യൂറോപ്പ ലീഗ്: മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് കളത്തില്‍; കണ്ണുകള്‍ ക്രിസ്റ്റ്യാനോ റൊണാൾഡോയില്‍

By Jomit JoseFirst Published Sep 15, 2022, 10:16 AM IST
Highlights

മാഞ്ചസ്റ്റർ യുണൈറ്റഡ് രാത്രി പത്തേകാലിന് ഷെറിഫിന്‍റെ മൈതാനത്തിറങ്ങുമ്പോൾ എല്ലാ കണ്ണുകളും ക്രിസ്റ്റ്യാനോ റൊണാൾഡോയിലാണ്

മൊൾഡോവ: യൂറോപ്പ ലീഗ് ഫുട്ബോളിൽ ആദ്യ ജയം ലക്ഷ്യമിട്ട് മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്നിറങ്ങും. മൊൾഡോവൻ ക്ലബ് ഷെറിഫാണ് എതിരാളികൾ. എ.എസ് റോമ, റയൽ സോസിഡാഡ് ടീമുകൾക്കും ഇന്ന് മത്സരമുണ്ട്.

മാഞ്ചസ്റ്റർ യുണൈറ്റഡ് രാത്രി പത്തേകാലിന് ഷെറിഫിന്‍റെ മൈതാനത്തിറങ്ങുമ്പോൾ എല്ലാ കണ്ണുകളും ക്രിസ്റ്റ്യാനോ റൊണാൾഡോയിലാണ്. ഇതിഹാസ താരം യുണൈറ്റഡിന്‍റെ ആദ്യ ഇലവനിൽ ഉണ്ടാവുമോ എന്നറിയാനാണ് ആകാംക്ഷ. സീസണിൽ രണ്ട് മത്സരത്തിലാണ് റൊണാൾഡോ യുണൈറ്റഡിന്‍റെ ആദ്യ ഇലവനിൽ ഇടംപിടിച്ചത്. ഈ രണ്ട് കളിയിലും യുണൈറ്റഡ് തോറ്റു. ഗ്രൂപ്പ് ഇയിലെ ആദ്യ മത്സരത്തിൽ റയൽ സോസിഡാഡിനോട് തോറ്റതിനാൽ യുണൈറ്റഡിന് ഇനിയുള്ള മത്സരങ്ങളെല്ലാം നിർണായകമാണ്. ഇതുകൊണ്ടുതന്നെ ടീമിൽ മാറ്റമുറപ്പ്. 

മാർക്കസ് റാഷ്ഫോർഡും ജേഡൺ സാഞ്ചോയും മുന്നേറ്റനിരയിൽ എത്തുന്നതോടെ റൊണാൾഡോ വീണ്ടും പകരക്കാരനാവാനാണ് സാധ്യത. മധ്യനിരയിൽ ബ്രൂണോ ഫെർണാണ്ടസും മടങ്ങിയെത്തും. ബ്രൂണോയ്ക്കൊപ്പം ക്രിസ്റ്റ്യൻ എറിക്സൺ, സ്കോട്ട് മക്ടോമിനെ എന്നിവരിലാണ് മധ്യനിരയിൽ കോച്ച് എറിക് ടെൻ ഹാഗ് വിശ്വാസമർപ്പിക്കുന്നത്. ഇതോടെ കാസിമിറോ ആദ്യ ഇലനിലെത്താൻ ഇനിയും കാത്തിരിക്കേണ്ടിവരും. പ്രതിരോധ നിരയിൽ നായകൻ ഹാരി മഗ്വയറിന് പകരം റഫേൽ വരാനെയും തിരിച്ചെത്തും. ഷെറിഫ് ആദ്യ മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളിന് സൈപ്രസ് ക്ലബ് ഒമോനിയയെ തോൽപിച്ചിരുന്നു.

ഇന്നലെ യുവേഫ ചാമ്പ്യൻസ് ലീഗിലെ മത്സരത്തില്‍ മാഞ്ചസ്റ്റർ സിറ്റി വിജയം സ്വന്തമാക്കിയിരുന്നു. ഡോർട്ട്മുണ്ടിനെതിരെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ജയം. 56-ാം മിനുറ്റില്‍ ജൂഡ് ബെല്ലിങ്ഹാമിലൂടെ ഡോർ‍ട്ട്മുണ്ടാണ് ആദ്യ ഗോൾ നേടിയത്. ജോണ്‍ സ്റ്റോണ്‍സിലൂടെ 80-ാം മിനിട്ടിൽ സമനില ഗോൾ നേടിയ സിറ്റി 84-ാം മിനിട്ടിൽ ഡോർമുണ്ടിൽ നിന്ന് കുറച്ച് മാസങ്ങൾക്ക് മുമ്പ് ടീമിലെത്തിയ എർലിങ് ഹാളണ്ടിലൂടെ വിജയ ഗോൾ നേടുകയായിരുന്നു. 

ഐസിസി മുന്‍ എലൈറ്റ് അംപയര്‍ ആസാദ് റൗഫ് അന്തരിച്ചു

click me!