യൂറോപ്യന്‍ സൂപ്പര്‍ ലീഗ്: തുറന്നടിച്ച് പെപ്, ആരാധകരില്ലെങ്കില്‍ ഫുട്ബോള്‍ ഇല്ലെന്ന് റാഷ്‌ഫോര്‍ഡ്

By Web TeamFirst Published Apr 21, 2021, 10:16 AM IST
Highlights

സൂപ്പര്‍ ലീഗിനോടുള്ള വിയോജിപ്പ് പരസ്യമാക്കി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം മാര്‍ക്കസ് റാഷ്‌ഫോര്‍ഡ് രംഗത്തെത്തി. 

മാഞ്ചസ്റ്റര്‍: യൂറോപ്യന്‍ സൂപ്പര്‍ ലീഗിനെതിരെ തുറന്നടിച്ച് മാഞ്ചസ്റ്റര്‍ സിറ്റി പരിശീലകന്‍ പെപ് ഗ്വാര്‍ഡിയോള. അധ്വാനവും ജയവും തമ്മിൽ ബന്ധമില്ലാത്ത മത്സരക്രമമാണ് സൂപ്പര്‍ ലീഗിന്‍റേതെന്ന് പെപ് പറഞ്ഞു. 

തോറ്റാലും വമ്പന്‍ ക്ലബ്ബുകള്‍ തരംതാഴ്‌ത്തപ്പെടാത്ത മത്സരക്രമം നല്ലതല്ല. ചില ടീമുകള്‍ മികച്ച പ്രകടനം നടത്തിയാലും സ്ഥാനക്കയറ്റം ലഭിക്കുന്നില്ലെങ്കില്‍ എന്തിനാണ് മത്സരിക്കുന്നതെന്നും ഗ്വാര്‍ഡിയോള ചോദിച്ചു. ഞായറാഴ്ച സൂപ്പര്‍ ലീഗ് ക്ലബ്ബുകള്‍ വാര്‍ത്താക്കുറിപ്പ് ഇറക്കുന്നതിന് തൊട്ടുമുന്‍പാണ് താന്‍ ഇക്കാര്യം അറിഞ്ഞതെന്നും ഗ്വാര്‍ഡിയോള വെളിപ്പെടുത്തി. പെപ് ഗ്വാര്‍ഡിയോള പരിശീലിപ്പിക്കുന്ന മാഞ്ചസ്റ്റര്‍ സിറ്റിയും സൂപ്പര്‍ ലീഗിന്‍റെ ഭാഗമാണ്.

അതേസമയം സൂപ്പര്‍ ലീഗിനോടുള്ള വിയോജിപ്പ് പരസ്യമാക്കി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം മാര്‍ക്കസ് റാഷ്‌ഫോര്‍ഡും രംഗത്തെത്തി. ആരാധകരില്ലെങ്കില്‍ ഫുട്ബോള്‍ ഒന്നും അല്ലെന്ന് റാഷ്‌ഫോര്‍ഡ് ട്വീറ്റ് ചെയ്തു. 

pic.twitter.com/A8WIIUCHrH

— Marcus Rashford MBE (@MarcusRashford)

പ്രീമിയര്‍ ലീഗ് ക്യാപ്റ്റന്മാരുടെ യോഗം അടിയന്തരമായി ചേരുമെന്ന് ലിവര്‍പൂള്‍ നായകന്‍ ജോര്‍ദാന്‍ ഹെന്‍ഡേഴ്‌സണ്‍ വ്യക്തമാക്കിയിട്ടുണ്ട്. സൂപ്പര്‍ ലീഗിനെതിരെ ആരാധകരോഷം ശക്തമായ പശ്ചാത്തലത്തിലാണ് നടപടി. നേരത്തെ കൊവിഡ് വ്യാപനം ശക്തമായപ്പോള്‍ പ്രതിഫലം കുറയ്‌ക്കണമെന്ന നിര്‍ദ്ദേശവുമായി ഹെന്‍ഡേഴ്‌സൺ താരങ്ങളുടെ യോഗം വിളിച്ചിരുന്നു. മാഞ്ചസ്റ്റര്‍ യുണൈറ്റഡും ലിവര്‍പൂളും സൂപ്പര്‍ ലീഗില്‍ ചേര്‍ന്നതിനെതിരെ ഇരു ക്ലബ്ബുകളുടെയും ആരാധകര്‍ രംഗത്തുവന്നിട്ടുണ്ട്.

യൂറോപ്യന്‍ സൂപ്പര്‍ ലീഗ്: ക്ലബ്ബുകളെ കാത്തിരിക്കുന്നത് വന്‍ സാമ്പത്തിക നേട്ടം

മൗറിഞ്ഞോയെ ടോട്ടന്‍ഹാം പുറത്താക്കി; തീരുമാനം സൂപ്പര്‍ ലീഗുമായി സഹകരിക്കാന്‍ തീരുമാനിച്ചതിന് പിന്നാലെ

യൂറോപ്പില്‍ ഫുട്ബോള്‍ യുദ്ധം! സൂപ്പർ ലീഗ് പ്രഖ്യാപിച്ച് 12 വമ്പന്‍ ക്ലബുകള്‍; വിലക്കുമെന്ന് യുവേഫ

click me!