'ഫുട്ബോളിൽ എന്തും സംഭവിക്കാം'; ബാഴ്‌സയ്ക്ക് അന്ത്യശാസനവുമായി ഫെറാൻ ടോറസ്, നോട്ടമിട്ട് പിഎസ്‌ജി

Published : Aug 04, 2026, 02:09 PM IST
who is ferran torres

Synopsis

നിലവിലെ യുവേഫ ചാമ്പ്യൻസ് ലീഗ് വിജയികളായ പിഎസ്‌ജി ടോറസിനെ ടീമിലെത്തിക്കാൻ ശ്രമം നടത്തുന്നതിനിടിയാണ് ബാഴ്സ താരത്തിന്‍റെ പ്രതികരണം.

ബാഴ്‌സലോണ: പി എസ് ജിയിലേക്ക് കൂടുമാറിയേക്കുമെന്ന തരത്തില്‍ ട്രാന്‍സ്ഫര്‍ ചര്‍ച്ചകള്‍ ചൂടുപിടിക്കുന്നതിനിടെ ഭാവി കാര്യങ്ങളിൽ പ്രതികരിച്ച് സ്പെയിനിന്‍റെ ലോകകപ്പ് ഹീറോയും ബാഴ്സലോണ താരവുമായ ഫെറാന്‍ ടോറസ്. ഫുട്ബോളിൽ കാര്യങ്ങൾ എപ്പോൾ വേണമെങ്കിലും മാറാമെന്നും താൻ ക്ലബ്ബിൽ തുടരണമെങ്കിൽ ബാഴ്‌സലോണ പുതിയ കരാർ ചർച്ചകൾ ആരംഭിക്കണമെന്നുമാണ് ടോറസിന്‍റെ നിലപാട്. ലോകകപ്പ് ഫൈനലിൽ അർജന്‍റീനയ്ക്കെതിരെ അധികസമയത്ത് വിന്നിംഗ് ഗോൾ നേടി സ്‌പെയിന് കിരീടം സമ്മാനിച്ചതിന് പിന്നാലെ 26-കാരനായ ടോറസിന്‍റെ മൂല്യം കുതിച്ചുയര്‍ന്നിരുന്നു.

നിലവിലെ യുവേഫ ചാമ്പ്യൻസ് ലീഗ് വിജയികളായ പിഎസ്‌ജി ടോറസിനെ ടീമിലെത്തിക്കാൻ ശ്രമം നടത്തുന്നതിനിടിയാണ് ബാഴ്സ താരത്തിന്‍റെ പ്രതികരണം. സ്പാനിഷ് ദേശീയ ടീമിൽ ടോറസിനെ പരിശീലിപ്പിച്ച അനുഭവസമ്പത്തുള്ള പിഎസ്‌ജി പരിശീലകൻ ലൂയിസ് എന്‍റിക്കെയാണ് താരത്തെ പാരീസിലെത്തിക്കാൻ മുൻകൈ എടുക്കുന്നത്. ബാഴ്‌സലോണയുമായി കരാർ നിലനിൽക്കുന്നുണ്ടെങ്കിലും ട്രാൻസ്ഫർ സാധ്യതകൾ പൂർണ്ണമായി തള്ളിക്കളയാൻ ടോറസ് തയ്യാറായിട്ടില്ലെന്നതും ശ്രദ്ധേയമാണ്.

എനിക്ക് ബാഴ്‌സലോണയിൽ കരാറുണ്ട്, എന്നാൽ ഫുട്ബോളിൽ എന്താണ് സംഭവിക്കുക എന്ന് പറയാനാവില്ല. ശരിയായ തീരുമാനമെടുക്കാൻ ഞാൻ കാത്തിരിക്കുകയാണ്, എന്നാൽ നിലവിൽ എനിക്ക് കാര്യങ്ങളിൽ വ്യക്തതയില്ല- എൻ.ബി.സിക്ക് നൽകിയ അഭിമുഖത്തിൽ ടോറസ് പറഞ്ഞു. യൂറോപ്പിലെ പ്രമുഖ ക്ലബ്ബുകൾ തനിക്കായി താൽപ്പര്യം കാണിക്കുന്നത് സന്തോഷകരമാണെന്നും എന്നാൽ സ്വന്തം ഭാവി സ്വയം തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം നിലവിലെ കരാർ നൽകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

റോബർട്ട് ലെവൻഡോവ്സ്കി ക്ലബ്ബ് വിട്ടതോടെ മുന്നേറ്റനിരയിൽ ശക്തനായ ഒരു 'നമ്പർ 9' സ്‌ട്രൈക്കറെ ബാഴ്‌സലോണ തിരയുകയാണ്. അത്‌ലറ്റിക്കോ മാഡ്രിഡിന്‍റെ അർജന്‍റീനിയൻ താരം ഹൂലിയൻ അൽവാരസിനായി ശ്രമിച്ചെങ്കിലും അത്‌ലറ്റിക്കോ താരത്തെ വിട്ടുനൽകാൻ തയ്യാറായില്ല. ഇതോടെ നിലവിലെ സാഹചര്യത്തിൽ ഫെറാൻ ടോറസിനെ പ്രൈം സ്‌ട്രൈക്കറാക്കി മുന്നോട്ടുപോകാനാണ് ബാഴ്‌സ മാനേജ്‌മെന്‍റ് പദ്ധതിയിടുന്നത്. എന്നാൽ ക്ലബ്ബിൽ തുടരാൻ ബാഴ്‌സലോണ എന്താണ് ചെയ്യേണ്ടതെന്ന ചോദ്യത്തിന് ടോറസ് നല്‍കിയ മറുപടിയും ശ്രദ്ധേയമാണ്. അവർക്ക് എന്നെ വേണമെന്ന് പ്രവൃത്തിയിൽ തെളിയിക്കണം. മാനേജ്‌മെന്‍റ് എന്നോട് പുതിയ കരാർ ചർച്ചകൾക്കായി മുന്നോട്ട് വരണമെന്നായിരുന്നു ടോറസിന്‍റെ പ്രതികരണം. ഇക്കാര്യത്തില്‍ ബാഴ്സ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഇൻഫാന്‍റിനോ തെറിക്കുമോ?; പോര് മുറുകുന്നു; ഫിഫ പ്രസിഡന്‍റ് പദവിയിൽ പകരക്കാരാനാവാൻ കച്ച മുറുക്കി പ്രമുഖര്‍
ക്രിസ്റ്റ്യാനോ റൊണാൾഡോ-ജോർജീന റോഡ്രിഗ്സ് വിവാഹം ശനിയാഴ്ച, അതിഥികളുടെ പട്ടിക പുറത്ത്; മെസിയെത്തുമോ എന്നതില്‍ ആകാംക്ഷ