡ് വെറ്റിന്‍റെ അക്കൗണ്ടില്‍ മലയാളികള്‍ അടക്കം വ്യാപകമായി കമന്‍റുകള്‍ നടത്താന്‍ തുടങ്ങിയത്. ആദ്യഘട്ടത്തില്‍ 2011 ക്രിക്കറ്റ് ലോകകപ്പ് കാലത്ത് ബോളിവുഡ് നടിയും മോഡലുമായ പൂനംപാണ്ഡേ നടത്തിയ ഇത്തരത്തിലുള്ള വിവാദ പരാമര്‍ശത്തെ ഉദ്ധരിച്ചാണ് പലരും കമന്‍റ് ചെയ്തത്.

തന്‍റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിന് ഇന്നലെ എന്ത് സംഭവിച്ചു, എന്ന് ചോദിച്ച് ഇതിന്‍റെ സ്ക്രീന്‍ഷോട്ട് ആസ്ട്രിഡ് വെറ്റ് തന്നെ ട്വീറ്റ് ചെയ്തിട്ടുണ്ട്. ഇതിന് ശേഷം വരുന്ന കമന്‍റുകളുടെ ശൈലിയും മാറിയിട്ടുണ്ട്. അതേ സമയം വെബ്ലി സ്റ്റേഡിയത്തിന് മുന്നില്‍ ടോപ്പ് ലെസായി നില്‍ക്കുന്ന ഇവരുടെ ഫോട്ടോയും ഇവരുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ കാണാം. ഇവരുടെ ട്വീറ്റിന് അടിയിലും നിരവധി മലയാളത്തിലുള്ള കമന്‍റുകള്‍ കാണാം. മലയാളിയുടെ സൈബര്‍ സ്വഭാവത്തെ വിമര്‍ശിച്ചു ഈ ട്വീറ്റിന് റിപ്ലേയായി ഏറെ കമന്‍റുകള്‍ വരുന്നുണ്ട്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona