ഞായറാഴ്ച്ച കരാബാവോ കപ്പ് ഫൈനലില്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ നേരിടാനിരിക്കെയാ ടോട്ടന്‍ഹാമിന്റെ അപ്രതീക്ഷിത തീരുമാനം.

ലണ്ടന്‍: പരിശീലകന്‍ ജോസ് മൗറിഞ്ഞോയെ ടോട്ടന്‍ഹാം പുറത്താത്തി. 2023വരെയാണ് മൗറിഞ്ഞോയ്ക്ക് ക്ലബുമായി കരാര്‍ ഉണ്ടായിരുന്നത്. അടുത്ത ഞായറാഴ്ച്ച കരാബാവോ കപ്പ് ഫൈനലില്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ നേരിടാനിരിക്കെയാ ടോട്ടന്‍ഹാമിന്റെ അപ്രതീക്ഷിത തീരുമാനം. 2019 നവംബറില്‍ മൗറിസിയോ പോച്ചെറ്റിനോയെ പുറത്താക്കിയതിന് പിന്നാലെയാണ് മൗറിഞ്ഞോ ടോട്ടന്‍ഹാമിന്റെ പരിശീലകനാകുന്നത്. 

Scroll to load tweet…

എന്നാല്‍ ടോട്ടന്‍ഹാം സൂപ്പര്‍ ലീഗുമായി സഹകരിക്കാന്‍ തീരുമാനിച്ചതില്‍ പ്രതിഷേധം അറിയിച്ചതിനെ തുടര്‍ന്നാണ് മൗറിഞ്ഞോയെ പുറക്കാത്തിയതെന്നും വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്. മൗറിഞ്ഞോയും അദ്ദേഹത്തിന്റെ പരിശീലക സംഘാംഗങ്ങളായ ജോവോ സാക്രമെന്റോ, നുനോ സാന്റോസ്, കാര്‍ലോസ് ലാലിന്‍, ജിയോവാനി സെറ എന്നിവര്‍ താരങ്ങളെ പരിശീലിപ്പിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് ക്ലബ് കടുത്ത നടപടിയിലേക്ക് നീണ്ടതെന്നാണ് വാര്‍ത്തകള്‍. 

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ നിലവില്‍ ഏഴാം സ്ഥാനത്താണ് ടോട്ടന്‍ഹാം. സീസണിന്റെ തുടക്കത്തില്‍ ടോട്ടന്‍ഹാം മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും തുടര്‍ന്ന് ആ ഫോം തുടരാന്‍ ടീമിനായിരുന്നില്ല. കഴിഞ്ഞ ദിവസം എവര്‍ട്ടണെതിരായ മത്സരം സമനിലയില്‍ കുടുങ്ങിയതോടെ ടീമിന്റെ ചാമ്പ്യന്‍സ് ലീഗ് പ്രതീക്ഷകള്‍ക്ക് മങ്ങലേറ്റിരുന്നു.