ലോകകപ്പ് യോഗ്യതാ റൗണ്ട്: കുതിപ്പ് തുടര്‍ന്ന് ബ്രസീല്‍; അര്‍ജന്‍റീനയ്‌ക്കും ജയം

By Web TeamFirst Published Sep 3, 2021, 8:48 AM IST
Highlights

മുപ്പത്തിരണ്ടാം മിനിറ്റിൽ അഡ്രിയൻ മാർട്ടിനസ് ചുവപ്പ് കാർഡ് കണ്ടതോടെ വെനസ്വേല പത്ത് പേരായി ചുരുങ്ങിയിരുന്നു

കരാക്കസ്: തെക്കേ അമേരിക്കൻ മേഖലയിലെ ലോകകപ്പ് ഫുട്ബോൾ യോഗ്യതാ റൗണ്ടിൽ അ‍ർജന്റീനയ്‌‌ക്ക് നാലാം ജയം. അര്‍ജന്‍റീന ഒന്നിനെതിരെ മൂന്ന് ഗോളിന് വെനസ്വേലയെ തോൽപിച്ചു. അതേസമയം തോല്‍വിയറിയാതെ കുതിക്കുന്ന ബ്രസീല്‍ തുടര്‍ച്ചയായ ഏഴാം ജയം സ്വന്തമാക്കി. 

മുപ്പത്തിരണ്ടാം മിനിറ്റിൽ അഡ്രിയൻ മാർട്ടിനസ് ചുവപ്പ് കാർഡ് കണ്ടതോടെ വെനസ്വേല പത്ത് പേരായി ചുരുങ്ങി. ഒന്നാം പകുതിയുടെ ഇഞ്ചുറിടൈമിൽ ലൗറ്ററോ മാർ‍ട്ടിനസ് അ‍ർജന്റീനയെ മുന്നിലെത്തിച്ചു. എഴുപത്തിയൊന്നാം മിനിറ്റിൽ യോക്വിം കൊറേയയും എഴുപത്തിനാലാം മിനിറ്റിൽ ഏഞ്ചൽ കൊറേയയും അ‍ർജന്റീനയുടെ ലീഡുയ‍ർത്തി. ഇഞ്ചുറിടൈമിൽ പെനാല്‍റ്റിയിലൂടെ യെഫേഴ്‌സനാണ് വെനസ്വേലയുടെ ആശ്വസ ഗോൾ നേടിയത്.

മറ്റൊരു മത്സരത്തില്‍ ബ്രസീല്‍ ചിലെയെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പിച്ചു. 64-ാം മിനുറ്റില്‍ എവര്‍ട്ടന്‍ റിബൈറോയാണ് കാനറികളുടെ വിജയഗോള്‍ നേടിയത്. കളിച്ച ഏഴ് മത്സരങ്ങളും ജയിച്ച് 21 പോയിന്‍റുമായി തലപ്പത്ത് കുതിക്കുകയാണ് ബ്രസീല്‍. ഏഴില്‍ നാല് ജയവും മൂന്ന് സമനിലയുമായി 15 പോയിന്‍റുള്ള അര്‍ജന്‍റീന രണ്ടാം സ്ഥാനത്തും. ഇക്വഡോര്‍(12), ഉറുഗ്വേ(9), കൊളംബിയ(9) ടീമുകളാണ് യഥാക്രമം മൂന്ന് മുതല്‍ അഞ്ച് വരെ സ്ഥാനങ്ങളില്‍. 

ലോകകപ്പ് യോഗ്യത: സ്‌പെയ്‌ന് തോല്‍വി, ഇറ്റലിക്ക് സമനിലക്കുരുക്ക്, ബെൽജിയത്തിനും ജർമനിക്കും ഇംഗ്ലണ്ടിനും ജയം

കപിലിന് മാത്രം പിന്നില്‍, ബോത്തമിന് മുകളില്‍! ഓവല്‍ വെടിക്കെട്ടോടെ റെക്കോര്‍ഡുകള്‍ വാരിക്കൂട്ടി താക്കൂര്‍

സന്നാഹമത്സരം, നേപ്പാളിനെതിരെ ഇന്ത്യക്ക് സമനില മാത്രം

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!