
ഭുവനേശ്വര്‍: ഇന്ത്യ വേദിയാവുന്ന അണ്ടര്‍ 17 വനിതാ ലോകകപ്പിന്റെ (U17 women's football world cup) വേദികള്‍ പ്രഖ്യാപിച്ചു. ഒക്ടോബര്‍ 11ന് ഭുവനേശ്വറിലെ കലിങ്ക സ്റ്റേഡിയത്തിലാണ് ഉദ്ഘാടന മത്സരം. ഫൈനല്‍ ഒക്ടോബര്‍ 30ന് മുംബൈയിലെ ഡി വൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ (DY Patil Stadium) നടക്കും. സെമിഫൈനല്‍ മത്സരങ്ങള്‍ക്ക് വേദിയാവുക ഗോവയിലെ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയമായിരിക്കും. ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യയുടെ മൂന്ന് കളിയും ഭുവനേശ്വറിലാണ് നടക്കുക.
നീരജ് ചോപ്ര പ്രധാന ആകര്‍ഷണം; കോണ്‍വെല്‍ത്ത് ഗെയിംസിനുള്ള ഇന്ത്യന്‍ ടീമില്‍ പത്ത് മലയാളികളും
ഒക്ടോബര്‍ 11, 14, 17 ദിവസങ്ങളിലാണ് ഇന്ത്യയുടെ മത്സരങ്ങള്‍. ഈമാസം 24ന് മത്സക്രമത്തിനായുള്ള നറുക്കെടുപ്പ് നടക്കും. ഇന്ത്യയുള്‍പ്പെടെ 16 രാജ്യങ്ങളാണ് ലോകകപ്പില്‍ കളിക്കുന്നത്. ഒക്ടോബര്‍ 11 മുതല്‍ 30 വരെയാണ് ടൂര്‍ണമെന്റ് രാജ്യത്ത് നടക്കുക. അണ്ടര്‍ 17 വനിത ഫുട്‌ബോള്‍ ലോകകപ്പ് കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ നടത്താനാണ് ആദ്യം പദ്ധതിയിട്ടിരുന്നത്. ഇതിനായി തയ്യാറെടുപ്പുകള്‍ ആരംഭിച്ചിരുന്നു.
എന്നാല്‍ കൊവിഡ് മഹാമാരി പിടിമുറുക്കിയതോടെ ആദ്യം ടൂര്‍ണമെന്റ് ഈ വര്‍ഷത്തേക്ക് നീട്ടിവയ്ക്കുകയും പിന്നീട് ഫിഫ റദ്ദാക്കുകയുമായിരുന്നു. ഇതോടെ 2022 എഡിഷന്‍ ഇന്ത്യക്ക് അനുവദിച്ചു. കഴിഞ്ഞ നവംബറിലായിരുന്നു തീരുമാനം.
2023ല്‍ നടക്കേണ്ട വനിത ഫുട്‌ബോള്‍ ലോകകപ്പിന്റെ വേദി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഓസ്ട്രേലിയയും ന്യൂസിലന്‍ഡും വേദിയാവുന്ന വനിത ലോകകപ്പ് 2023 ജൂലൈ 20 മുതല്‍ ഓഗസ്റ്റ് 20 വരെയാണ് അരങ്ങേറുക.
അണ്ടര്‍ 20 വനിത ലോകകപ്പ് 2022ന്റെ സമയക്രമവും ഇതിനൊപ്പം ഫിഫ പ്രഖ്യാപിച്ചിട്ടുണ്ട്. കോസ്റ്റാറിക്കയില്‍ 2022 ഓഗസ്റ്റ് 10-28 തിയതികളിലാണ് അണ്ടര്‍ 20 വനിത ലോകകപ്പ് നടക്കുക.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!